എന്നെ കുറിച്ച് ഒരു പേടി മലയാള സിനിമാസംവിധായകര്‍ക്കുണ്ട്, അവരെ പറഞ്ഞ് മനസ്സിലാക്കി മാറ്റണം; മലയാള സിനിമ ചെയ്യുന്നതിനെ കുറിച്ച് കമല്‍

ഉലകനായകന്റെ വിക്രത്തെ ഇരുകൈകളും നീട്ടിയാണ് മലയാളി പ്രേക്ഷകര്‍ സ്വീകരിച്ചത്. ആദ്യ ദിനം തന്നെ മലയാള ബോക്‌സോഫീസില്‍ നിന്ന് ചിത്രം ഗംഭീര കളക്ഷനാണ് കൊയ്തത്. ഇപ്പോഴിതാ തനിക്ക് മലയാള സിനിമകള്‍ ചെയ്യുന്നതിനുള്ള പരിമിതിയെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് കമലഹാസന്‍.

മലയാള സിനിമയില്‍ അഭിനയിക്കാന്‍ എപ്പോഴും തയ്യാറാണെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കുന്നു. കഥയും കഥാപാത്രവും സംവിധായകനും ഒത്തുവരുന്നില്ല എന്നതു മാത്രമാണ് പ്രശ്നം. മലയാളത്തിലും തമിഴിലും ഒരുപോലെ ഇറങ്ങുന്ന ചിത്രങ്ങള്‍ ചെയ്യാന്‍ കഴിയും എന്നൊരു സാധ്യതയുണ്ട്.

എന്നാല്‍ സിനിമയുടെ തന്മയത്വം പോകുമോ എന്നാണ് മലയാള സംവിധായകരുടെ പേടി. ഈ പേടി മാറ്റി അവരെ പറഞ്ഞ് മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ മലയാള സിനിമയില്‍ താന്‍ ഇനിയുമെത്തുമെന്നും കമല്‍ഹാസന്‍ പറഞ്ഞു.

മാനഗരം, കൈതി, മാസ്റ്റര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കിയ സിനിമയാണ് വിക്രം. രത്നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് നിര്‍മാണം. നരേന്‍, അര്‍ജുന്‍ ദാസ്, കാളിദാസ് ജയറാം തുടങ്ങിയവരും ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളായെത്തുന്നു.

Latest Stories

"കോഹ്‌ലിയെയും രോഹിത്തിനെയും ഏകദിന കരിയർ തുടരാൻ അനുവദിക്കില്ല"; കാരണം പറഞ്ഞ് മുൻ സെലക്ടർ

ഏഷ്യാ കപ്പ് 2025: സൂപ്പർ താരത്തിന്റെ ടി20 തിരിച്ചുവരവ് ഉറപ്പായി; ഹാർദിക് പാണ്ഡ്യയ്ക്ക് ഫിറ്റ്നസ് പരിശോധനയ്ക്ക് വിധേയനാകണം

തന്റെ ബയോപിക്കിൽ ആര് നായകനാവണമെന്ന് പറഞ്ഞ് സഞ്ജു; മോഹൻലാലിന്റെ ബോളിങ് കണ്ടിട്ടുണ്ട്, അദ്ദേഹം വേണ്ടെന്ന് പറഞ്ഞ് അശ്വിൻ

“ഇദ്ദേഹത്തെ പോലൊരു വിക്കറ്റ് കീപ്പർ ഇതുവരെ ജനിച്ചിട്ടില്ല”: ഇതിഹാസ താരത്തെ പ്രശംസിച്ച് അസ്ഹറുദ്ദീൻ, അത് ധോണിയല്ല!

വോട്ടുകൊള്ളയില്‍ തലസ്ഥാനത്തെ പോര്‍മുഖമാക്കി പ്രതിപക്ഷ പ്രതിഷേധം; ഭരണഘടന സംരക്ഷിക്കാനുള്ള ശ്രമമെന്ന് രാഹുല്‍ ഗാന്ധി; ഡല്‍ഹി പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം; പ്രതിപക്ഷ നേതാവിനെ അടക്കം അറസ്റ്റ് ചെയ്ത് നീക്കുന്നു

“ടീം മീറ്റിംഗുകളിൽ അവൻ ഉറക്കത്തിലായിരിക്കും, പക്ഷേ ടീമിനായി പ്രധാനപ്പെട്ട റൺസ് നേടും”; ആർആർ ബാറ്ററെ കുറിച്ച് സഞ്ജു സാംസൺ

'പ്രതിപക്ഷ നേതാവിന്റെ ഗൗരവമായ ആരോപണങ്ങൾക്ക് നേരെ കൊഞ്ഞനം കുത്തുന്ന ഇലക്ഷൻ കമ്മീഷനാണ് ഇന്ത്യയിൽ ഉള്ളത്'; രാഹുൽ ഗാന്ധിയുടെ വോട്ട്കൊള്ള വെളിപ്പെടുത്തലിൽ തോമസ് ഐസക്

ശ്വേതാ മേനോന്റെ പേരിലുളള കേസ് നിലനിൽക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ

ബലാത്സംഗ കേസ്; റാപ്പര്‍ വേടനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

'നിരൂപണത്തോട് അസഹിഷ്ണുതയുളളവർ സ്വന്തം സിനിമയുണ്ടാക്കി സ്വയം കണ്ടാൽ മതിയെന്നുവെക്കണം'; തുറന്നുപറഞ്ഞ് അശ്വന്ത് കോക്ക്