അത് പൃഥ്വിയുടെ തൊട്ടുപിന്നില്‍, 'മൂട്ടിലിട്ട് കത്തിച്ചതുപോലെ' ജനഗണമനയിലെ ബോംബ് സ്‌ഫോടനം യഥാര്‍ത്ഥമായിരുന്നെന്ന് സംവിധായകന്‍

‘ജനഗണമനയുടെ ട്രെയിലറില്‍ കാണിച്ച ബോംബ് സ്‌ഫോടനം യഥാര്‍ഥ സ്‌ഫോടനമായിരുന്നെന്ന് സംവിധായകന്‍ ഡിജോ ജോസ് ആന്റണി. കൊച്ചി ലുലു മാളില്‍ നടന്ന സിനിമയുടെ ട്രെയിലര്‍ ലോഞ്ചിങ്ങിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പൃഥ്വിരാജിനെപ്പോലെ അഭിനയത്തോട് ഇത്രയും പ്രതിബദ്ധതയുള്ള മറ്റൊരു താരത്തെ കണ്ടിട്ടില്ല.

‘മൂട്ടിലിട്ട് കത്തിച്ചതുപോലെ’യാണ് അദ്ദേഹത്തിന്റെ പിന്നിലിട്ട് ബോംബ് പൊട്ടിച്ചത്. താനുള്‍പ്പടെ സെറ്റിലുള്ള എല്ലാവരും ആശങ്കപ്പെട്ടിരുന്നിട്ടും പൃഥ്വിരാജ് വളരെ കൂള്‍ ആയി ഒരു ടെന്‍ഷനുമില്ലാതെ ആ രംഗം അഭിനയിച്ചുവെന്നും ഡിജോ പറഞ്ഞു.

‘ജനഗണമനയുടെ ട്രെയിലര്‍ കണ്ടപ്പോള്‍ നിങ്ങള്‍ ശ്രദ്ധിച്ചോ എന്നെനിക്കറിയില്ല, അതില്‍ തന്നെ തുടങ്ങാം. അവസാനം കണ്ട ആ സ്‌ഫോടനം യഥാര്‍ഥത്തില്‍ ചെയ്തതാണ്. ഒരു സിംഗിള്‍ ഷോട്ടില്‍ എടുത്തതാണ് ആ രംഗം. അതിന് ഞാന്‍ ആദ്യം നന്ദി പറയുന്നത് രാജുവിനോടാണ്. മൂട്ടിലിട്ട് കത്തിക്കുക എന്ന് പറയില്ലേ, അതുപോലെ കത്തിച്ചതാണ് അത്. രാജുവിന്റെ തൊട്ടു ബാക്കില്‍ ഇട്ടാണ് ബോംബ് പൊട്ടിച്ചത്. ശരിക്കും ഞാന്‍ ഉള്‍പ്പടെ അണിയറപ്രവര്‍ത്തകരെല്ലാം വളരെ ടെന്‍ഷനിലായിരുന്നു.

സുരാജ് പൊലീസ് ഉദ്യോഗസ്ഥനായെത്തുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസാണ് നായിക. ക്വീന്‍ എന്ന സിനിമയ്ക്ക് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജന ഗണ മന.

പൃഥ്വിരാജ് പ്രൊഡക്ഷന്സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഷാരിസ് മുഹമ്മദ് ആണ് സിനിമയുടെ രചന. ക്യാമറ സുദീപ് ഇളമണ്‍, സംഗീതം ജെക്സ് ബിജോയ്.

Latest Stories

മര്‍ദ്ദനത്തെ തുടര്‍ന്ന് രക്തസ്രാവം ഉണ്ടായി, ഇപ്പോഴും മണം തിരിച്ചറിയാനാകില്ല.. അയാള്‍ ബാത്ത്‌റൂം സെക്‌സ് വീഡിയോ പുറത്തുവിട്ടതോടെ തകര്‍ന്നു: പൂനം പാണ്ഡെ

ഇന്ത്യൻ പരിശീലകനാകാൻ മത്സരിക്കുന്നത് ഈ 5 ഇതിഹാസങ്ങൾ തമ്മിൽ, സാധ്യത അദ്ദേഹത്തിന്; ലിസ്റ്റ് നോക്കാം

പൊതു ജല സ്റോതസുകള്‍ ഉത്തരവാദപ്പെട്ടവര്‍ ക്ലോറിനേറ്റ് ചെയ്യണം; ആശുപത്രികളില്‍ പ്രത്യേക ഫീവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കും; പകര്‍ച്ചപ്പനി അടുത്തെന്ന് ആരോഗ്യ വകുപ്പ്

'അവർ മരണത്തിലൂടെ ഒന്നിച്ചു..'; സീരിയൽ താരം പവിത്ര ജയറാമിന്റെ മരണത്തിന് പിന്നാലെ ആത്മഹത്യ ചെയ്ത് നടൻ ചന്ദു

ഐപിഎലില്‍ ഒരിക്കലും ഞാനത് ചെയ്യില്ല, അതെന്റെ ആത്മവിശ്വാസം തകര്‍ക്കും: വിരാട് കോഹ്‌ലി

അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാർ അറസ്റ്റിൽ

യുദ്ധരംഗത്തില്‍ മാത്രം 10,000 ആര്‍ട്ടിസ്റ്റുകള്‍; ഗ്രാഫിക്‌സ് ഇല്ലാതെ വിസ്മയമൊരുക്കി 'കങ്കുവ'

തന്‍റെ കരിയറിലെ ഏറ്റവും ഹൃദയഭേദകമായ രണ്ട് നിമിഷങ്ങള്‍; വെളിപ്പെടുത്തി വിരാട് കോഹ്ലി

'ഒരു ഇടനില ചര്‍ച്ചയിലും ഭാഗമായിട്ടില്ല'; ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിനെതിരെ എൻകെ പ്രേമചന്ദ്രൻ എംപി

IPL 2024: കാവിവത്കരണം അല്ലെ മക്കളെ ഓറഞ്ച് ജേഴ്സി ഇട്ടേക്ക്, പറ്റില്ലെന്ന് താരങ്ങൾ; പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിന് മുമ്പ് നടന്നത് നടക്കിയ സംഭവങ്ങൾ