ചുവരില്‍ ആഞ്ഞടിച്ചാണ് ആ ദേഷ്യം തീര്‍ക്കുന്നത്, സിനിമയുടെ നൂറാം ദിന ആഘോഷങ്ങള്‍ക്ക് ഡ്രസ് വാങ്ങി കാത്തിരുന്നാലും വിളിക്കില്ല: ലാലു അലക്‌സ്

തന്റെ സിനിമാ ജീവിതത്തില്‍ ഒരുപാട് അവഗണനകള്‍ നേരിട്ടിട്ടുണ്ടെന്ന് ലാലു അലക്‌സ്. സ്വപ്‌നം കണ്ടതിനേക്കാള്‍ അവസരങ്ങല്‍ ലഭിച്ചെങ്കിലും അവഗണനകളെ തുടര്‍ന്ന് സിനിമ ഉപേക്ഷിക്കാന്‍ തോന്നിയ നിമിഷം വരെ ഉണ്ടായിരുന്നുവെന്ന് ലാലു അലക്‌സ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

അവസരങ്ങള്‍ തേടി താന്‍ ഒരുപാട് വാതിലുകള്‍ മുട്ടിയിട്ടുണ്ട്. മിക്കവരും തുറന്നു തന്നു. സ്വപ്നം കണ്ടതിനേക്കാള്‍ പലതും അഞ്ചും പത്തും മടങ്ങ് തിരിച്ചു കിട്ടി. അവഗണനകള്‍ പലതരത്തിലും ഉണ്ടായിട്ടുണ്ട് താന്‍ അഭിനയിച്ച സിനിമയുടെ നൂറാം ദിന ആഘോഷങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ചിത്രത്തില്‍ നല്ല റോളുകളിലായിരിക്കും താന്‍ അഭിനയിച്ചത്. അതു കൊണ്ട് ആഘോഷത്തില്‍ പങ്കെടുക്കാന്‍ പുതിയ ഡ്രസ്സ് ഒക്കെ വാങ്ങി കാത്തിരുന്നിട്ടുണ്ട്. പക്ഷേ വിളിക്കില്ല. അതൊക്കെ വലിയ നിരാശയ്ക്ക് കാരണമായിട്ടുണ്ട്. സിനിമ ഉപേക്ഷിച്ച് പോരണം എന്ന് വരെ തോന്നിയ പോയ നിമിഷവുമുണ്ട്.

ആദ്യ കാലത്ത് സിനിമാ ചിത്രീകരണത്തിനിടയില്‍ തന്നെ പോലുള്ള അഭിനേതാക്കളെ സാവധാനമേ വിളിക്കൂ. പ്രമുഖ താരങ്ങളുടെ രംഗങ്ങളൊക്കെ വേഗം തീര്‍ക്കണം. തിരക്കുള്ള അവരൊക്കെ പോയി കഴിഞ്ഞ് നമ്മുടെ സീന്‍ വരുകയുള്ളൂ. അതുവരെ വെയിലും മഴയും കൊണ്ട് അങ്ങനെ നില്‍ക്കും.

മേക്കപ്പ് ഇന്നത്തെ പോലെ ഒന്നും അല്ല അന്ന്. പലപ്പോഴും വില്ലന്മാര്‍ക്ക് താടി വേണം. താടി വളരുന്നത് വരെയൊന്നും ആരും കാത്തു നില്‍ക്കില്ല. ഒട്ടിക്കലാണ് പരിപാടി. മുഖത്ത് ഒരു ഗം തേക്കും. അപ്പോഴേക്കും പുകച്ചില്‍ തുടങ്ങും. പിന്നെ പാത്രത്തില്‍ കുനുകുനാ അരിഞ്ഞിട്ട് മുടി മേക്കപ്പ്മാന്‍ ഒരു ബ്രഷ് മുക്കി കുത്തി പിടിക്കും.

നീറലും ചൊറിച്ചിലും വിട്ടുമാറില്ല. ഈ താടി വച്ച് വൈകുന്നേരം ഷൂട്ടിന് കാത്തു നില്‍ക്കണം. ചിലപ്പോള്‍ അന്ന് കാണില്ല. എല്ലാം കഴുകി കളഞ്ഞു പിറ്റേന്നു അതുപോലെ തന്നെ ആവര്‍ത്തിക്കും. മൂന്നാല് ദിവസം വരെ ഇങ്ങനെ കാത്തു നില്‍ക്കേണ്ടി വന്നിട്ടുണ്ട്. ദേഷ്യം വന്നാലും അത് പുറത്ത് കാണിക്കാന്‍ പറ്റില്ല.

ചാന്‍സ് പോവില്ലേ. തിരിച്ചു മുറിയില്‍ എത്തിക്കഴിഞ്ഞാല്‍ ചുവരില്‍ ആഞ്ഞടിച്ച ആ ദേഷ്യം തീര്‍ക്കും. സിനിമ ഉപേക്ഷിച്ച് മടക്കം എന്ന് തോന്നിയ സാഹചര്യങ്ങളായിരുന്നു അതൊക്കെ. പക്ഷേ അന്ന് പിണങ്ങി പോരാത്തത് നന്നായി എന്ന് ഇപ്പോള്‍ തോന്നുന്നുവെന്നും ലാലു അലക്സ് പറഞ്ഞു.

Latest Stories

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്