'അഭിനയിക്കാന്‍ ആളെ വേണം, നിന്നെ പോലെ വൃത്തികെട്ട മുഖമുള്ളവരെ വേണ്ട' എന്ന് അവര്‍ പറഞ്ഞു: നടന്‍ പത്മകുമാര്‍

മിനിസ്‌ക്രീനില്‍ പൊലീസ് വേഷത്തില്‍ എത്തി ശ്രദ്ധ നേടിയ താരമാണ് നടന്‍ പത്മകുമാര്‍. കുടുംബവിളക്ക് എന്ന സീരിയലിലാണ് താരം അഭിനയിക്കുന്നത്. റഫായിട്ടുള്ള ഒരു പൊലീസുകാരനെയാണ് പത്മകുമാര്‍ സീരിയലില്‍ അവതരിപ്പിക്കുന്നത്.

അഭിനയിക്കാന്‍ എത്തിയപ്പോള്‍ താന്‍ നേരിട്ട ദുരനുഭവങ്ങളെ കുറിച്ചാണ് പത്മകുമാര്‍ ഇപ്പോള്‍ തുറന്നു പറയുന്നത്. കുട്ടിക്കാലം മുതലേ അഭിനയമോഹം മനസിലുണ്ടായിരുന്നു. കുടുംബത്തിലെ ചിലരൊക്കെ അഭിനയ രംഗത്ത് സജീവമായിരുന്നു. അങ്ങനെയാണ് ആ മോഹം മനസിലേക്ക് കയറിയത്.

”രണ്ടു മൂന്ന് പേരെ അഭിനയിക്കാനായി വേണം, നിന്നെപ്പോലെ വൃത്തികെട്ട മുഖമുള്ളവരെ വേണ്ട” എന്നായിരുന്നു ഒരു സംവിധായകന്‍ തന്നോട് പറഞ്ഞത്. കാണാന്‍ കൊള്ളില്ല, ശബ്ദം പോര തുടങ്ങിയ തരത്തിലുള്ള വിമര്‍ശനങ്ങളൊന്നും തന്നെ ബാധിക്കാറില്ല.

കോളേജില്‍ പഠിക്കുന്ന സമയത്തും പരിഹാസങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. കലാകാരന്‍മാരെല്ലാം അവഗണന നേരിട്ട് വളര്‍ന്ന് വന്നവരായിരിക്കും. അഭിനയിക്കാന്‍ കൊള്ളില്ലെന്ന് പറഞ്ഞ് തന്നെ ലൊക്കേഷനില്‍ നിന്നും ഇറക്കിവിട്ട അനുഭവങ്ങളുണ്ടായിട്ടുണ്ട് എന്നും പത്മകുമാര്‍ പറയുന്നു.

സീരിയലില്‍ പൊലീസ് ആയി അഭിനയിക്കുന്ന താരത്തോട് പലരും ശരിക്കും പൊലീസാണോ എന്ന ചോദിച്ചിട്ടുണ്ടെന്നും പത്മകുമാര്‍ പറഞ്ഞു. പൊലീസല്ല എന്ന് പറഞ്ഞ് മടുത്തു. ആരും വിശ്വസിക്കുന്നില്ല, താന്‍ പോലീസിലാണെന്ന് വിശ്വസിക്കുന്നവര്‍ ഇപ്പോഴുമുണ്ട് എന്നാണ് പത്മകുമാര്‍ നടന്‍ ആനന്ദ് നാരായണന്റെ യൂട്യൂബ് ചാനലിലൂടെ പറയുന്നത്.

Latest Stories

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്