ബോളിവുഡില്‍ അവസരങ്ങള്‍ കിട്ടണമെങ്കില്‍ അഭിനയിക്കാന്‍ അറിഞ്ഞാല്‍ മാത്രം പോരാ! സൂപ്പര്‍ താരത്തിന്റെ മാനേജര്‍ നല്‍കിയ ഉപദേശത്തെ കുറിച്ച് യാമി

ബോളിവുഡിലെ മുന്‍നിരത്താരമായി നില്‍ക്കുമ്പോഴും സിനിമാ ലോകത്തു നിന്നും പലപ്പോഴും തനിക്ക് അവഗണന നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് നടി യാമി ഗൗതം പറയുന്നത്. എന്നാല്‍ ബോളിവുഡില്‍ അവസരങ്ങള്‍ തേടിയെത്തണമെങ്കില്‍ നന്നായി അഭിനയിച്ചാല്‍ മാത്രം പോരെന്നതാണ് അവസ്ഥയെന്ന് താരം പറയുന്നു്. ഇപ്പോഴിതാ ഈ വിഷയത്തെക്കുറിച്ച് തന്നോട് ഒരു പ്രശസ്തയായ സെലിബ്രിറ്റി മാനേജര്‍ പറഞ്ഞ വാക്കുകള്‍ പങ്കുവെക്കുകയാണ് യാമി.

ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു യാമി മനസ് തുറന്നത്. തന്നോട് ബോളിവുഡിലെ പാര്‍ട്ടികളിലും മറ്റും സ്ഥിരമായി പങ്കെടുക്കണമെന്നും എന്നാല്‍ മാത്രമേ സിനിമാ ലോകം തന്നെ ശ്രദ്ധിക്കുകയുള്ളൂവെന്നുമാണ് യാമി പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

”ഈയടുത്ത് , ഞാന്‍ ഒരു മീറ്റിംഗിനായി നേരത്തെ തന്നെ എത്തുകയുണ്ടായി. അവിടെ ഞാനൊരാളുടെ മാനേജരെ കണ്ടു. വളരെ സീനിയറാണ് അവര്‍. ഞാന്‍ അവരോട് സംസാരിച്ചു. ഞാനും അവരും സംസാരിക്കുന്നതിനിടെ അവര്‍ എന്നോട് ചോദിച്ചു നിന്നെ എന്താണ് പാര്‍ട്ടികളില്‍ കാണാത്തതെന്ന്. എന്താണ് അതിലിത്ര വലിയ കാര്യമെന്ന് എനിക്ക് മനസിലായില്ല.

പക്ഷെ ഞാന്‍ അത്തരം ഇടങ്ങളില്‍ എത്തണമെന്ന് അവര്‍ നിര്‍ബന്ധിച്ചു. നിന്നെ കാണാതെ നീ വന്നതായി അംഗീകരിക്കില്ലെന്നായിരുന്നു അവര്‍ പറഞ്ഞത്. നല്ലൊരു സിനിമയിലൂടെ വന്നുവെന്നാണ് ഞാന്‍ കരുതുന്നതെന്ന് അവരോട് പറഞ്ഞു. എന്നാല്‍ നെറ്റ് വര്‍ക്കുണ്ടാക്കണമെന്നും എല്ലായിടത്തും എത്തണമെന്നും അവര്‍ പറഞ്ഞു” എന്നാണ് യാമി പറയുന്നത്.

‘നിങ്ങളൊരു നല്ല സിനിമ ചെയ്തിട്ടുണ്ടായേക്കാം. പക്ഷെ അത് കഴിഞ്ഞു, നിങ്ങനെ ആളുകള്‍ മറക്കും” എന്നവര്‍ തന്നോട് പറഞ്ഞുവെന്നും യാമി പറയുന്നത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ