കൊറോണ എനിക്ക് ഒരു മൈനര്‍ അറ്റാക് ഫ്രീ തന്നു, ഇരുപത്തിയഞ്ച് ദിവസത്തിന് ശേഷം കട തുറന്നപ്പോള്‍ ആരും വന്നില്ല, കാരണം വിചിത്രം: കണ്ണന്‍ സാഗര്‍

കോവിഡ് പൊസിറ്റീവായി ആശുപത്രിയില്‍ കഴിഞ്ഞതിനെ കുറിച്ച് നടന്‍ കണ്ണന്‍ സാഗര്‍ സോഷ്യല്‍ മീഡിയയിലൂടെ നേരത്തെ പങ്കുവച്ചിരുന്നു. നടന്റെ പുതിയ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ആശുപത്രിവാസം കഴിഞ്ഞ് ഇരുപത്തി നാലോ, അഞ്ചോ ദിനത്തിന് ശേഷം തന്റെ കട തുറന്നപ്പോള്‍ ആരും വന്നില്ല. കാരണം അന്വേഷിച്ചപ്പോഴാണ് വിചിത്രമായ വാദം കേട്ടത് എന്നാണ് കണ്ണന്‍ സാഗര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

കണ്ണന്‍ സാഗറിന്റെ കുറിപ്പ്:

കൊറോണാ ഏതായാലും പത്തു പതിനഞ്ചു ദിവസത്തെ ആശുപത്രി വാസം വിധിയെഴുതി, ആ തടവില്‍ കിടക്കുകയും, ആരോഗ്യ പ്രവര്‍ത്തകരുടെ നല്ല സ്‌നേഹമുള്ള ഇടപെടല്‍മൂലം ഒരു നല്ലകുട്ടിയെ പോലെ സമയാ സമയം മരുന്നും ആഹാരവും കഴിച്ചതിന്റെ ഫലമായി ഞാന്‍ ആരോഗ്യം വീണ്ടെടുത്തു വരുന്നു, ആത്മവിശ്വാസം കൈവിടാതെത്തന്നെ.. ആരോഗ്യമുള്ള ഓടിച്ചാടി നടക്കുന്ന ഒരാള്‍ക്ക് പെട്ടന്ന് ഒരു അസുഖം വന്നാല്‍ ആ കുടുംബത്തിന്റെ ജീവിതക്രമം തന്നെ താളം തെറ്റും.

തൊഴില്‍മേഖല, സാമ്പത്തികം, ആരോഗ്യം, സഹപ്രവര്‍ത്തകര്‍ ഇനിക്കൂട്ടുമോ എന്ന തോന്നലുകളും, പെട്ടന്ന് ആരോഗ്യം വീണ്ടെടുക്കണം പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരവ് നടത്തണം എന്നൊക്കെ മനസ്സില്‍ ഒരു അടക്കം പറച്ചില്‍ ദിനവും നടക്കുന്നു, മനകരുത്തും, ആത്മവിശ്വാസവും ആരോഗ്യത്തിനു വേണ്ടിയും പ്രയഗ്‌നത്തിലാണ് ഞാന്‍ അതില്‍ ഉറച്ചു തന്നെ നില്‍ക്കുന്നു… എന്നാല്‍ ഒരു ചെറിയ കടയുള്ള കാര്യം ഞാന്‍ പലപ്പോഴായി വെളിപ്പെടുത്തിയിരുന്നു.

ഞാന്‍ ആശുപത്രിവാസം തുടങ്ങികഴിഞ്ഞു ഇരുപത്തി നാലോ, അഞ്ചോ ദിനത്തിന് ശേഷം കടതുറന്നു, രണ്ടുനാള്‍ ആരും വന്നതില്ല, ഇവിടെ എന്തുണ്ട് എന്നുപോലും തിരക്കിയില്ല പിന്നെയും തുറന്നുകൊണ്ടിരുന്നു, ആരും വരാത്തതിന്റെ കാരണം അന്വേഷണം നടത്തി, അപ്പോഴാ ചിലര്‍ പറഞ്ഞത്, നിങ്ങള്‍ക്ക് കൊറോണ വന്നതല്ലേ ഇങ്ങനെ തുറന്നാല്‍ മാറ്റാര്‍ക്കേലും വരുമോ എന്ന പേടിയാണ്.. എന്താ ഇതിനൊക്കെ മറുപടി പറയുക.

ഞാന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ, വാര്‍ഡ് മെമ്പറുടെ, ആശാവര്‍ക്കറുടെ ഓക്കെ നിര്‍ദേശം അനുസരിച്ചു, മറ്റാര്‍ക്കും ഒരു ദോഷവും എന്നാലോ എന്റെ കുടുംബത്താലോ ഉണ്ടാകരുത് എന്ന നിര്‍ബന്ധബുദ്ധിയോടെ, വീട്ടില്‍ ഇരിക്കാന്‍ പറഞ്ഞ ദിനത്തേക്കാളും മൂന്നോ നാലോ ദിവസം കഴിഞ്ഞാണ് വെളിയില്‍ പോലും ഇറങ്ങിയത്, എന്നാലും മറ്റുള്ളവരുടെ പേടിക്കു മുന്നില്‍ ഒന്നും പറയാനില്ല, തിരുത്താനില്ല.

ദിനവും കൊറോണായെ കുറിച്ചു അവബോധം ഉണ്ടാക്കുന്ന രീതിയിലുള്ള പരസ്യങ്ങളും, സെമിനാറുകളും, ആശയ വിനിമയങ്ങളും, സംരക്ഷണവും, മുന്‍കരുതലുകളും, പ്രതിരോധിക്കേണ്ട രീതികളും, വന്നാലുള്ള പ്രാഥമിക ചികിത്സാഘട്ടങ്ങളെ കുറിച്ചുമൊക്കെ, കേട്ടും പ്രാവര്‍ത്തികമാക്കിയും, അറിഞ്ഞും, അറിവുകള്‍ പങ്കുവെച്ചും നമ്മള്‍ ഈ മഹാമാരിയെ അടുത്തറിയുന്നു, എന്നിട്ടും പേടിച്ചാല്‍ ഒളിക്കാന്‍ ഇനി കാടെവിടെയാണ്..

ഈ കുറിപ്പ് എനിക്ക് വേണ്ടി മാത്രം എഴുതിയതല്ല, കൊറോണ വന്നുപോയ പലരുടെയും അനുഭവങ്ങള്‍, ഒറ്റപ്പെടുത്തല്‍, സഹകരണകുറവുകള്‍, പറഞ്ഞു പ്രചരിപ്പിക്കല്‍, മാനസികമായി തളര്‍ത്തല്‍ അങ്ങനെ കഴിഞ്ഞുവന്ന ജീവിത ചര്യകളില്‍ നിന്നും ചെറു വ്യതിയാനങ്ങള്‍ക്കു കീഴ്‌പ്പെടുന്ന സാധുമനുഷ്യരുടെ ആത്മധൈര്യം കെടുത്താതെ, നൈരാശ്യം വിതറാതെ ഒരു പിന്തുണയേക്കുക, വീണടുത്തു നിന്നും കൈപിടിച്ച് ഒന്നെഴുന്നേല്‍പ്പിക്കാന്‍ സഹായിക്കുക..

ഞാന്‍ എല്ലാവരെയുമല്ല പറഞ്ഞത്, നല്ല രീതിയില്‍ പ്രവര്‍ത്തിക്കുകയും, സഹായങ്ങള്‍ ചെയ്യുകയും, ചങ്കുപോലെ കൂടെ നില്‍ക്കുകയും ഓക്കെ ചെയ്യുന്നവരുണ്ട്, ഒരു പരിധിവരെ അവര്‍ തന്നെയാണ് ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതും, അല്‍പ്പം സ്വാന്തനം ഏകുന്നതും എന്നു പറയാതെ വയ്യ… കൊറോണാ വന്നാല്‍ ചിലര്‍ക്ക് അനുബന്ധ അസുഖങ്ങള്‍ ഉണ്ടെങ്കില്‍ അത് പൊന്തിവരും, തുടര്‍ ചികിത്സക്ക് വഴിയൊരുങ്ങും എന്റെ അനുഭവം.

കൊറോണ എനിക്ക് ഒരു മൈനര്‍ അറ്റാക് ഫ്രീ തന്നു, അതിനു തുടര്‍ ചികിത്സവേണ്ടിവന്നു, എന്നാല്‍ ചിലരില്‍ കൊറോണ വന്നു പോകുന്നതു പോലും അറിയുന്നില്ല, ഭയമല്ല, ജാഗ്രതമതി,… പ്രിയപ്പെട്ടവര്‍ക്ക്, കന്നി ഒന്നിന്റെ നല്ല നാളുകള്‍ സസ്‌നേഹം നേര്‍ന്നു, ആയുരാരോഗ്യ സൗഖ്യമായി ഇരിക്കാന്‍ പ്രാര്‍ഥനകള്‍…

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി