വീടിന്റെ മുന്നില്‍ കരണിന്റെ വക ആത്മഹത്യാനാടകം, ഇയാള്‍ക്ക് നാണമില്ലേ പടം പൊട്ടിപ്പോയി; കെ.ആര്‍.കെ

ബ്രഹ്‌മാസ്ത്ര വലിയ പരാജയമായിരുന്നുവെന്നും കരണ്‍ ജോഹര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും ആരോപിച്ച് കെആര്‍കെ. തുടര്‍ന്ന് മുകേഷ് അംബാനി കരണിന് 300 കോടി കടം കൊടുത്തുവെന്നും കെആര്‍കെ പറയുന്നുണ്ട്.

”സോഴ്സുകള്‍ പ്രകാരം, കുറച്ച് നാളുകള്‍ മുമ്പ് കരണ്‍ ജോഹര്‍ തന്റെ വീട്ടില്‍ വച്ചൊരു ആത്മഹത്യാ നാടകം കളിച്ചിരുന്നു. ബ്രഹ്‌മാസ്ത്രയുടെ കനത്ത പരാജയമാണ് കാരണം. തുടര്‍ന്ന് മുകേഷ് അംബാനി അദ്ദേഹത്തിന് 300 കോടി കടമായി നല്‍കിയിരിക്കുകയാണ്.

ഇപ്പോഴത്തെ ചോദ്യം എന്തെന്നാല്‍, ബ്രഹ്‌മസാത്രയുടെ വന്‍ പരാജയത്തോടെ താന്‍ കടത്തിലായെന്ന് കരണ്‍ ജോഹര്‍ എന്തുകൊണ്ട് ലോകത്തോട് പറയുന്നില്ല എന്നാണ്” എന്നായിരുന്നു കെആര്‍കെയുടെ ട്വീറ്റ്.
എന്നാല്‍ കെആര്‍കെയുടെ ട്വീറ്റിനോട് കരണ്‍ ജോഹര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബ്രഹ്‌മാസ്ത്രയുടെ റിലീസ് സമയത്തും കെആര്‍കെ ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു.

”തീയേറ്ററുകള്‍ കാലിയാണെങ്കിലും ബ്രഹ്‌മാസ്ത്ര വന്‍ വിജയമാണ്. കാരണം ചൊവ്വയില്‍ നിന്നും ബുധനില്‍ നിന്നുമൊക്കെ അന്യഗ്രഹ ജീവികള്‍ സിനിമ കാണാന്‍ വരുന്നുണ്ട്. പക്ഷെ നിര്‍ഭാഗ്യവശാല്‍ അന്യഗ്രഹ ജീവികളെ മനുഷ്യര്‍ക്ക് കാണാന്‍ സാധിക്കില്ല” എന്നായിരുന്നു കെആര്‍കെയുടെ പരിഹാസം.

”ഞാന്‍ ബ്രഹ്‌മാസ്ത്രയുടെ റിവ്യു ചെയ്തില്ല. എന്നിട്ടും ആളുകള്‍ ചിത്രം കാണാന്‍ പോയില്ല. അതിനര്‍ത്ഥം ചിത്രം വന്‍ ദുരന്തമാണെന്നാണ്. ഈ ചിത്രത്തിന്റെ പരാജയത്തിന് കരണ്‍ ജോഹര്‍ എന്നെ കുറ്റം പറയില്ലെന്ന് കരുതുന്നു” എന്നും കെആര്‍കെ അന്ന് ട്വീറ്റ് ചെയ്തിരുന്നു.

Latest Stories

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല