'ഇത് ലോക ചെറ്റത്തരം'; വന്ദേഭാരതില്‍ പോസ്റ്റര്‍ പതിച്ചതിന് എതിരെ കൃഷ്ണകുമാര്‍

വന്ദേഭാരത് ട്രെയിനിന് മുകളില്‍ പാലക്കാട് എംപി വി.കെ ശ്രീകണ്ഠന്റെ പോസ്റ്ററുകള്‍ ഒട്ടിച്ച സംഭവത്തില്‍ പ്രതികരിച്ച് നടനും ബിജെപി അനുഭാവിയും ആയ കൃഷ്ണകുമാര്‍. ‘ഇത് ലോക ചെറ്റത്തരം’ എന്നായിരുന്നു സംഭവത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷ്ണകുമാര്‍ പ്രതികരിച്ചത്.

ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോഴായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എംപി ശ്രീകണ്ഠന്റെ ചിത്രങ്ങള്‍ വിന്‍ഡോയില്‍ ഒട്ടിച്ചത്. റെയില്‍വേ പൊലീസ് സംഘമെത്തി പോസ്റ്ററുകള്‍ ഉടന്‍ നീക്കം ചെയ്തു.

നേരത്തെ വന്ദേഭാരതിന് ഷൊര്‍ണൂരില്‍ സ്റ്റോപ്പ് അനുവദിക്കാതിരുന്ന വേളയില്‍ എംപി ഇടപെടുകയും റെയില്‍വേ മന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രവൃത്തിക്കെതിരെ വലിയ വിമര്‍ശമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

അതേസമയം, സംഭവത്തില്‍ റെയില്‍വേ സുരക്ഷാസേന കേസെടുത്തു. ആര്‍പിഎഫ് ആക്ടിലെ 145സി (യാത്രക്കാരെ ശല്യപ്പെടുത്തുക), 147 (റെയില്‍ പരിസരത്ത് അതിക്രമിച്ചു കയറുക), 166 (ട്രെയിനില്‍ പോസ്റ്റര്‍ ഒട്ടിക്കുക) തുടങ്ങിയ, ജാമ്യം കിട്ടുന്ന വകുപ്പുകളിലാണു കേസ്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ