ക്രി സംഘിയാണോ എന്ന് കൃഷ്ണകുമാറിനോട് ചോദ്യം, വായടപ്പിക്കുന്ന ഉത്തരവുമായി നടന്‍

സൗബിന്‍ ഷാഹിര്‍ നായകനാകുന്ന ചിത്രം ‘കള്ളന്‍ ഡിസൂസ’യില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട് നടന്‍ കൃഷ്ണകുമാര്‍. ജോര്‍ജ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ കൃഷ്ണകുമാര്‍ അവതരിപ്പിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിലെ തന്റെ കാരക്ടര്‍ പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ നടന്റെ പോസ്റ്റിന് നേരെ ട്രോളുകളുമുയര്‍ന്നു. എന്നാല്‍, തന്നെ കളിയാക്കിയ ആള്‍ക്ക് ചുട്ട മറുപടി തന്നെയാണ് അദ്ദേഹവും നല്‍കിയിരിക്കുന്നത്.

‘ക്രി സംഘി ആയിട്ടാണോ’ എന്നായിരുന്നു ചോദ്യം. എന്നാല്‍ ഒട്ടും വൈകാതെ തന്നെ കൃഷ്ണകുമാറിന്റെ മറുപടിയും വന്നു. ‘കഥാപാത്രം ക്രി ആണ്, നടന്‍ സംഘിയും’ എന്ന്. നിരവധി പേരാണ് താരത്തിന്റെ കമന്റിനെ അഭിനന്ദിച്ചെത്തിയിരിക്കുന്നത്. നവാഗതനായ ജിത്തു കെ ജയന്‍ സംവിധാനം ചെയ്ത ചിത്രം നാളെയാണ് തീയേറ്ററിലെത്തുന്നത്.

റംഷി അഹമ്മദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റംഷി അഹമ്മദ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ സൗബിന്‍ ഷാഹിറിനെ കൂടാതെ ദിലീഷ് പോത്തന്‍, സുരഭി ലക്ഷ്മി, ഹരീഷ് കണാരന്‍, വിജയ രാഘവന്‍, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂര്‍, ഡോ.റോയ് ഡേവിഡ്, പ്രേം കുമാര്‍, രമേശ് വര്‍മ്മ, വിനോദ് കോവൂര്‍, കൃഷ്ണ കുമാര്‍, അപര്‍ണ നായര്‍ എന്നിവരും അണിനിരക്കുന്നു.

അരുണ്‍ ചാലില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് സജീര്‍ ബാബയാണ്. സാന്ദ്ര തോമസ്, തോമസ് ജോസഫ് പട്ടത്താനം എന്നിവര്‍ സഹനിര്‍മ്മാതാക്കളാണ്. , എഡിറ്റര്‍: റിസാല്‍ ജൈനി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: എന്‍ എം ബാദുഷ

Latest Stories

കൊടകര കുഴല്‍പ്പണ കേസ്; പുതിയ വെളിപ്പെടുത്തല്‍ തിരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് കെ സുരേന്ദ്രന്‍

മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അര്‍ഹത നേടി എഡിജിപി എംആര്‍ അജിത്കുമാര്‍; മെഡല്‍ നല്‍കരുതെന്ന് ഡിജിപി

ഈ സാല കപ്പ് എന്താകുമോ എന്തോ? ബെംഗളൂരു റീടെൻഷനിൽ ആരാധകർ ആശങ്കയിൽ; സംഭവം ഇങ്ങനെ

യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ അന്തരിച്ചു

മുംബൈ ഇന്ത്യൻസ് എന്താ ഇങ്ങനെ ചെയ്തത്?; റീട്ടെയിൻ ചെയ്ത താരങ്ങളുടെ ലിസ്റ്റിൽ ഞെട്ടലോടെ ആരാധകർ

തമിഴ്‌നാട്ടില്‍ ക്ഷേത്ര പരിസരത്ത് നിന്ന് റോക്കറ്റ് ലോഞ്ചര്‍; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇത്തവണത്തെ ഐപിഎൽ അടിച്ച് കേറി തകർക്കും എന്ന് ഉറപ്പായി; ടീം റീടെൻഷൻ ലിസ്റ്റിൽ വമ്പൻ സർപ്രൈസുകൾ

കൊടകര കുഴല്‍പ്പണ കേസ് വീണ്ടും അന്വേഷിക്കണം; ഇഡി അന്വേഷണം സര്‍ക്കസ് പോലെയെന്ന് വിഎസ് സുനില്‍കുമാര്‍

'അവർ എന്നെ ഒരുപാട് കാര്യങ്ങൾ കൊണ്ട് പ്രലോഭിപ്പിച്ചു, പക്ഷേ ഞാൻ അതെല്ലാം നിരസിക്കുകയാണ് ചെയ്തത് ': കാർത്തിക് ആര്യൻ

വിവാഹ ദിവസം നവവധു കൂട്ടബലാത്സം​ഗത്തിനിരയായി; ക്രൂരത ഭർത്താവിന്റെ മുൻപിൽവെച്ച്, എട്ടുപേർ അറസ്റ്റിൽ