അമ്മയെ കുറിച്ച് ഞാന്‍ ഇതുവരെ അറിയാത്ത പലതും സുരേഷ് ഗോപി സര്‍ പറഞ്ഞുതന്നു: കല്യാണി പ്രിയദര്‍ശന്‍

അനൂപ് സത്യന്‍ ചിത്രം “വരനെ ആവശ്യമുണ്ട്” എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് വീണ്ടും എത്തുകയാണ് പ്രിയദര്‍ശന്‍- ലിസി ദമ്പതികളുടെ മകളും തെന്നിന്ത്യയുടെ യുവനടിയുമായ കല്യാണി. ദുല്‍ഖര്‍ സല്‍മാന്‍, ശോഭന, സുരേഷ് ഗോപി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. സീനിയര്‍ താരങ്ങള്‍ക്കൊപ്പം ചിത്രത്തില്‍ അഭിനയിച്ചതിനെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് കല്യാണി.

“സുരേഷ് ഗോപി സാറിനും ശോഭന മാമിനുമൊപ്പമുള്ള അഭിനയന അനുഭവം ഏറെ രസകരമായിരുന്നു. വളരെ കുട്ടിത്തത്തോടെയാണ് സുരേഷ് ഗോപി സര്‍ സംസാരിക്കുന്നത്. അതിലൂടെ ഒരുപാട് അറിവുകളും അദ്ദേഹം നല്‍കി. അമ്മയെ അദ്ദേഹത്തിന് ഒരുപാട് ഇഷ്ടമാണ്. അമ്മയെ കുറിച്ച് ഞാനിതുവരെ അറിയാത്ത പല തമാശ കഥകളും അദ്ദേഹം പറഞ്ഞു തന്നു.”

“എന്റെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രമാണ് തേന്മാവില്‍ കൊമ്പത്ത് എന്ന ചിത്രത്തിലെ കാര്‍ത്തുമ്പി. ശോഭനയുടെ വലിയ ആരാധികയാണ് ഞാന്‍. കുട്ടിക്കാലം മുതലേ ശോഭന മാമിനെ കണ്ടാണ് വളര്‍ന്നത്. അവരെ അറിയുന്നതും സിനിമയില്‍ കാണുന്നതും തീര്‍ത്തും വ്യത്യസ്തമാണ്. ആക്ഷനും കട്ടിനും ഇടയില്‍ മാത്രമാണ് മാം അഭിനയിക്കുന്നത്. അല്ലാത്തപ്പോള്‍ ശോഭന മാം ഒരു കുട്ടിയെ പോലെയാണ്.” ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ കല്യാണി പറഞ്ഞു.

Latest Stories

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി

'മനോഹര'ത്തിന് ശേഷം അൻവർ സാദിഖ് ഒരുക്കുന്ന പുതിയ ചിത്രം; നായകന്മാരായി ധ്യാനും ഷൈൻ ടോം ചാക്കോയും

എന്റെ സമീപകാല വിജയത്തിന് കാരണം ആ ഒറ്റ കാരണം, അങ്ങനെ ചെയ്തില്ലെങ്കിൽ കിട്ടാൻ പോകുന്നത് വമ്പൻ പണി; സഞ്ജു പറയുന്നത് ഇങ്ങനെ

ആശുപത്രി ബില്ലടയ്ക്കാന്‍ പണമില്ല; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ്

സായി പല്ലവി മുസ്ലീമോ? രാമയണത്തിൽ അഭിനയിപ്പിക്കരുത്..; വിദ്വേഷ പ്രചാരണം കനക്കുന്നു