മാന്നാർ മത്തായി ആയി വരേണ്ടത് മാള അരവിന്ദൻ, ഞാൻ ഇടയ്ക്ക് കയറിയത്: തുറന്ന് പറഞ്ഞ് ഇന്നസെന്റ്

മലയാള സിനിമകളിൽ വർഷങ്ങളായുള്ള നിറ സാന്നിധ്യമാണ് ഇന്നസെന്റ്. ഹാസ്യ കഥാപാത്രങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ഇന്നസെന്റ് മാന്നാർ മത്തായി എന്ന സിനിമയിലേയ്ക്കുള്ള വരവിനെപ്പറ്റി പറഞ്ഞതാണ് ശ്രദ്ധ നേടുന്നത്. കെെരളി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചത്.

റാംജി റാവു സ്പീക്കിങ്ങ് എന്ന ചിത്രത്തിൽ മാന്നാർ മത്തായിയായി അഭിനേയിക്കേണ്ടിയിരുന്നത് താനായിരുന്നില്ല മാള അരവിന്ദനാണെന്നാണ് അദ്ദേഹം പറഞ്ഞത്. പ്രിയദർശൻ, ഐ. വി ശശി ഭരതൻ തുടങ്ങിയവരുടെ സിനിമയിൽ താൻ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഒരു കഥയുമായി പുതിയ രണ്ട് പേർ തന്നെ കാണാൻ വരുന്നത്. സിദ്ദിഖ്, ലാൽ എന്നായിരുന്നു അവരുടെ പേര്.

അവർ തന്നോട് കഥയും പറഞ്ഞു ഡേറ്റും ചോദിച്ചു. കഥ തനിക്ക് ഇഷ്ട പെട്ടിരുന്നെങ്കിലും പക്ഷേ ഡേറ്റ് ഇല്ല എന്ന് താൻ പറഞ്ഞു. ആ സമയത്ത് ജോഷി സംവിധാനം ചെയ്യുന്ന മഹർഷി മാത്യൂസ് എന്ന ചിത്രത്തിന് ഡേറ്റ് കൊടുത്ത് അഡ്വാൻസും വാങ്ങിയിരിക്കുകയാണ്. അവസാനം തന്നെ മറ്റി മാള അരവിന്ദനെ മാന്നാർ മത്തായാക്കാൻ അവരും തീരുമാനിച്ചു.

പക്ഷേ അവരുടെ സുഹൃത്തുക്കൾ അത് സമ്മതിച്ചില്ല. അതോടെ അവരും ആകെ കൺഫ്യൂഷനിലായി. പിന്നീട് ജോഷിയെ നേരിട്ട് കണ്ട് താൻ ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചപ്പോൾ അദ്ദേഹമാണ് തന്നോട് മന്നാർ മത്തായി എന്ന റോൾ ചെയ്യാൻ പറയുന്നത്. അങ്ങനെ വാങ്ങിയ അഡ്വവാൻസ് തിരികെ കൊടുത്ത് താൻ അഭിനയിച്ച ചിത്രമാണ് റാംജി റാവു സ്പീക്കിങ്ങ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചിത്രത്തിൻറെ തുടക്കത്തിൽ ലഡു കൊടുക്കുന്ന ഒരു സീനുണ്ട്. അത് ചെയ്തത് എൻ. എഫ് വർഗീസായിരുന്നു. ശരിക്കും അത് ചെയ്യേണ്ടിയിരുന്നത് മാള അരവിന്ദായിരുന്നു. മന്നാർ മത്തായി ചെയ്യേണ്ടിയിരുന്ന റോളിൽ നിന്ന് മാറ്റിയതുകൊണ്ടാണ് അന്ന് അദ്ദേഹം അത് ചെയ്യാതെ പോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ