എനിക്ക് മാത്രമായി മുറിയിലേക്ക് ബിയര്‍ കൊടുത്തുവിടും.. ഷൂട്ടിംഗ് കഴിയും വരെ മണി സാര്‍ എന്റെ മുഖത്തേക്ക് നോക്കിയിരുന്നില്ല: ജയറാം

‘പൊന്നിയിന്‍ സെല്‍വന്‍’ ചിത്രത്തില്‍ അഭിനയിച്ചതിനെ കുറിച്ച് പറഞ്ഞ് നടന്‍ ജയറാം. വന്‍താരനിര അണിചേരുന്ന ചിത്രത്തില്‍ ‘ആള്‍വാര്‍കടിയാന്‍ നമ്പി’ എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്. സിനിമയ്ക്കായി സിക്‌സ് പാക്കില്‍ നിന്നും മാറി കുടവയര്‍ ഉണ്ടാക്കിയതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ജയറാം.

‘അല വൈകുണ്ഠപുരം ലോ’ എന്ന ചിത്രത്തില്‍ അല്ലു അര്‍ജുന്റെ അച്ഛനായി അഭിനയിക്കുന്ന അവസരത്തില്‍ സിക്‌സ് പാക്കൊക്കെ ആക്കാനുള്ള ശ്രമത്തിലായിരുന്നു. ഇതിനെ കുറിച്ച് അല്ലു അര്‍ജുനോട് പറയുകയും ചെയ്തിരുന്നു. മൂന്ന് മാസമുണ്ടായിരുന്നു ഷൂട്ടിംഗ്. അപ്പോഴേക്കും ഭാരമൊക്കെ കുറഞ്ഞിരുന്നു.

അങ്ങനെയിരിക്കെയാണ് മണി സാര്‍ വിളിച്ചിട്ട് കഥാപാത്രത്തെ കുറിച്ച് പറഞ്ഞത്. രണ്ടു വര്‍ഷത്തേക്ക് കുടുമി മാത്രമേ തലയിലുണ്ടാവൂ, വയര്‍ ഉണ്ടാക്കണം എന്നു പറഞ്ഞു. ഇപ്പോഴാണ് ഇങ്ങനെയൊരു ശരീരം ഉണ്ടാക്കി എടുത്തത്. പക്ഷേ, ഇതുപോലൊരു കഥാപാത്രം ഇനി കിട്ടില്ലല്ലോ. നന്നായി ഭക്ഷണം കഴിക്കാന്‍ തുടങ്ങി.

തനിക്ക് മാത്രമായി സെറ്റില്‍ ഭക്ഷണമുണ്ടായിരുന്നു. ഇന്റര്‍വ്യൂവില്‍ പറയാന്‍ പാടില്ലാത്തതാണ്. തായ്‌ലാന്‍ഡില്‍ ഷൂട്ടിംഗ് നടക്കുമ്പോള്‍ തനിക്ക് മാത്രമായി റൂമിലേക്ക് ബിയര്‍ കൊടുത്തു വിടും. ഷൂട്ടിംഗ് കഴിയുന്നതു വരെ തന്റെ മുഖത്ത് നോക്കാതെ വയറിലേക്കാണ് അദ്ദേഹം നോക്കിക്കൊണ്ടിരുന്നത് എന്നാണ് ജയറാം പറയുന്നത്.

Latest Stories

'കെ ബി പ്രദീപിന്റെ നിയമനം കള്ളന് ചൂട്ട് പിടിക്കും പോലെ, ചെയ്യാന്‍ പാടില്ലാത്ത കാര്യം'; വിമർശിച്ച് പിണറായി വിജയന്‍

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; വെള്ളി വിലയിൽ മാറ്റമില്ല

'ഇതേവരെ ആരോഗ്യമന്ത്രി ഇവിടെ വന്നിട്ടില്ല, നിപ വിഷയത്തിൽ ഇടപെട്ടിട്ടില്ല'; നിപയെ ഗൗരവകരമായി കൈകാര്യം ചെയ്യുന്നില്ലെന്ന് പിണറായി വിജയൻ

ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമം; റൗഡി 'വാവാച്ചി' പിടിയിൽ, പ്രതിയെ റിമാൻഡ് ചെയ്തു

നിയമനം വിവാദമായി, കെ ബി പ്രദീപ് ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവെച്ചു; രാജി മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ; തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലേർട്ട്; 9 ജില്ലകളിൽ യെല്ലോ അലേർട്ടും

ശബരിമല സ്വര്‍ണപ്പാളി കൈമാറ്റ കേസ്; പി എസ് പ്രശാന്തിനും അജികുമാറിനും എസ്‌ഐടി നോട്ടീസ്, അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

യുദ്ധം അവസാനത്തിലേക്ക്; കരാറിലേക്ക് അടുക്കുന്നുവെന്ന സൂചന നല്‍കി യുഎസും ഇറാനും

വിവാഹിതനെന്ന് മറച്ചുവെച്ച് ബന്ധം: യുവാവിനെ തേടി കേരളത്തിലെത്തിയ ശ്രീലങ്കൻ വനിത ജീവനൊടുക്കാന്‍ ശ്രമിച്ചു

വി ഡി സതീശനെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണി; ഒരാൾ അറസ്റ്റിൽ