സലീം കുമാറിനെ ഒഴിവാക്കിയതില്‍ രാഷ്ട്രീയമില്ല, ബുദ്ധിമുട്ടിയെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു: കമല്‍

ഐഎഫ്എഫ്കെ കൊച്ചിയിലെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് നടന്‍ സലീം കുമാറിനെ ഒഴിവാക്കിയിട്ടില്ലെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍. സലീം കുമാറിനെ ഒഴിവാക്കിയതില്‍ രാഷ്ട്രീയമില്ല. താരത്തിന് ബുദ്ധിമുട്ടു ഉണ്ടായിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുമെന്നും കമല്‍ പറഞ്ഞു.

നാളെ നടക്കാനിരിക്കുന്ന ഐഎഫ്എഫ്കെ കൊച്ചിയിലെ ഉദ്ഘാടന ചടങ്ങിലേക്ക് തന്നെ വിളിക്കാത്തത് എന്തുകൊണ്ടാണെന്ന് അന്വേഷിച്ചപ്പോള്‍ പ്രായക്കൂടതല്‍ കൊണ്ടാണ് എന്ന മറുപടിയാണ് ലഭിച്ചത്. ഇത് രാഷ്ട്രീയ വിഷയമാണ് എന്നാണ് സലീം കുമാര്‍ നേരത്തെ പ്രതികരിച്ചത്. ഈ വിഷയത്തിലാണ് ഇപ്പോള്‍ കമലിന്റെ പ്രതികരിച്ചിരിക്കുന്നത്.

സലീംകുമാറിനെ വിളിച്ചിട്ടുണ്ടാകും എന്നാണ് കരുതിയത്. വിളിച്ചിട്ടുണ്ടാകും എന്ന് ഷിബു ചക്രവര്‍ത്തി പറഞ്ഞു. ഇതില്‍ കൂടുതല്‍ വിശദാംശങ്ങള്‍ അറിയില്ല. ഉത്തരവാദിത്വപ്പെട്ടവരുമായി സംസാരിച്ച ശേഷം സലീം കുമാറിനെ വിളിക്കും. ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ പട്ടിക തയ്യാറാക്കുന്നതേയുള്ളു. താരത്തെ ഒഴിവാക്കി ഐഎഫ്എഫ്കെ നടത്താന്‍ കഴിയില്ലെന്നും കമല്‍ പറഞ്ഞു.

എന്തുകൊണ്ടാണ് ഒഴിവാക്കിയത് എന്നറിയാനായി നേരിട്ട് വിളിച്ച് ചോദിച്ചു. പ്രായക്കൂടുതല്‍ എന്നാണ് കാരണം പറഞ്ഞത്. ചെറുപ്പക്കാര്‍ക്ക് അവസരം കൊടുക്കുമെന്ന മുട്ടുന്യായമാണ് നല്‍കുന്നത്. പ്രായത്തിന്റെ കാര്യം പറയുകയാണെങ്കില്‍ ആഷിക് അബുവും അമല്‍ നീരദുമെല്ലാം തന്റെ ജൂനിയര്‍മാരായി കോളജില്‍ പഠിച്ചവരാണ്. താനും അവരും തമ്മില്‍ അധികം പ്രായവ്യത്യാസമൊന്നുമില്ല എന്നും സലീം കുമാര്‍ പറഞ്ഞു.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ