'ദൃശ്യം' കൊലയ്ക്ക് കാരണമല്ല, മൃതദേഹം തറയിലോ മണ്ണിലോ കുഴിച്ചിടുന്നത് സിനിമയ്ക്ക് മുമ്പും ഉണ്ടായിട്ടുണ്ട്: ജീത്തു ജോസഫ്

ചങ്ങനാശ്ശേരിയിലെ കൊലപാതകം ‘ദൃശ്യം മോഡല്‍ കൊല’ എന്ന് പറയുന്നതിനെതിരെ സംവിധായകന്‍ ജീത്തു ജോസഫ്. ആലപ്പുഴ ആര്യാട് നിന്നും കാണാതായ യുവാവിന്‍രെ മൃതദേഹം ചങ്ങനാശ്ശേരിയിലെ സുഹൃത്തിന്റെ വീടിന് പിന്നിലെ തറക്കുള്ളില്‍ നിന്നാണ് കണ്ടെടുത്തത്.

ദൃശ്യം സിനിമയാണ് കൊലക്ക് കാരണമെന്ന് കരുതുന്നില്ല എന്നാണ് ജീത്തു ജോസഫ് പറയുന്നത്. മൃതദേഹം തറയിലോ മണ്ണിലോ കുഴിച്ചിടുന്ന രീതി സിനിമ ഇറങ്ങും മുമ്പ് തന്നെ ഒരുപാട് ഉണ്ടായിട്ടുണ്ട്. സിനിമ കുറ്റകൃത്യത്തിന് കാരണമാകുമെന്ന പ്രചാരണം ശരിയല്ലെന്നും ജീത്തു ഏഷ്യനെറ്റിനോട് പറഞ്ഞു.

അബദ്ധത്തില്‍ സംഭവിക്കുന്ന കൊലപാതകവും മൃതദേഹം ഒളിപ്പിക്കാന്‍ മോഹന്‍ലാലിന്റെ കഥാപാത്രം ജോര്‍ജ്ജ് കുട്ടി നടത്തുന്ന ബുദ്ധിപരമായ നീക്കങ്ങളുമാണ് ദൃശ്യത്തെ സൂപ്പര്‍ ഹിറ്റാക്കി മാറ്റിയത്. 2013ല്‍ പുറത്തിറങ്ങിയ ദൃശ്യത്തിന്റെ രണ്ടാം ഭാഗം 2021 ല്‍ ഒ.ടി.ടി റിലീസായി ഇറങ്ങിയപ്പോഴും സൂപ്പര്‍ ഹിറ്റായിരുന്നു.

സിനിമ ഇറങ്ങിയതിന് ശേഷം ദൃശ്യം മോഡല്‍ കൊല സംസ്ഥാനത്ത് പലതവണ ചര്‍ച്ചയായതാണ്. 2021 ല്‍ ഇരിക്കൂറില്‍ അതിഥി തൊഴിലാളിയുടെ മരണവും ദൃശ്യം മോഡല്‍ കൊലയായിരുന്നു. ആഷികുള്‍ ഇസ്‌ളാമിനെ സുഹൃത്ത് കൊന്ന് പണി നടക്കുന്ന ശൗചാലയത്തില്‍ മൃതദേഹം ഇട്ട് കോണ്‍ക്രീറ്റ് ചെയ്യുകയായിരുന്നു.

2019ലെ ഉദയം പേരൂര്‍ കൊല അറിയപ്പെട്ടത് ദൃശ്യത്തിന്റെയും തമിഴ് ചിത്രം ’96’ ന്റെയും പേരില്‍ ആയിരുന്നു. പ്രേം കുമാര്‍ ഭാര്യ വിദ്യയെ കാമുകി സുനിതക്കൊപ്പം ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. വിദ്യയുടെ ഫോണ്‍ ദീര്‍ഘദൂര ലോറിയിലും ഇട്ടു. സ്‌കൂളിലെ പഴയ സുഹൃത്തുക്കളുടെ 96 മോഡല്‍ കൂടിക്കാഴ്ചയിലായിരുന്നു പ്രേം കുമാറും സുനിതയും തമ്മിലെ പഴയ പ്രണയം വീണ്ടും സജീവമായത്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്