ഡയലോഗിലല്ല കാര്യം, തൃക്കാക്കരയ്ക്ക് വേണ്ടത് പറയുന്നത് പ്രാവര്‍ത്തികമാക്കുന്ന ജനപ്രതിനിധിയെ: ജയസൂര്യ

തൃക്കാക്കര മണ്ഡലത്തിന് വേണ്ടത് പറയുന്ന കാര്യങ്ങള്‍ പ്രവര്‍ത്തിയില്‍ കൊണ്ടുവരുന്ന ജനപ്രതിനിധിയെയെന്ന് മണ്ഡലത്തിലെ വോട്ടറായ നടന്‍ ജയസൂര്യ. ഏത് രാഷ്ട്രീയക്കാരായാലും മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ അറിഞ്ഞ് പരിഹരിക്കാന്‍ ശ്രമിക്കുന്നയാളാവണം.

വികസനത്തില്‍ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട മണ്ഡലങ്ങളിലൊന്നാണ് തൃക്കാക്കര. അത് പ്രയോജനപ്പെടുത്തുന്ന ജനപ്രതിനിധിയാണ് വേണ്ടതെന്നും നടന്‍ അഭിപ്രായപ്പെട്ടു.ഡയലോഗുകളില്ല മറിച്ച് പ്രാക്ടിക്കലായ ജനപ്രതിനിധിയായിരിക്കണമെന്ന് കരുതുന്നു. മാലിന്യമാണ് നഗരം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. സ്‌കൂട്ടര്‍ ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്നത് പോലെ മാലിന്യ നിര്‍മാര്‍ജന കാര്യത്തിലും ശക്തമായ നിയമം വരണം.

കൊച്ചിയുടെ വിനോദ സഞ്ചാര സാധ്യതകള്‍ ശ്രദ്ധിക്കുന്ന ആളാവണമെന്നും ജയസൂര്യ വ്യക്തമാക്കി. മാതൃഭൂമിയോടാണ് പ്രതികരണം.മെയ് 31നാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടക്കുക. ജൂണ്‍ മൂന്നിന് വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും. ബുധനാഴ്ച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനമിറക്കും. മെയ് 11 നാണ് പത്രിക നല്‍കാനുള്ള അവസാന തീയതി. മെയ് 16 വരെയാണ് പത്രിക പിന്‍വലിക്കാന്‍ അനുവദിക്കുക.

Latest Stories

രോഹിത് വെമുലയുടെ ആത്മഹത്യ; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

ഇർഫാൻ ഇന്നുണ്ടായിരുന്നെങ്കിൽ ഫഹദ് ഫാസിലിന്റെ ആ സിനിമ ചെയ്ത സംവിധായകനുമായി തനിക്ക് വർക്ക് ചെയ്യണമെന്ന് എന്നോട് പറഞ്ഞേനെ; വൈകാരിക കുറിപ്പുമായി ഭാര്യ സുതപ സിക്ദർ

രാസകേളികള്‍ക്ക് 25 കന്യകമാരുടെ സംഘം; ആടിയും പാടിയും രസിപ്പിക്കാന്‍ കിം ജോങ് ഉന്നിന്റെ പ്ലഷര്‍ സ്‌ക്വാഡ്

കുട്ടി ചാപിള്ളയായിരുന്നോ ജീവനുണ്ടായിരുന്നോ എന്ന് പോസ്റ്റുമോര്‍ട്ടത്തിലെ വ്യക്തമാകുവെന്ന് കമ്മീഷണർ; യുവതി പീഡനത്തിന് ഇരയായതായി സംശയം

ബോൾട്ടിന്റെ പേര് പറഞ്ഞ് വാഴ്ത്തിപ്പാടുന്നതിന്റെ പകുതി പോലും അവന്റെ പേര് പറയുന്നില്ല, അവനാണ് ശരിക്കും ഹീറോ; അപ്രതീക്ഷിത താരത്തിന്റെ പേര് ആകാശ് ചോപ്ര

ടി20 ലോകകപ്പ് 2024: ടീം നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു, നടന്നത് വെറും മിനുക്ക് പണികള്‍ മാത്രം: വെളിപ്പെടുത്തല്‍

നിരാശപ്പെടുത്തി 'നടികര്‍'?! അപൂര്‍ണ്ണമായ പ്ലോട്ട് ..; പ്രേക്ഷക പ്രതികരണം

ക്രിക്കറ്റ് ലോകത്തിന് ഷോക്ക്, സോഷ്യൽ മീഡിയ ആഘോഷിച്ച ക്രിക്കറ്റ് വീഡിയോക്ക് തൊട്ടുപിന്നാലെ എത്തിയത് താരത്തിന്റെ മരണ വാർത്ത; മരിച്ചത് ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനം

രാജീവ് ഗാന്ധിക്കൊപ്പം അമേഠിയിലെത്തിയ ശർമ്മാജി; ആരാണ് കിഷോരി ലാല്‍ ശര്‍മ?

T20 WOLDCUP: ലോകകപ്പ് ടീമിൽ സ്ഥാനമില്ല, റിങ്കുവിനെ ചേർത്തുനിർത്തി രോഹിത് ശർമ്മ; വൈറലായി വീഡിയോ