എനിക്കും കത്രീനയ്ക്കും അതൊക്കെ പറഞ്ഞു തരാന്‍ ആരും ഉണ്ടായിരുന്നില്ല, തെറ്റുകള്‍ പറ്റി: ദീപിക പദുക്കോണ്‍

കരിയറിന്റെ തുടക്കത്തില്‍ തെറ്റുകളിലൂടെയാണ് താനും കത്രീനയും കുറെ കാര്യങ്ങള്‍ പഠിച്ചതെന്ന് ദീപിക പദുക്കോണ്‍. പുറമേ നിന്നും കാണുന്നത് പോലെ അത്ര സ്വപ്നതുല്യമോ ലളിതമോ ആയിരുന്നില്ല തന്റെ തുടക്കം എന്നാണ് ഗെഹ്രായിയാന്‍ സിനിമയുടെ പ്രമോഷനിടെ ദീപിക പറയുന്നത്.

തുടക്കകാലത്ത് തനിക്ക് പി.ആര്‍ ഏജന്റോ മാനേജരോ ഉണ്ടായിരുന്നില്ല. താന്‍ തന്നെയാണ് മുടിയും മേക്കപ്പും ചെയ്തിരുന്നത്. തന്റെ തന്നെ വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നത്. താനും കത്രീന കൈഫും, രണ്ട് ഘട്ടത്തിന്റെയും മിക്സ് ആയിരുന്നു.

അന്ന് തങ്ങള്‍ക്ക് അതൊന്നും ഉണ്ടായിരുന്നില്ല. പിന്നെയാണ് ആ സംസ്‌കാരം വരുന്നതും തങ്ങള്‍ അതിലേക്ക് അഡാപ്റ്റ് ചെയ്യപ്പെടുന്നതും. ഇന്നത്തെ താരങ്ങള്‍ക്ക് ഒരുപാട് വഴികളിലൂടെ സഹായം ലഭിക്കുന്നുണ്ട്. അരങ്ങേറ്റത്തിന് മുമ്പ് തന്നെ വേണ്ട രീതിയിലുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ സാധിക്കുന്നുമുണ്ട്.

ഇന്നത്തെ തലമുറയിലുള്ള താരങ്ങളോട് എങ്ങനെ ഇരിക്കം, എന്ത് സംസാരിക്കണം, എന്ത് ധരിക്കണം, എങ്ങനെയാണ് മുടിയും മേക്കപ്പും ചെയ്യേണ്ടത് എന്നെല്ലാം പറഞ്ഞ് കൊടുക്കാന്‍ ആളുണ്ട്. എന്നാല്‍ തങ്ങള്‍ വന്ന സമയത്ത് അതൊന്നും ഉണ്ടായിരുന്നില്ല.

ഇപ്പോഴുള്ളവര്‍ക്ക് കിട്ടുന്ന സഹായങ്ങള്‍ വളരെ നല്ലതാണ്. തനിക്കും കത്രീനയ്ക്കുമൊക്കെ ഒരുപാട് തെറ്റുകള്‍ പറ്റിയിട്ടുണ്ടെന്നും ആ തെറ്റുകളിലൂടെ കുറെ കാര്യങ്ങള്‍ പഠിച്ചു എന്നാണ് ദീപിക പറയുന്നത്. അതേസമയം, ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ഗെഹ്രായിയാന്‍ മികച്ച പ്രതികരണങ്ങളാണ് നേടുന്നത്.

Latest Stories

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി

വിരാട് കോഹ്‌ലിയും ധോണിയും അല്ല, എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബാറ്റർ അവൻ മാത്രമാണ്, അവനെതിരെ എനിക്ക് ജയിക്കാനാകില്ല: ഗൗതം ഗംഭീർ

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി

വല്ലാണ്ട് ചാരിത്ര്യശുദ്ധി കാണിച്ച് ജീവിക്കേണ്ട ആവശ്യമുണ്ടോ? എല്ലാവര്‍ക്കും തെറ്റ് സംഭവിക്കും..; ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥി മനീഷ

വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് കൊടുംവേനലിൽ കുട്ടികളെ നിർത്തിച്ചു; കുഴഞ്ഞുവീണ് കുട്ടികൾ; പ്രഭുദേവയുടെ നൃത്തപരിപാടിക്കെതിരെ പ്രതിഷേധം കനക്കുന്നു

ആരാണ് കിഷോരി ലാല്‍ ശര്‍മ?

ഹാർദികിന്റെ കീഴിൽ കളിക്കുമ്പോൾ ഉള്ള പ്രശ്നങ്ങൾ, വിശദീകരണവുമായി രോഹിത് ശർമ്മ

റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി; ഒപ്പം സോണിയ ഗാന്ധിയും പ്രിയങ്കയും

IPL 2024: അവന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി രത്നം, അപൂര്‍വ്വ പ്രതിഭ; പ്രശംസിച്ച് ഷെയ്ന്‍ വാട്‌സണ്‍