രാവിലെ എണീറ്റ് വെപ്രാളം പിടിച്ച് ഓടുകയാണ്..; പിറന്നാള്‍ ദിനത്തിലും ജോലിത്തിരക്കില്‍ ചിത്ര

അറുപതാം ജന്മദിനത്തില്‍ ആരാധകരും സഹപ്രവര്‍ത്തകരും ആശംസകള്‍ കൊണ്ട് മൂടുമ്പോഴും ജോലിത്തിരക്കില്‍ ചിത്ര. ആഘോഷങ്ങളൊന്നുമില്ലാതെ ഒരു സാധാരണ ദിവസം പോലെ പിറന്നാള്‍ ദിനത്തെയും എതിരേല്‍ക്കുകയാണ് ചിത്ര. പരിപാടിയൊന്നുമില്ല, തിരക്കുണ്ട് എന്നാണ് നടി പറയുന്നത്.

പിറന്നാള്‍ ദിനത്തിലെ പരിപാടികള്‍ എന്ന ചോദ്യത്തിന്, മാതൃഭൂമിക്ക് നല്‍കിയ പ്രതികരണമാണ് വൈറലാകുന്നത്. ”ഒരു പരിപാടിയുമില്ല. ജോലിയുണ്ട്, ഷൂട്ടുണ്ട്. രാവിലെ എണീറ്റ് വെപ്രാളം പിടിച്ച് ഓടുകയാണ്” എന്നാണ് ചിത്ര പറയുന്നത്. പിറന്നാള്‍ ദിനത്തിലും തിരക്കിലാണല്ലോ എന്ന ചോദ്യത്തിനും ചിത്ര മറുപടി പറയുന്നുണ്ട്.

”എനിക്ക് ജോലി ചെയ്യാനാണ് ഇഷ്ടം. ആഘോഷങ്ങള്‍ പണ്ടേയില്ല. ഒരു സാധാരണ ദിനം തന്നെയാവട്ടെ ഇതും. ഒരുപാട് ആളുകള്‍ രാവിലെ മുതല്‍ മെസേജുകള്‍ അയക്കുന്നുണ്ട്. വെപ്രാളത്തിന് ഇടയില്‍ മെസേജ് ഒന്നും കണ്ടില്ല. ഷൂട്ടൊക്കെ കഴിഞ്ഞ് ഫ്രീയായിട്ട് എല്ലാവര്‍ക്കും തിരിച്ച് മെസേജ് അയക്കും” എന്ന് ചിത്ര വ്യക്തമാക്കി.

മലയാളത്തില്‍ ഹേറ്റേഴ്‌സ് ഇല്ലാത്ത ഗായികയാണ് ചിത്ര. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങിയ വിവിധ ഭാഷകളിലായി 18,000 ഗാനങ്ങള്‍ ചിത്ര പറയുന്നുണ്ട്. കേരളക്കരയ്ക്ക് ചിത്ര മലയാളത്തിന്റെ സ്വന്തം വാനമ്പാടിയാണ്.

എന്നാല്‍ തമിഴര്‍ക്ക് ചിന്ന കുയില്‍ ആണ്, ആന്ധ്രക്കാര്‍ക്ക് സംഗീത സരസ്വതി, കര്‍ണാടകക്കാര്‍ക്ക് കന്നഡ കോകില, മുംബൈക്കാര്‍ക്ക് പിയ ബസന്തിയുമാണ്. പാടിയ ഭാഷകളിലെല്ലാം ആസ്വാദകരുടെ ഇഷ്ടം ഒരുപോലെ കവരാന്‍ ചിത്രയ്ക്ക് സാധിച്ചിട്ടുണ്ട്.

Latest Stories

IPL 2024: 'അവര്‍ വെറും കടലാസ് കടുവകള്‍'; പിന്തുണ പിന്‍വലിച്ച് ആഞ്ഞടിച്ച് സുനില്‍ ഗവാസ്‌കര്‍

ഇന്ത്യ ചന്ദ്രനിലിറങ്ങിയപ്പോള്‍ കറാച്ചിയിലെ കുട്ടികള്‍ ഓവുചാലില്‍ വീണു മരിക്കുന്നു; ഒരു തുള്ളി ശുദ്ധജലമില്ല; പാക് പാര്‍ലമെന്റില്‍ സയ്യിദ് മുസ്തഫ കമാല്‍ എംപി

ലോകം തലകീഴായി ആസ്വദിക്കാൻ എത്ര മനോഹരം..: ശീർഷാസന വീഡിയോ പങ്കുവെച്ച് കീർത്തി സുരേഷ്

'സ്വന്തം സര്‍ക്കാർ നടപ്പാക്കുന്ന പദ്ധതിയില്‍ അഴിമതി'; 1146 കോടി നഷ്ടം വരുമെന്ന് കൃഷിമന്ത്രിയുടെ മുന്നറിയിപ്പ്

പെരുമ്പാവൂര്‍ ജിഷ കൊലക്കേസ്; പ്രതിയുടെ വധശിക്ഷയ്ക്ക് അനുമതി തേടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

IPL 2024: ഈ താരങ്ങളോട് കടക്ക് പുറത്ത് പറയാൻ മുംബൈ ഇന്ത്യൻസ്, ലിസ്റ്റിൽ പ്രമുഖ താരങ്ങളും

'കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ട്'; പ്രജ്വൽ രേവണ്ണ കേസിൽ മൗനം വെടിഞ്ഞ് മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ

ഇത് ശരിക്കും ഗുരുവായൂര്‍ അല്ല, ഒറിജിനലിനെ വെല്ലുന്ന സെറ്റ്! രസകരമായ വീഡിയോ പുറത്ത്

നവവധുവിന് ആക്രമണം നേരിട്ട സംഭവം; പ്രതിയ്ക്ക് രക്ഷപ്പെടാനുള്ള സഹായം നല്‍കിയത് പൊലീസ് ഉദ്യോഗസ്ഥന്‍

കാനിലെ മലയാള സിനിമ; ആദ്യ പ്രദർശനത്തിനൊരുങ്ങി സുധി അന്നയുടെ 'പൊയ്യാമൊഴി'