കടുവായേ കിടുവ പിടിക്കുന്നേ അമ്പമ്പോ; വീണ്ടും മഹാരാജാസിനെ ആവേശഭരിതമാക്കി ഇന്ദ്രജിത്ത്, വീഡിയോ

മലയാളത്തിന്റെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാള്‍ മാത്രമല്ല, നല്ലൊരു ഗായകന്‍ കൂടിയാണ് ഇപ്പോഴിതാ, താരം കടുവായെ കിടുവ പിടിക്കുന്നേ എന്ന പാട്ടുമായി വീണ്ടുമെത്തിരിക്കുകയാണ്. ഇന്ദ്രജിത്തിന്റെ പുതിയ ചിത്രമായ ‘ആഹാ’യുടെ സക്സസ് സെലിബ്രേഷന്റെ ഭാഗമായി മഹാരാജാസ് കോളേജില്‍ വെച്ചായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം.

മഹാരാജാസിലെ വിദ്യാര്‍ത്ഥികളുടെ താത്പര്യപ്രകാരമാണ് ഇന്ദ്രജിത്ത് വീണ്ടും ആ പാട്ടുമായി വേദി കീഴടക്കിയത്. താരത്തിനൊപ്പം ക്യാംപസ് മുഴുവന്‍ പാട്ട് ഏറ്റുപാടുകയും ചെയ്തു. ഈ പാട്ടിവിടെ പാടാന്‍ കാരണം പാട്ടിന്റെ വരികളില്‍ ‘ആഹാ’ എന്ന വാക്കുള്ളത് കൊണ്ടാണെന്നായിരുന്നു സിനിമയുടെ അണിയറ പ്രവര്‍ത്തകരില്‍ ഒരാള്‍ പറഞ്ഞത്.

ഇന്ദ്രജിത്തിനൊപ്പം സിനിമയുടെ സംവിധായകനായ ബിബിന്‍ പോള്‍ സാമുവല്‍, സയനോര തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

വടംവലിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന സ്പോര്‍ട്സ് മെലോഡ്രാമ ചിത്രമാണ് ആഹാ. കേരളത്തിന്റെ സ്വന്തം കായിക വിനോദമായ വടം വലിയുടെ ആവേശവും വടംവലിക്കാരുടെ ജീവിതവുമാണ് സിനിമയിലൂടെ വരച്ചുകാട്ടുന്നത്. കേരളത്തിലെ മുഴുവന്‍ വടംവലിക്കാര്‍ക്കുമുള്ള ട്രിബ്യൂട്ടായാണ് ചിത്രം ഒരുക്കുന്നതെന്നായിരുന്നു സംവിധായകന്‍ ബിബിന്‍ പോള്‍ പറഞ്ഞിരുന്നത്.

Latest Stories

എസ്.എസ്.എല്‍.സി. പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും; തല്‍സമയം ഫലം അറിയാന്‍ ആപ്പുകളും വെബ്‌സൈറ്റുകളും തയാര്‍

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷനെ കാര്‍ ഇടിച്ചു വീഴ്ത്തി; ഗുരുതര പരുക്കേറ്റ കെപി യോഹന്നാനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!