ജയമോഹനെ പോലെ ഇത്രയും താഴ്ന്ന നിലയിൽ വിമർശിക്കുന്നത് തമിഴ് ജനതയുടെ പാരമ്പര്യമല്ല: കെ. ഭാഗ്യരാജ്

തന്റെ ബ്ലോഗിലൂടെ മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ പശ്ചാത്തലത്തിൽ മലയാളികൾക്കെതിരെ അധിക്ഷേപം നടത്തിയ എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹനെതിരെ നിരവധി വിമർശനങ്ങളാണ് സിനിമ- സാംസ്കാരിക രംഗത്തുനിന്നും ഉയർന്നു വന്നത്.

ഇപ്പോഴിതാ ജയമോഹനെതിരെ രംഗത്തെത്തിയിരിക്കുകയാണ് തമിഴ് നടനും സംവിധായകനുമായ കെ. ഭാഗ്യരാജ്. ജയമോഹനെ പോലെ ഇങ്ങനെ താഴ്ന്ന നിലയിൽ ആരെയും വിമർശിക്കുന്നത് തമിഴ് ജനതയുടെ പാരമ്പര്യമല്ല എന്നാണ് ഭാഗ്യരാജ് പറയുന്നത്. ഇത്തരം ഒരു കാര്യം സംഭവിച്ചിട്ട് അതിൽ പ്രതികരിക്കാൻ തമിഴ് നാട്ടിൽ ആളില്ലെന്ന് മലയാളികൾ കരുതരുത് എന്നും ഭാഗ്യരാജ് കൂട്ടിച്ചേർത്തു.

“ഇത് വിവാദം സൃഷ്ടിക്കുമെന്ന് എനിക്കറിയാം, പക്ഷേ എനിക്ക് അഭിപ്രായം പറയണം. മഞ്ഞുമ്മേൽ ബോയ്സ് കേരളത്തേക്കാൾ തമിഴിൽ വൻ വിജയമായി. എന്നിട്ടും, ഒരു തമിഴ് എഴുത്തുകാരൻ ചിത്രത്തെ വിമർശിക്കാൻ വളരെ താഴ്ന്ന നിലയിലേക്ക് പോയി, അത് സങ്കടകരമാണ്.

അദ്ദേഹം പ്രശസ്തനായ ഒരു എഴുത്തുകാരനാണ്. സിനിമയെ മാത്രം വിമർശിച്ചിരുന്നെങ്കിൽ കുഴപ്പമില്ല. അദ്ദേഹം ചില വ്യക്തിപരമായ പ്രസ്താവനകൾ നടത്തി. അങ്ങനെ പറയുന്നത് തമിഴൻ്റെ സംസ്കാരമല്ല. നമ്മൾ എല്ലാവരെയും വാഴ്ത്താറുണ്ട്, എന്നാൽ ആരെയും ഇത്ര താഴ്ന്ന നിലയിൽ വിമർശിക്കാറില്ല. അത് നമ്മുടെ പാരമ്പര്യമല്ല.

സിനിമയിൽ തമിഴരെ ചിത്രീകരിക്കുന്ന രീതിയോ അത്തരത്തിലുള്ള കാര്യങ്ങളോ തനിക്ക് ഇഷ്ടമല്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നെങ്കിൽ അത് വിമർശനമായി കണക്കാക്കാം. എന്നാൽ നിങ്ങൾ കേരളിയരെ വ്യക്തിപരമായി ആക്രമിക്കുന്നത് ദൗർഭാഗ്യകരമാണ്. ഇത്തരം ഒരു കാര്യം സംഭവിച്ചിട്ട് അതിൽ പ്രതികരിക്കാൻ തമിഴ് നാട്ടിൽ ആളില്ലെന്ന് മലയാളികൾ കരുതരുത്, അതാണ് ഞാൻ ഇപ്പോൾ ഇങ്ങനൊരു പ്രസ്താവന നടത്തുന്നത്.” എന്നാണ് കെ. ഭാഗ്യരാജ് പറഞ്ഞത്

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി