മീര എന്റെ വളര്‍ച്ചയ്ക്ക് കാരണമായി, വിവാഹമോചനം വ്യക്തിപരം, അവരുടെ സീരിയല്‍ കാണുമ്പോള്‍ സന്തോഷം തോന്നും: ജോണ്‍ കൊക്കന്‍

നടി മീര വാസുദേവുമായുള്ള വിവാഹമോചനത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ ജോണ്‍ കൊക്കന്‍. 2012ല്‍ ആണ് ജോണ്‍ കൊക്കനും മീരയും വിവാഹിതരായത്. 2016ല്‍ ഇരുവരും വിവാഹമോചിതരായിരുന്നു. വിവാഹമോചനം തികച്ചും വ്യക്തിപരമായ കാര്യമാണ് എന്ന് ജോണ്‍ ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

തങ്ങള്‍ക്കിടയിലെ വിവാഹമോചനം തികച്ചും പേഴ്‌സണലായ കാര്യമാണ്. തന്റെ സിനിമാ ജീവിതത്തില്‍ ഉണ്ടായ വളര്‍ച്ചയില്‍ മീരയ്ക്കും പങ്കുണ്ട്. തന്റെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം മീര ഒപ്പം നിന്നു പിന്തുണച്ചിട്ടുണ്ട്. തങ്ങള്‍ ഒരുമിച്ച് ഒരുപാട് നല്ല സിനിമകള്‍ കണ്ടിട്ടുണ്ട്. സിനിമ ചര്‍ച്ച ചെയ്തിട്ടുണ്ട്.

അതെല്ലാം തന്റെ സിനിമാ വളര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്. മീരയുടെ കുടുംബവിളക്ക് സീരിയല്‍ ഇപ്പോള്‍ ഹിറ്റാണ്. അത് കാണുമ്പോള്‍ സന്തോഷം തോന്നുന്നുണ്ട്. മീരയുടെ കരിയറില്‍ അവര്‍ക്ക് ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെ. തന്റെ ഈ വിജയത്തിലും മീര സന്തോഷിക്കുന്നുണ്ടാകും.

തങ്ങള്‍ക്ക് അരിഹ ജോണ്‍ എന്ന് പേരുള്ള മകനുണ്ട്. എത്ര തിരക്കുകള്‍ ഉണ്ടെങ്കിലും ആഴ്ചയില്‍ ഒരു തവണയെങ്കിലും വിളിക്കാന്‍ തങ്ങള്‍ സമയം കണ്ടെത്താറുണ്ട് എന്നും ജോണ്‍ പറയുന്നു. സര്‍പ്പാട്ട പരമ്പരൈയിലെ വെമ്പുലി എന്ന കഥാപാത്രത്തിലൂടെ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ് ജോണ്‍ കൊക്കന്‍.

Latest Stories

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു