ഹേ റാം സിനിമയില്‍ ഞാന്‍ ഉപയോഗിച്ച മൂന്ന് തലയോട്ടികളും ഗുണ കേവ്‌സില്‍ നിന്നും കിട്ടിയതാണ്: കമല്‍ ഹാസന്‍

ഗുണ കേവ്‌സില്‍ നിന്നും എടുത്ത തലയോട്ടികളാണ് താന്‍ ‘ഹേ റാം’ എന്ന ചിത്രത്തില്‍ ഉപയോഗിച്ചതെന്ന് കമല്‍ ഹാസന്‍. തമിഴകത്തും തരംഗം തീര്‍ക്കുകയാണ് ‘മഞ്ഞുമ്മല്‍ ബോയ്‌സ്’. കമല്‍ ഹാസന്‍ ചിത്രം ‘ഗുണ’യുടെ റെഫറന്‍സുകളുമായി എത്തിയ ചിത്രം 75 കോടിയും പിന്നിട്ട് ബോക്‌സ് ഓഫീസില്‍ കുതിക്കുകയാണ്.

സിനിമ തമിഴ്‌നാട്ടില്‍ റിലീസ് ചെയ്തതിന് പിന്നാലെ കമല്‍ ഹാസന്‍ മഞ്ഞുമ്മല്‍ ചിത്രത്തിന്റെ സംവിധായകന്‍ ചിദംബരവുമായും അഭിനേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തിറങ്ങിയത്.

ഈ വീഡിയോയിലാണ് ഗുണ കേവ്‌സില്‍ നിന്നുമെടുത്ത തലയോട്ടികള്‍ താന്‍ സിനിമയില്‍ ഉപയോഗിച്ചതിനെ കുറിച്ച് കമല്‍ പറഞ്ഞിരിക്കുന്നത്. ഗുണ കേവിലുള്ള പാറ ഉണ്ടായിട്ട് വളരെ വര്‍ഷങ്ങളൊന്നുമായിട്ടില്ല. ഒരു യങ് ഫോര്‍മേഷനാണത്. അതിലൊരു അപകടമുണ്ട്. റോക്ക് ക്ലൈമ്പിങ്ങിന് പറ്റിയതല്ല.

കുരങ്ങുകള്‍ ഇതിനുള്ളിലേക്ക് അപകടം മനസിലാക്കാതെ വീണിട്ട് കയറാന്‍ പറ്റാതെ ചത്തുപോകും. ‘ഹേ റാം’ എന്ന ചിത്രത്തില്‍ ഒരു രംഗത്തില്‍ ഉപയോഗിച്ചിരിക്കുന്ന മൂന്ന് കുരങ്ങ് തലയോട്ടികള്‍ താന്‍ ഗുണാ കേവില്‍ നിന്നും എടുത്തതാണെന്നും കമല്‍ വ്യക്തമാക്കി.

ഇതിനൊപ്പം ഗുണ എന്ന സിനിമയ്ക്ക് ആദ്യം മറ്റൊരു പേര് ആയിരുന്നു നല്‍കാന്‍ തീരുമാനിച്ചിരുന്നു. യഥാര്‍ഥത്തില്‍ ‘മതികെട്ടാന്‍ ഷോലൈ’ എന്നായിരുന്നു ഗുണ സിനിമയ്ക്ക് ആദ്യം നിശ്ചയിച്ചിരുന്ന പേര്. പക്ഷേ യൂണിറ്റിലെ എല്ലാവരും അന്നതിനെ ഒരുപോലെ എതിര്‍ത്തു.

ഗുണാ കേവിന് ഡെവിള്‍സ് കിച്ചണ്‍ എന്ന് പേരുവരാന്‍ കാരണമായ ആ പ്രതിഭാസം തങ്ങള്‍ കണ്ടെങ്കിലും അത് ചിത്രീകരിക്കാനായില്ല. വല്ലപ്പോഴുമേ അത് സംഭവിക്കൂ. ഗുണാ കേവിലേക്ക് പോകാനുള്ള നിശ്ചിത വഴിതന്നെ തങ്ങള്‍ ഉണ്ടാക്കിയതാണ് എന്നാണ് കമല്‍ ഹാസന്‍ പറയുന്നത്.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ