എല്ലാവരെക്കാളും ഒരു പടി പ്രതീക്ഷ കൂടുതലാണ് എനിക്ക്, ഭീഷ്മ പര്‍വത്തിന്റെ ഭാഗമാകാന്‍ കഴിയാത്തതില്‍ സങ്കടമുണ്ട്: ജോജു ജോര്‍ജ്

അമല്‍ നീരദ്-മമ്മൂട്ടി കോംമ്പോയില്‍ എത്തുന്ന ഭീഷ്മ പര്‍വം ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിക്കാത്തതില്‍ വിഷമമുണ്ടെന്ന് നടന്‍ ജോജു ജോര്‍ജ്. പുതിയ ചിത്രമായ ‘ഇരട്ട’യുടെ പൂജക്കായി ഇടുക്കിയില്‍ എത്തിയപ്പോഴാണ് ജോജു മാധ്യമങ്ങളോട് പ്രതികരിച്ചത്.

എല്ലാവരെക്കാളും ഒരു പടി പ്രതീക്ഷ കൂടുതലാണ് തനിക്ക്. ഇത്രയും കാലത്തിന് ശേഷം ഇത്രയും വലിയ ഒരു സിനിമ വരികയാണ്. ആദ്യ ദിവസം തന്നെ കാണണമെന്ന് ആഗ്രഹിക്കുന്ന സിനിമയാണ്. എല്ലാവരും കാണണമെന്ന് ആഗ്രഹിക്കുന്ന സിനിമയാണ് അത്.

പൊളിയായിരിക്കും. ഇന്‍ഡസ്ട്രി പഴയ പോലെ ഉണരും. അങ്ങനെ ഒരു വലിയ സിനിമ തിയേറ്ററിലുണ്ടാക്കാന്‍ പോകുന്ന ഓളം, അത് ഇന്‍ഡസ്ട്രിക്ക് വലിയ ഗുണമാവും. ആദ്യ ദിവസം തന്നെ മുണ്ടക്കയത്ത് പോയി കാണും.

ഇങ്ങനെ ഒരു സിനിമയുടെ ഭാഗമാകാന്‍ കഴിയാത്തതില്‍ നല്ല സങ്കടമുണ്ട്. ഇത്രയും അടിപൊളി ഒരു പടം വരുമ്പോള്‍ സങ്കടമുണ്ട്. ആള്‍ക്കാര് കാണുന്ന പടങ്ങളില്‍ അഭിനയിക്കണ്ടേ? ഏറ്റവും പ്രതീക്ഷയോട് കൂടി ഇരിക്കുന്ന സിനിമയാണ് എന്നാണ് ജോജു പറയുന്നത്.

മാര്‍ച്ച് 3ന് ആണ് ഭീഷ്മ പര്‍വം റിലീസ് ചെയ്യുന്നത്. മൈക്കിള്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, മാല പാര്‍വതി, ജിനു ജോസഫ്, ലെന, ശ്രിന്ദ, ഷെബിന്‍ ബെന്‍സണ്‍, ദിലീഷ് പോത്തന്‍, അബു സലീം തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍