എന്നെ അമ്മ എന്ന് വിളിക്കുന്നത് അംഗീകരിക്കാനാവില്ല..; ഇഷാനിയുടെ വീഡിയോക്ക് രൂക്ഷ വിമര്‍ശനം, പിന്നാലെ വിശദീകരണം

സ്വന്തം കുഞ്ഞുങ്ങള്‍ പോലും അമ്മ എന്ന് വിളിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ നടിയും ഇന്‍ഫ്‌ളുവന്‍സറുമായ ഇഷാനി കൃഷ്ണയ്ക്ക് വിമര്‍ശനം. നടന്‍ കൃഷ്ണകുമാറിന്റെ മൂന്നാമത്തെ കളാണ് ഇഷാനി. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളായ ദിയ കുഞ്ഞിനെ വരവേല്‍ക്കുന്ന തയാറെടുപ്പിലാണ് ഇതിനിടെയാണ് അമ്മയാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഇഷാനി പറഞ്ഞത്.

”കുഞ്ഞമ്മ, ചിറ്റ എന്നൊക്കെ ഓസിയുടെ കുഞ്ഞ് എന്നെ വിളിക്കുന്നത് ആലോചിക്കാനേ ആകുന്നില്ല. അത് ഞാന്‍ അക്‌സപ്റ്റ് ചെയ്യില്ല. കാരണം എന്റെ മനസില്‍ ഞാന്‍ ഇപ്പോഴും കുട്ടിയാണ്. ലിയാന്‍ പോലും ഞങ്ങളെ പേരാണ് വിളിക്കുന്നത്. എനിക്കും അതാണ് ഇഷ്ടം. അതുകൊണ്ട് ഓസിയുടെ കുട്ടിയോടും എന്നെ പേര് വിളിക്കാനാകും പറയുക.”

”ഇഷാനി എന്നോ ബിത്തു എന്നോ വിളിച്ചാല്‍ കുഴപ്പമില്ല. എനിക്ക് കുട്ടികളുണ്ടായാന്‍ അവര്‍ പോലും എന്നെ അമ്മയെന്ന് വിളിക്കുന്നത് എനിക്ക് അംഗീകരിക്കാന്‍ പറ്റില്ല. ഞാന്‍ എന്റെ അമ്മയുടെ കുട്ടിയാണ്. ഞാന്‍ ആരുടേയും അമ്മയും ആന്റിയുമാവില്ല” എന്നാണ് ഇഷാനി പറഞ്ഞത്. ഇഷാനിയുടെ കാഴ്ചപ്പാടിനെ വിമര്‍ശിച്ച് നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുകളുമായി എത്തുന്നത്.

‘ഇഷാനിയുടെ അമ്മയുടെ മകളാണ് താങ്കളെങ്കില്‍ നിങ്ങളുടെ ബന്ധുവായ കുട്ടിക്ക് നിങ്ങളെ ആന്റി എന്നു വിളിച്ചുകൂടേ? എന്തൊക്കെയാണ് ഈ പറയുന്നത്?’, ‘അമ്മ എന്ന വാക്കിന്റെ മൂല്യം സ്വന്തം അമ്മയോടു തന്നെ പോയി ചോദിക്കൂ’ എന്നിങ്ങനെയുള്ള കമന്റുകളാണ് എത്തുന്നത്. എന്നാല്‍ ചില ആളുകള്‍ക്ക് തമാശകള്‍ പോലും മനസിലാകുന്നില്ല എന്നത് നിരാശജനകമാണ് എന്നാണ് ഇഷാനിയുടെ മറുപടി.

Latest Stories

അയർലൻഡ് മണ്ണിൽ സഞ്ജുവിനെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡ്; സംഭവം ഇങ്ങനെ

കോഹ്ലിയുടെയും രോഹിതിന്റെയും ഫോമിൽ ഒരു മാറ്റവുമില്ല, അവരെ നമുക്ക് 2027 ലോകകപ്പിൽ ആവശ്യമുണ്ട്: മുഹമ്മദ് കൈഫ്

വീര്യം കുറഞ്ഞ മദ്യം: ചട്ടഭേദ​ഗതി ബെക്കാർഡിയുടെ നിർദേശപ്രകാരമെന്ന് രേഖ; 2021ല്‍ കമ്പനി എം. വി. ഗോവിന്ദന് അയച്ച കത്ത് പുറത്ത്

എഫ്സിആർഎ ചട്ടഭേദഗതി; ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്നതെന്ന് കെ സി വേണുഗോപാൽ, പിൻവലിക്കണമെന്ന് ആവശ്യം

കാലവര്‍ഷം വീണ്ടും ശക്തമാകുന്നു; തിങ്കളാഴ്ച രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

'അടിയന്തരാവസ്ഥ' പഠന വിഷയം; ഒന്‍പതാം ക്ലാസിലെ പാഠപുസ്തകത്തിൽ ആദ്യമായി ഉൾപ്പെടുത്തി എന്‍സിഇആര്‍ടി

ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

മുകളിലേക്ക് ഒരൊറ്റ കുതിപ്പാ... സ്വർണ വിലയിൽ വർധനവ്; പവന് 880 രൂപ കൂടി

വാണിജ്യ എല്‍പിജി വിതരണത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രസര്‍ക്കാര്‍; സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കക്ഷി ചേരാൻ ഇ ഡി; കോടതിയിൽ അപേക്ഷ നൽകും