ചോദ്യങ്ങളുടെ ലിസ്റ്റ് എഴുതി കൈയില്‍ തന്നാല്‍ മതി, പബ്ലിക്കായി ഇങ്ങനെ ഇരുത്തി എന്നെ അപമാനിക്കരുത്: കുഞ്ചാക്കോ ബോബന്‍

വലിയ സിനിമകളിലൊക്കെ അഭിനയിക്കുന്നത് കാണുമ്പോള്‍ താന്‍ വലിയ സംഭവമാണെന്ന് കരുതരുതെന്ന് കുഞ്ചാക്കോ ബോബന്‍. നടന്റെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ‘ന്നാ താന്‍ കേസ് കൊട്’ സിനിമയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു കുഞ്ചാക്കോ ബോബന്‍.

സിനിമയിലെ പല കാര്യങ്ങളും താന്‍ മനസിലാക്കുന്നത് ന്നാ താന്‍ കേസ് കൊട് സിനിമ റിലീസ് കഴിഞ്ഞ്, പിന്നെ ഒ.ടി.ടിയില്‍ വന്നപ്പോഴാണ്. ഒ.ടി.ടിയില്‍ ഇറങ്ങി കഴിഞ്ഞപ്പോള്‍ മിക്കവാറും പ്രിയയും മോനുമൊക്കെ വീട്ടിലിരുന്ന് ആ സിനിമ കാണുമായിരുന്നു.

അങ്ങനെ ഒരു ദിവസം സിനിമ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് പ്രിയ തന്നോട് ഒരു കാര്യം പറഞ്ഞത്. സിനിമയില്‍ ഒരാളെ ടെമ്പോ ഇടിച്ചിട്ട് പോകുന്ന സീനുണ്ടായിരുന്നല്ലോ. ആ വണ്ടിയുടെ പുറകില്‍ ‘ഹാന്‍ഡ്സം’ എന്ന് എഴുതിയിട്ടുണ്ട്. സുന്ദരന്‍ എന്നാണ് അതിന് അര്‍ത്ഥം.

സിനിമയില്‍ അത് ഉപയോഗിച്ചിരിക്കുന്നത് ഹാന്‍സ് വില്‍ക്കുന്നയാള്‍ എന്ന അര്‍ത്ഥത്തിലാണെന്ന് പ്രിയ പറയുമ്പോഴാണ് അറിയുന്നത്. അതുപോലുള്ള കുറേ കാര്യങ്ങള്‍ താന്‍ ഇപ്പോഴും കണ്ട് പഠിച്ച് വരുന്നതേയുള്ളു. ഇതിന്റെ ഉത്തരം എന്തായാലും താന്‍ ഡയറക്ടറോട് ചോദിച്ച് മനസിലാക്കാം.

ഇനി ഇങ്ങനെയുള്ള ചോദ്യമൊന്നും തന്നോട് ചോദിക്കരുത്. ചോദ്യങ്ങളുടെ ലിസ്റ്റ് എഴുതി തന്റെ കയ്യില്‍ തന്നാല്‍ മതി. തന്നെ പബ്ലിക്കായി ഇങ്ങനെയിരുത്തി അപമാനിക്കരുത് എന്നാണ് ചിരിച്ചുകൊണ്ട് കുഞ്ചാക്കോ ബോബന്‍ പറയുന്നത്.

Latest Stories

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു