മലയാളത്തില്‍ എനിക്ക് പെര്‍ഫോം ചെയ്യാനുള്ള സിനിമ കിട്ടിയിട്ടില്ല, അതുകൊണ്ട് ഇനി..; തുറന്നു പറഞ്ഞ് കാളിദാസ്

മലയാള സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണോ എന്ന ചോദ്യത്തോട് പ്രതികരിച്ച് നടന്‍ കാളിദാസ് ജയറാം. മലയാളത്തില്‍ ബാലതാരമായി തുടങ്ങി പിന്നീട് നായകനായി മാറിയ താരമാണ് കാളിദാസ്. അച്ഛന്‍ ജയറാമിന്റെ ചിത്രങ്ങളിലാണ് കാളിദാസ് ബാലതാരമായി എത്തിയത്. എന്നാല്‍ നായകനായി എത്തിയ മലയാള ചിത്രങ്ങള്‍ മിക്കതും ഫ്‌ലോപ്പ് ആയിരുന്നു.

അതുകൊണ്ട് തന്നെ ഇപ്പോള്‍ താരം തമിഴിലാണ് കൂടുതലും അഭിനയിക്കുന്നത്. പുതിയ സിനിമ ‘രജനി’യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് കാളിദാസ് മലയാളത്തില്‍ അധികം അഭിനയിക്കാത്തതിനെ കുറിച്ച് പറഞ്ഞത്. മലയാളത്തില്‍ നിന്നും മാറി ഒന്നും നില്‍ക്കുന്നൊന്നുമില്ല എന്നാണ് കാളിദാസ് പറയുന്നത്.

”ബാലതാരമായി ആദ്യം വന്നത് മലയാളത്തിലാണ്, നായകനായി വന്നതും മലയാളത്തിലാണ്. അതുകഴിഞ്ഞ് ചെയ്ത സിനിമകളും മലയാളത്തില്‍ തന്നെയാണ്. ഇപ്പോള്‍ ഒരു ഗ്യാപ് വന്നത് പ്ലാന്‍ ചെയ്യാതെ സംഭവിച്ചതാണ്. തമിഴില്‍ പാവ കഥൈകള്‍ വന്നു, വിക്രം വന്നു, അങ്ങനെ കുറേ സിനിമകള്‍ തമിഴില്‍ ചെയ്തു.”

”ആ സമയത്ത് എനിക്ക് പെര്‍ഫോം ചെയ്യാന്‍ പറ്റുന്ന പോലെത്തെ അല്ലെങ്കില്‍ എനിക്ക് കുറച്ചുകൂടെ കണ്‍വിന്‍സിംഗ് ആയിട്ടുള്ള സിനിമകള്‍ ഒന്നും എനിക്ക് കിട്ടിയില്ല. നേരത്തെ എടുത്ത തീരുമാനങ്ങളും ശരിയായില്ല, അതുകൊണ്ട് ഇനി മലയാളത്തില്‍ ചെയ്യുമ്പോള്‍ നല്ലത് ചെയ്യണം. തിയേറ്ററില്‍ വര്‍ക്ക് ആവാതെ പോയ സിനിമകള്‍ ഉണ്ട്.”

ടടഅതൊക്കെ ചിലപ്പോള്‍ നമ്മളുടെ തീരുമാനം കൊണ്ടോ, അല്ലെങ്കില്‍ എവിടെയെങ്കിലും മിസ് ആയതുകൊണ്ടോ, നമ്മള്‍ ചെയ്ത കഥാപാത്രങ്ങള്‍ നന്നാവാതെ പോയതു കൊണ്ടോ ആകും. അതിപ്പോ എല്ലാ അഭിനേതാക്കള്‍ക്കും സംഭവിക്കാറുണ്ട്” എന്നാണ് കാളിദാസ് പറയുന്നത്.

Latest Stories

IPL 2024: ഗില്ലിനെതിരെ കര്‍ശന നടപടിയുമായി ബിസിസിഐ, മുന്നില്‍ വിലക്ക് ഭീഷണി

കൊല്ലത്ത് 24 ന്യൂസ് സംഘത്തിന് നേരെ ആക്രമണം; കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി പിടിയില്‍

രാജ്യത്തിന്റെ നിലനില്‍പ് ചോദ്യംചെയ്ത് ഭീഷണി ഉയര്‍ത്തരുത്; ആണവായുധം നിര്‍മിക്കുമെന്ന് ഇറാന്‍; ഇസ്രയേലിന് താക്കീതുമായി ആയത്തുല്ലയുടെ ഉപദേശകന്‍

ലൈംഗിക പീഡന പരാതി; കര്‍ണാടകയില്‍ ബിജെപി നേതാവ് ദേവരാജെ ഗൗഡ അറസ്റ്റില്‍

ജോഷിക്ക് വയസായില്ലേ? പഴയതു പോലെ ഇനി അങ്ങേരെക്കൊണ്ടു പറ്റുമോ എന്ന് പറഞ്ഞ് അവര്‍ ആ പ്രോജക്ട് ഉപേക്ഷിച്ചു; വെളിപ്പെടുത്തി സംവിധായകന്‍

നടുറോഡില്‍ വെട്ടി വീഴ്ത്തി, ദേഹത്ത് കല്ലെടുത്തിട്ടു; കരമനയിലെ കൊലപാതകത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്

രോഹിത് നാലാം നമ്പറില്‍, കോഹ്ലിക്ക് പുതിയ ബാറ്റിംഗ് സ്ലോട്ട്; ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് പുതിയ ബാറ്റിംഗ് ഓര്‍ഡര്‍ നിര്‍ദ്ദേശം

കെജ്‌രിവാൾ പ്രചാരണത്തിനിറങ്ങുന്നു; ആദ്യം ഹനുമാൻ ക്ഷേത്രത്തിലേക്ക്, പിന്നീട് വാർത്ത സമ്മേളനവും മെഗാ റോഡ് ഷോയും

ദൈവമേ എന്തൊരു ഇന്റലിജന്‍സ് ആണ് ജാസ്മിന് എന്ന് തോന്നും.. എനിക്കും ബിഗ് ബോസില്‍ പോകാന്‍ ആഗ്രഹമുണ്ട്: ഗായത്രി സുരേഷ്

മതിയായി, ഇത് അവസാന ഐപിഎല്‍ സീസണ്‍, കെകെആര്‍ പരിശീലകനെ വിരമിക്കല്‍ അറിയിച്ച് രോഹിത്; വീഡിയോ വൈറല്‍