സംവിധായകന്‍ പൃഥ്വി ഓകെ, പെര്‍ഫെക്ട് എന്നൊന്നുമല്ല പറയുന്നത്, അത് കേള്‍ക്കുമ്പോള്‍ ജില്‍ ജില്‍ എന്ന ഫീലാണ് ലഭിക്കുന്നത്: ലാലു അലക്‌സ്

ബ്രോ ഡാഡിയില്‍ താന്‍ ചെയ്ത കഥാപാത്രം നന്നായിട്ടുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് മുഴുവനും സംവിധായകന്‍ പൃഥ്വിരാജിനാണെന്ന് നടന്‍ ലാലു അലക്‌സ്. ലൂസിഫറിന് ശേഷം പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി. ചിത്രത്തില്‍ കുര്യന്‍ മാളിയേക്കല്‍ എന്ന കഥാപാത്രമായാണ് ലാലു അലക്‌സ് വേഷമിടുന്നത്.

ചിത്രത്തിലെ കഥാപാത്രത്തിനായി തന്നെ ആദ്യം വിളിച്ചത് ആന്റണി പെരുമ്പാവൂരാണ് എന്നാണ് ലാലു അലക്‌സ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ‘ലാലുച്ചായാ രണ്ടു മൂന്നു മിനിട്ടിനുള്ളില്‍ പൃഥ്വി വിളിച്ച് കാര്യങ്ങള്‍ വിശദമായി പറയും’ എന്ന് ആന്റണി പറഞ്ഞു.

കൃത്യമായി പൃഥ്വി വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു. കഥയും കഥാപാത്രവും കേട്ടതു മുതല്‍ ത്രില്ലിലായിരുന്നു താന്‍. കോവിഡ് പ്രശ്‌നങ്ങള്‍ക്കിടയിലും എല്ലാവരും ഒത്തു ചേര്‍ന്ന് ആ പടം പൂര്‍ത്തിയാക്കി. ഒരു കോസ്‌മോപൊലീത്തന്‍ സ്‌റ്റൈലിലുള്ള രസകരമായ ചിത്രം. ഷൂട്ടിംഗും ഡബ്ബിംഗുമെല്ലാം പൂര്‍ത്തിയാക്കി എല്ലാവരോടും സലാം പറഞ്ഞു പിരിഞ്ഞു.

കഴിഞ്ഞൊരു ദിവസം പൃഥ്വിരാജ് വിളിച്ചു. ‘ലാലുച്ചായാ ഒന്നു രണ്ടു ഷോട്ടുകളിലെ ചില എക്‌സ്പ്രഷന്‍ സൗണ്ടുകള്‍ ഒന്നു കൂടി എടുക്കേണ്ടി വരും.. സ്റ്റുഡിയോയില്‍ വരാമോ എന്നു ചോദിച്ചു.. അതിനെന്നാ താന്‍ വന്നേക്കാം പക്ഷേ, ഒരു ചെറിയ സഹായം, ഡബ്ബ് ചെയ്യുമ്പോള്‍ പൃഥ്വിയും കൂടി അടുത്തുണ്ടെങ്കില്‍ സംഭവം പെര്‍ഫെക്ട് ആവും എന്നു പറഞ്ഞു.

തിരക്കിനിടയില്‍ നിന്ന് പൃഥ്വി ഓടി വന്നു. സ്റ്റുഡിയോയില്‍ തനിക്കൊപ്പമിരുന്നു. മുമ്പു ചെയ്ത സീന്‍ നോക്കിയപ്പോള്‍ പൃഥ്വി പറഞ്ഞത് ശരിയാണ്. ഒത്തിട്ടില്ല. വീണ്ടും സംവിധായകന്‍ ആവശ്യപ്പെട്ടതു പോലെ ചെയ്തതോടെ സംഭവം ഓകെ. ഷൂട്ടിംഗില്‍ തന്റെ ഓരോ ഷോട്ടും പൂര്‍ത്തിയാക്കി കഴിഞ്ഞ് സംവിധായകനായ പൃഥ്വി ഓകെ, പെര്‍ഫെക്ട് എന്നൊന്നുമല്ല പറയുന്നത്.

അതിനും മേലേയാണ്. അതോടെ നമ്മള്‍ക്കു ലഭിക്കുന്നത് ജില്‍.. ജില്‍ എന്നൊരു ഫീലാണ്.. അവസാന ഷോട്ട് പൂര്‍ത്തിയാക്കി കഴിഞ്ഞപ്പോള്‍ ആന്റണി പെരുമ്പാവൂര്‍ വന്ന് തന്നെയൊന്നു കെട്ടിപ്പിടിച്ചു. അവരൊക്കെ ഹൃദയം കൊണ്ടാണ് നമ്മളെ സ്‌നേഹിക്കുന്നത്. ബ്രോ ഡാഡി പൃഥ്വിയും ഭാര്യ സുപ്രിയയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഹാരിസും ഒക്കെച്ചേര്‍ന്നു കണ്ടു.

ഇതു ലാലു ചേട്ടന്റെ പടമാണ് എന്നാണ് പടം കണ്ടിട്ട് സുപ്രിയ പറഞ്ഞത്. ഇതിലെ കുര്യന്‍ മാളിയേക്കല്‍ എന്ന തന്റെ കഥാപാത്രം നന്നായിട്ടുണ്ടെങ്കില്‍ അതിന്റെ പരിപൂര്‍ണമായ ക്രെഡിറ്റ് സംവിധായകന്‍ പൃഥ്വിക്കുള്ളതാണ് എന്നാണ് ലാലു അലക്‌സ് പറയുന്നത്. ജനുവരി 26ന് ആണ് ബ്രോ ഡാഡി ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറില്‍ റിലീസ് ചെയ്യുന്നത്.

Latest Stories

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്