പുകച്ച് പുറത്തു ചാടിച്ചതിനാല്‍ കൈയില്‍ കിട്ടിയതൊക്കെ എടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു, കാത്തിരിക്കുന്നവരോട് മാപ്പ് പറയുന്നു: ലക്ഷ്മി പ്രിയ

തന്റെ 38-ാം പിറന്നാള്‍ ദിനത്തില്‍ കുറിപ്പ് പങ്കുവച്ച് നടി ലക്ഷ്മി പ്രിയ. അഴിക്കുന്തോറും കൂടുതല്‍ കൂടുതല്‍ കുരുങ്ങിപ്പോകുന്ന കുരുക്കാണ് ജീവിതം എങ്കിലും മനോഹരമാണെന്ന് ലക്ഷ്മി പറയുന്നു. പുകച്ച് പുറത്തു ചാടിച്ചതിനാല്‍ കയ്യില്‍ കിട്ടിയതൊക്കെ എടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു. പിറന്നാള്‍ ആഘോഷിക്കാനായി കാത്തിരിക്കുന്ന ചിഡ്രല്‍ന്‍സ് ഹോമിലെ കുട്ടികളോട് മാപ്പ് പറയുന്നുവെന്നും ലക്ഷ്മി പ്രിയ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ലക്ഷ്മി പ്രിയയുടെ കുറിപ്പ്:

മുപ്പത്തിയെട്ട് മനോഹര വര്‍ഷങ്ങള്‍ ഞാനീ ഭൂമിയില്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു. അഴിക്കുന്തോറും കൂടുതല്‍ കൂടുതല്‍ കുരുങ്ങിപ്പോകുന്ന കുരുക്കാണ് ജീവിതം എങ്കിലും ജീവിതം മനോഹരമാണ്. ഇതില്‍ ഏറ്റവും നന്ദിയുള്ളത് പിന്നീടുള്ള ജീവിതത്തില്‍ മുതല്‍ക്കൂട്ടക്കുവാന്‍ ഭാഗ്യമില്ലാതെ പോയി എങ്കിലും ജന്മം തന്ന മാതാപിതാക്കന്‍മാരോട് തന്നെയാണ്. റ്റാറ്റായോട്, ഗുരുക്കന്‍മാരോട്,20 വര്‍ഷമായി ചേര്‍ത്തു പിടിയ്ക്കുന്ന ജയേഷേട്ടനോട്, ഈ ഭൂമിയിലെ ഏറ്റവും വലിയ സമ്മാനമായ മകളോട്, പിന്നെ എന്നെ സ്‌നേഹിക്കുന്ന നിങ്ങളോരോരുത്തരോടും.

കാരണം, ബിഗ് ബോസ് സീസണ്‍ 4 പോലെ ഒരു വലിയ റിയാലിറ്റി ഷോയില്‍ യാതൊരു പി ആര്‍ വര്‍ക്ക് ന്റേയും പിന്‍ബലം ഇല്ലാതെ യാതൊരു ആര്‍മി ഗ്രൂപ്പും എന്തിന് ഇന്‍സ്റ്റാഗ്രാമില്‍ മര്യാദയ്ക്ക് ഒരു പേജ് പോലും ഇല്ലാതിരുന്നിട്ടും, ഒരു തവണ പോലും ബിഗ് ബോസ് വീടിന്റെ ക്യാപ്റ്റന്‍ ആകാതെ ഇരുന്നിട്ടും ( ക്യാപ്റ്റന്‍ ആയാല്‍ ഒരാഴ്ച എലിമിനേഷനില്‍ വരില്ലല്ലോ ) ഞാന്‍ 100 ദിവസം ആ ഷോയില്‍ നിന്നു എങ്കില്‍ അഞ്ചാം സ്ഥാനം ആഗ്രഹിച്ച ഞാന്‍ നാലാം സ്ഥാനം കരസ്ഥമാക്കി എങ്കില്‍ അത് എന്റെ പ്രിയപ്പെട്ടവരേ നിങ്ങള്‍ നല്‍കിയ സ്‌നേഹം കൊണ്ടു മാത്രമാണ്.

തിരിച്ചും നിറഞ്ഞ സ്‌നേഹം. ഈ ഭൂമിയില്‍ ഏറ്റവും പ്രണയം ഈ പ്രകൃതിയോട് തന്നെയാണ്. ഈ പ്രകൃതി ഇല്ലെങ്കില്‍ നാമില്ല! തലമുറയില്ല. എന്റെ ജന്മനക്ഷത്രം മകയിരമാണ്. കഴിഞ്ഞയാഴ്ചയായിരുന്നു പിറന്നാള്‍. അന്ന് കാക്കനാട് ചില്‍ഡ്രന്‍സ് ഹോമില്‍ ഭൂമി ഫൌണ്ടേഷനുമായി ചേര്‍ന്ന് പ്ലാവിന്‍ തൈ നട്ടിരുന്നു. അന്ന് കുഞ്ഞുങ്ങള്‍ക്ക് വാക്ക് കൊടുത്തിരുന്നു.

ഇന്ന് കേക്കുമായി വരാം എന്നും ഒരുമിച്ച് ആഘോഷിക്കാമെന്നും. പുകച്ചു പുറത്തു ചാടിച്ചതിനാല്‍ കയ്യില്‍ കിട്ടിയതൊക്കെ എടുത്ത് ഇന്നലെ ഓടി രക്ഷപ്പെടുകയായിരുന്നു. കാത്തിരിക്കുന്ന മായക്കുട്ടി അടക്കമുള്ള 27 കുഞ്ഞുങ്ങളോടും മാപ്പ് പറയുന്നു.അടുത്ത ശനിയാഴ്ച അവിടുത്തെ കുഞ്ഞുങ്ങളുമായി ചേര്‍ന്ന് മാത്രമേ പിറന്നാള്‍ ആഘോഷിക്കുകയുള്ളൂ. എല്ലാവരുടെയും സ്‌നേഹത്തിനും പിന്തുണയ്ക്കും ഒരിക്കല്‍ കൂടി നന്ദി.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്