സുരേഷ് ഗോപി ഹ്യൂമറിന് വേണ്ടി ഈ ചിത്രത്തില്‍ ഒന്നും ചെയ്തിട്ടില്ല: ജിബു ജേക്കബ്

ജിബു ജേക്കബിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘മേം ഹൂം മൂസ’ ചിത്രം ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. കോമഡിക്കൊപ്പം സീരിയസ് ട്രാക്കിലൂടെയും സഞ്ചരിക്കുന്ന സിനിമ എന്നാണ് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകര്‍ പറയുന്നത്. എന്നാല്‍ സുരേഷ് ഗോപി ഹ്യൂമറിന് വേണ്ടി ഈ ചിത്രത്തില്‍ ഒന്നും ചെയ്തിട്ടില്ല എന്ന് പറയുകയാണ് സംവിധായകന്‍ ഇപ്പോള്‍.

വളരെയധികം സീരിയസ് ആയ ഒരു കഥയാണ് മേം ഹൂം മൂസയുടേത്. കഥ കേട്ടാല്‍ ഇതില്‍ കോമഡി ഉണ്ടാകുമോ എന്ന് സംശയിച്ചുപോകും. പക്ഷേ വളരെ ലൈറ്റ് ആയ ഹാസ്യത്തില്‍ കൂടിയാണ് കഥ പറഞ്ഞിരിക്കുന്നത്. സുരേഷ് ഗോപി ഹ്യൂമറിന് വേണ്ടി ഈ ചിത്രത്തില്‍ ഒന്നും ചെയ്തിട്ടില്ല.

കഥാപാത്രത്തിന്റെ അവസ്ഥ മറ്റുള്ളവര്‍ക്ക് ഹാസ്യമായി തോന്നാം. സീരിയസ് ആയ ഒരു കഥ ഹ്യൂമറില്‍ അവതരിപ്പിച്ചിരിക്കുകയാണ്. പുള്ളിയുടെ ജീവിതാവസ്ഥകള്‍ ആണ് കാണിക്കുന്നത് പ്രേക്ഷകര്‍ക്ക് അത് ഹാസ്യമായി തോന്നിയാല്‍ പടം വിജയിച്ചു. തന്റെ ‘വെള്ളിമൂങ്ങ’യിലെ മരണവീട്ടിലെ ഹാസ്യരംഗം അവിടുത്തെ ശരിക്കുള്ള അവസ്ഥയാണ്.

പക്ഷേ ഒരാളുടെ ജീവിതാവസ്ഥ മറ്റുള്ളവര്‍ക്ക് കോമഡിയായി തോന്നാം. അതുപോലെയാണ് മേം ഹൂം മൂസയിലെ ഹ്യൂമറും എന്നാണ് ജിബു ജേക്കബ് ഒരു അഭിമുഖത്തില്‍ പറയുന്നത്. കാര്‍ഗില്‍ പോരാളിയായ പട്ടാളക്കാരനായാണ് ചിത്രത്തില്‍ സുരേഷ് ഗോപി വേഷമിട്ടിരിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ