സൂര്യയുടെ ആ സീനുകള്‍ കട്ട് ചെയ്യേണ്ടി വന്നു, ഒരു മാസം കഴിയട്ടെ മുഴുവന്‍ രംഗങ്ങളുള്ള വേര്‍ഷന്‍ പുറത്തിറക്കും: കാര്‍ത്തിക് സുബ്ബരാജ്

സമ്മിശ്ര പ്രതികരണമാണ് ആദ്യ ദിനം മുതല്‍ തന്നെ ലഭിച്ചതെങ്കിലും സൂര്യ ചിത്രം ‘റെട്രോ’ മികച്ച കളക്ഷനാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടുന്നത്. 19.25 കോടി രൂപയാണ് ചിത്രം ഓപ്പണിങ് ദിനത്തില്‍ തിയേറ്ററില്‍ നിന്നും നേടിയ കളക്ഷന്‍. നിലവില്‍ ഇന്ത്യയില്‍ നിന്നും മാത്രം 30 കോടി രൂപ കളക്ഷന്‍ സിനിമ നേടിക്കഴിഞ്ഞു.

ഇതിനിടെ സിനിമയിലെ സീനുകളില്‍ പലതും കട്ട് ചെയ്യേണ്ടി വന്നതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ കാര്‍ത്തിക് സുബ്ബരാജ്. ജയിലില്‍ നിന്നുള്ള സൂര്യയുടെ സീനുകളില്‍ പലതും കട്ട് ചെയ്തിരുന്നുവെന്നും അതെല്ലാം മികച്ചതായിരുന്നു എന്നാണ് കാര്‍ത്തിക് സുബ്ബരാജ് പറയുന്നത്.

”ജയില്‍ സീന്‍ സ്‌ക്രിപ്റ്റില്‍ 5-6 മിനിറ്റ് ഉണ്ട്. അതെല്ലാം ഷൂട്ട് ചെയ്ത വെച്ചിട്ടുണ്ട്. ജയില്‍ സീക്വന്‍സുകള്‍ ഒരു എപ്പിസോഡ് പോലെയാണ്. സമയപരിമിതി കാരണം ചില മികച്ച സീനുകള്‍ മുറിച്ചുമാറ്റി. എല്ലാം മികച്ചതായിരുന്നു പക്ഷെ വേറെ വഴി ഇല്ലാതെ അതില്‍ പലതും കട്ട് ചെയ്തു. ഒരു മാസത്തിന് ശേഷം ഒരു വിപുലീകൃത പതിപ്പ് പുറത്തിറക്കും.”

”കാരണം ആദ്യം ജയിലില്‍ നിന്ന് സ്വയം പണിഷ്‌മെന്റ് വാങ്ങുന്ന സൂര്യ അതിനു ശേഷം ജയിലില്‍ റൗഡി ആയി മാറുകയാണ്. പിന്നീട് ജോജു ആയി സംസാരിക്കുന്ന സീന്‍ എല്ലാം ഉണ്ട്. ഇതുപോലെ നിറയെ സീനുകള്‍ ജയിലില്‍ ഷൂട്ട് ചെയ്തിട്ടുണ്ട്” എന്നാണ് സംവിധായകന്‍ പറയുന്നത്.

അതേസമയം, സൂര്യയുടെ 44-ാം ചിത്രമാണ് റെട്രോ. 1980കളില്‍ നടക്കുന്ന കഥയാണ് റെട്രോയുടേത്. പൂജ ഹെഗ്ഡെയാണ് സിനിമയിലെ നായിക. ജോജു ജോര്‍ജ്, ജയറാം, നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ