സിനിമയ്ക്ക് ഒപ്പം ഇത്തരത്തില്‍ നീങ്ങുന്നതു കൊണ്ടു തന്നെയാകും അവരിന്നും തിളങ്ങി നിൽക്കുന്നത് ; നയന്‍താരയെ കുറിച്ച് കുഞ്ചാക്കോ ബോബന്‍

നയന്‍താരയും കുഞ്ചാക്കോ ബോബനും പ്രധാന വേഷത്തില്‍ എത്തിയ ചിത്രമാണ് അപ്പു എന്‍. ഭട്ടതിരിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ നിഴല്‍. ഇപ്പോഴിതാ ചിത്രീകരണ സമയത്ത് നയൻതാരയെന്ന പ്രൊഫഷണൽ നടിയെ അടുത്തറിഞ്ഞ അനുഭവം പങ്കു വെച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ.

തിരക്കുള്ള താരമായി നിറഞ്ഞു നില്‍ക്കുമ്പോഴും മലയാളത്തിലേക്കുള്ള ക്ഷണം സ്വീകരിച്ച് അവര്‍ സന്തോഷത്തോടെ നിഴല്‍ ടീമിനൊപ്പം ചേര്‍ന്നെന്നും കുഞ്ചാക്കോ ബോബന്‍ ഗൃഹലക്ഷ്മിയില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞു.

പലതരത്തിലുള്ള പ്രതിസന്ധികളെ വകഞ്ഞു മാറ്റിയുള്ള ചിട്ടയായ യാത്രയാണ് നയന്‍താരയെ ‘ലേഡി സൂപ്പര്‍സ്റ്റാര്‍’ എന്ന ബ്രാന്‍ഡിലേക്ക് ഉയര്‍ത്തിയതെന്ന് അവരെ അടുത്തറിഞ്ഞ
പ്പോള്‍ മനസ്സിലായെന്നും ചാക്കോച്ചന്‍ പറയുന്നു.

സിനിമയോടും അഭിനയത്തോടും തികഞ്ഞ ആത്മാര്‍ത്ഥതയോടെയാണ് നയന്‍താര ഇടപെടുന്നത്. ജോലിയിലുള്ള കൃത്യനിഷ്ടയും പ്ലാനിംഗും അതിശയിപ്പിക്കുന്നതാണ്. ഒരു ദിവസത്തെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി പോകുമ്പോള്‍ അടുത്ത ദിവസം ചിത്രീകരിക്കുന്ന സീനുകളെക്കുറിച്ചുള്ള കാര്യങ്ങളെല്ലാം ചോദിച്ച് മനസ്സിലാക്കും. അതിനനുസരിച്ച് വസ്ത്രവും മേക്കപ്പും ചെയ്താണ് അവര്‍ പിറ്റേ ദിവസം ലൊക്കേഷനിലെത്തുന്നത്.

സിനിമക്കൊപ്പം ഇത്തരത്തില്‍ നീങ്ങുന്നതു കൊണ്ടു തന്നെയാകും സൗത്ത് ഇന്ത്യന്‍ ചലച്ചിത്രലോകത്ത് അവരിന്നും തിളങ്ങി നില്‍ക്കുന്നതെന്നും സൂപ്പര്‍ സ്റ്റാര്‍ ഇമേജില്‍ നില്‍ക്കുന്ന താരമാണങ്കിലും, സിനിമയുമായി സഹകരിക്കുന്ന ഒരവസരത്തിലും അത്തരമൊരു ഇടപടല്‍ അവരില്‍ നിന്നുണ്ടായിട്ടില്ലെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.

Latest Stories

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ