'ഇത്രയും കാലമായിട്ട് പപ്പ കേള്‍ക്കാത്ത ചീത്തപ്പേര് ഞാനായിട്ട് കേള്‍പ്പിച്ചു'; മാനസികമായി ഉടച്ചു കളഞ്ഞ കമന്റിനെ കുറിച്ച് ജീന്‍ പോളും ലാലും

മാനസികമായി ഏറെ വേദനിപ്പിച്ച കമന്റുകളെ കുറിച്ച് ലാലും മകന്‍ ജീന്‍ പോള്‍ ലാലും. മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട സിനിമകളാണ് ലാലിന്റെയും ജീന്‍ പോളിന്റെയും കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രങ്ങള്‍. ഇവരുടെ ഏറ്റവും പുതിയ സിനിമയായ സുനാമിയുടെ പ്രൊമോഷന്റെ ഭാഗമായി റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ സിനിമകളെ കുറിച്ച് ഒരു പ്രേക്ഷകന്‍ നല്‍കിയ കമന്റ് വലിയ രീതിയില്‍ വിഷമിപ്പിച്ചു എന്ന് ജീന്‍ പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

തന്റെ ആദ്യ സിനിമ ഹണീബി ഹിറ്റ് ആയിരുന്നതിനാല്‍ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. ലാലിന്റെ മകന്റെ പടം പോളിച്ചുട്ടാ എന്ന് എല്ലാവരും പറഞ്ഞു. രണ്ടാമത്തെ പടം ഹായ് അയാം ടോണി ഫ്‌ളോപ്പായി, പടം പൊട്ടി. അപ്പോഴാണ് തനിക്ക് ഇതിന്റെ വെയിറ്റ് എന്താണെന്ന് മനസ്സിലായത്. അപ്പോള്‍ തന്നെ ആളുകള്‍ പറഞ്ഞു തന്തയും മകനും കൂടി ഇറങ്ങിയിരിക്കുകയാണ് പടം നശിപ്പിക്കാന്‍, ഇവനൊക്കെ എന്തു ഉണ്ടാക്കാന്‍ ഇറങ്ങിയതാണോ എന്ന്.

എന്നാല്‍ വേറൊരാള്‍ ആയിരുന്നു ഈ പടമെടുത്ത് പൊട്ടിച്ചത് എങ്കില്‍ ആളുകള്‍ പറയും നല്ല മേക്കിംഗ് ആയിരുന്നു അല്ലെങ്കില്‍ ഒരു അറ്റംപ്ന്റ് ആയിരുന്നു കേട്ടോ എന്നൊക്കെ എന്നാണ് ജീന്‍ പോള്‍ പറയുന്നത്. എന്നാല്‍ ജീനിന്റെ ഹായ് അയാം ടോണി നല്ല പടം ആയിരുന്നു എന്ന് ഒരുപാട് പേര്‍ പറഞ്ഞിട്ടുണ്ട് എന്നാണ് ലാലിന്റെ വാക്കുകള്‍. പക്ഷേ അന്ന് തങ്ങള്‍ വായിച്ച ഈ കമന്റ് മാനസികമായി ഉടച്ചു കളഞ്ഞു.

ആ ദിവസങ്ങളില്‍ അത് ഭയങ്കരമായി വേദനിപ്പിച്ചു. ലാല്‍ ഇവന്‍ ആര് എന്ന് ചോദിച്ചാല്‍ തനിക്ക് പ്രശ്‌നമില്ല. എന്നാല്‍ അപ്പനും മോനും കൂടി ഇങ്ങനെ ഒരു സംഭവം എന്ന് പറഞ്ഞപ്പോള്‍ താന്‍ അതിനകത്ത് അവനെ കുഴപ്പത്തിലാക്കിയൊ എന്നൊരു ചിന്ത വന്നു. ഇത്രയും കാലമായിട്ട് പപ്പ കേള്‍ക്കാത്ത ചീത്തപ്പേര് താനായിട്ട് കേള്‍പ്പിച്ചു എന്നയി അവന്റെ പ്രശ്‌നം. ഇതൊക്കെ എഴുതി വിടുന്നവര്‍ക്ക് നിസ്സാര പരിപാടിയാണെന്നും ലാല്‍ പറഞ്ഞു.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്