അമ്മയുടെ കൂടെ ഒരു സിനിമ ചെയ്യണമെന്ന് ഭയങ്കര ആഗ്രഹമുണ്ട്..; സൂചനകള്‍ നല്‍കി കാളിദാസ്!

നടി പാര്‍വതിയുടെ തിരിച്ചുവരവിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ എന്നും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായ പാര്‍വതിമലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ്. 1993ല്‍ പുറത്തിറങ്ങിയ ‘ചെങ്കോല്‍’ ആണ് താരത്തിന്റെതായി പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം.

ഭര്‍ത്താവ് ജയറാം, മകന്‍ കാളിദാസ് എന്നിവര്‍ക്ക് മുന്നില്‍ എന്നും പാര്‍വതിയുടെ തിരിച്ചു വരവിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ എത്താറുണ്ട്. പാര്‍വതി വീണ്ടും സിനിമയില്‍ എത്തുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് കാളിദാസ് ഇപ്പോള്‍. അമ്മയുടെ കൂടെ സിനിമ ചെയ്യണമെന്ന് തനിക്കും ആഗ്രഹമുണ്ടെന്നാണ് കാളിദാസ് പറയുന്നത്.

”അമ്മയ്ക്ക് നല്ലൊരു സിനിമ ചെയ്യണം എന്ന് ആഗ്രഹമുണ്ട്. പക്ഷെ അമ്മയ്ക്ക് ഇഷ്ടം നമ്മുടെ കൂടെ തന്നെ വീട്ടിലിരിക്കുക, ചില്‍ ചെയ്യുക ഒക്കെയാണ്. ഞാനും കാത്തിരിക്കുകയാണ് അമ്മ സിനിമയില്‍ തിരിച്ചു വരുന്നത്. എനിക്ക് ഭയങ്കര ആഗ്രഹമുണ്ട് അമ്മയുടെ കൂടെ ഒരു സിനിമ ചെയ്യണമെന്ന്” എന്നാണ് കാളിദാസ് ഒരു അഭിമുഖത്തില്‍ പറയുന്നത്.

അതേസമയം, സഹോദരി മാളവിക സിനിമയില്‍ എത്തുമോ എന്ന ചോദ്യത്തിനും കാളിദാസ് നല്‍കിയിരുന്നു. മാളവിക സിനിമയിലേക്ക് വരുമെന്ന് തോന്നുന്നില്ല. വെറുതെ സിനിമയിലേക്ക് ആരും വരാന്‍ സാധിക്കില്ലെന്നും ആര്‍ട്ടിസ്റ്റ് ആകണമെങ്കില്‍ അതിന്റേതായ എഫേര്‍ട്ട് എടുക്കണം എന്നാണ് കാളിദാസ്.

Latest Stories

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ

'അമ്മയുടെ ഇടപെടൽ, സംഗീതയും വിജയ്‌യും വീണ്ടും ഒന്നിച്ചു'? വിവാഹമോചനക്കേസ് പിൻവലിച്ചുവെന്ന് റിപ്പോർട്ട്

'കെ ബി പ്രദീപിന്റെ നിയമനം കള്ളന് ചൂട്ട് പിടിക്കും പോലെ, ചെയ്യാന്‍ പാടില്ലാത്ത കാര്യം'; വിമർശിച്ച് പിണറായി വിജയന്‍