അച്ഛന്‍ അറിയാതെ കുറെയേറെ കാര്യങ്ങള്‍ പ്ലാന്‍ ചെയ്തിരുന്നു, പക്ഷെ അച്ഛന് തിരക്കായി..; വേദനയോടെ കാവ്യ

അച്ഛന്‍ മാധവന്റെ 75ാം ജന്മദിനത്തില്‍ വിങ്ങലോടെ കാവ്യ മാധവന്‍. നടി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. അച്ഛന്റെ പിറന്നാള്‍ വലിയ ആഘോഷത്തോടെ നടത്തണമെന്നത് തന്റെ ആഗ്രഹമായിരുന്നു. ഇതിനായി അച്ഛനറിയാതെ കുറെയേറെ കാര്യങ്ങള്‍ നേരത്തെ പദ്ധിതിയിട്ടിരുന്നു. എന്നാല്‍ അച്ഛന് തിരക്കായി എന്നാണ് കാവ്യ പിതാവിനൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

കാവ്യ മാധവന്റെ കുറിപ്പ്:

ഇന്ന് നവംബര്‍ 10; അച്ഛന്റെ 75-ാം പിറന്നാള്‍. അച്ഛന്‍ ഒരിക്കലും ഓര്‍ത്തിരിക്കാത്ത, ആഘോഷിക്കാത്ത ദിവസം. അച്ഛന്റെ സന്തോഷങ്ങള്‍ എപ്പോഴും ഞങ്ങളായിരുന്നു. പക്ഷേ ഈ പിറന്നാള്‍ വലിയ ആഘോഷമാക്കണമെന്ന് ഞാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. അതിനായി അച്ഛന്‍ അറിയാതെ കുറെയേറെ കാര്യങ്ങള്‍ നേരത്തെ പ്ലാന്‍ ചെയ്തിരുന്നു.

എന്റെ ഓരോ പിറന്നാളും ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓരോ ഓര്‍മകളാക്കിയ അച്ഛന്റെ ഈ 75ാം പിറന്നാള്‍ ഏറ്റവും ഗംഭീരമാക്കാനുള്ള തയാറെടുപ്പുകള്‍. പക്ഷേ…അച്ഛന് തിരക്കായി…എഴുപത്തിയഞ്ചാം പിറന്നാള്‍ ദിനത്തില്‍ ഏഴു തിരിയിട്ട വിളക്ക് പോല്‍ തെളിയുന്ന അച്ഛന്റെ ഓര്‍മകള്‍ക്ക് മുമ്പില്‍ ഹൃദയാഞ്ജലി.

ഈ വര്‍ഷം ജൂണില്‍ ആയിരുന്നു കാവ്യയുടെ അച്ഛന്‍ പി. മാധവന്‍ മരിച്ചത്. കാവ്യ സിനിമയില്‍ എത്തിയത് മുതല്‍ മകള്‍ക്ക് പൂര്‍ണപിന്തുണയുമായി കൂടെയുണ്ടായിരുന്ന ആളാണ് പിതാവ് പി. മാധവന്‍. കാസര്‍ഗോഡ് നീലേശ്വരത്ത് ടെക്‌സ്‌റ്റൈല്‍ ഷോപ്പ് ഉടമയായിരുന്നു. അമ്മ ശ്യാമളയും അച്ഛന്‍ മാധവനുമാണ് തന്റെ നട്ടെല്ല് എന്ന കാവ്യ അഭിമുഖങ്ങളില്‍ പറയാറുണ്ട്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്