പൃഥ്വിരാജിന് പിന്നാലെ ഇന്ദ്രജിത്തും സംവിധാനത്തിലേക്ക്

പൃഥ്വിരാജ് സുകുമാരന് പിന്നാലെ നടനും സഹോദരനുമായ ഇന്ദ്രജിത്തും സംവിധാനത്തിലേക്ക്. മനോരമ ന്യൂസിന്റെ പുലര്‍വേളയില്‍ സംസാരിക്കുമ്പോഴാണ് താന്‍ ഒരു സിനിമ ഉടനെ തന്നെ സംവിധാനം ചെയ്യുമെന്ന് ഇന്ദ്രജിത്ത് അറിയിച്ചത്. സിനിമയുടെ സ്‌ക്രിപ്റ്റ് ഏകദേശം പൂര്‍ത്തിയായെന്നും ഇനി അതില്‍ കുറച്ച് പണികള്‍ കൂടി ബാക്കിയുണ്ടെന്നും ഇന്ദ്രജിത്ത് പുലര്‍വേളയില്‍ പറഞ്ഞു.

അതേസമയം, സിനിമ സംവിധാനം ചെയ്യാനുള്ള പദ്ധതിയെക്കുറിച്ച് താന്‍ ഇതുവരെ എവിടെയും വെളിപ്പെടുത്തിയിട്ടില്ലെന്നും ഇന്ദ്രജിത്ത് പറഞ്ഞു. മറ്റുള്ള കാര്യങ്ങളില്‍ നിന്ന് ബ്രേക്ക് എടുത്ത് ഇതിനു വേണ്ടി സമയം മാറ്റി വെക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുറച്ച് വലിയ ബജറ്റിലുള്ള ചിത്രമാണെന്നും അതുകൊണ്ട് സമയം എടുക്കുമെന്നും ഇന്ദ്രജിത്ത് വ്യക്തമാക്കി. ഏതായാലും അനിയന്‍ പൃഥ്വിരാജിന് പിന്നാലെ സിനിമ സംവിധാനത്തില്‍ കഴിവ് തെളിയിക്കാന്‍ എത്തുകയാണ് ചേട്ടന്‍ ഇന്ദ്രജിത്തും. ലൂസിഫര്‍, ബ്രോ ഡാഡി എന്നീ രണ്ടു ചിത്രങ്ങളാണ് പൃഥ്വിരാജ് സംവിധാനം ചെയ്തിരിക്കുന്നത്.

ഇന്ദ്രജിത്ത് നായകനായി എത്തിയ ‘ആഹാ’ സിനിമയ്ക്ക് തിയറ്ററില്‍ വലിയ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. വടംവലി പ്രമേയമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ വടംവലിയുടെ ചരിത്രവും അതിന്റെ പിന്നിലുള്ള കഷ്ടപ്പാടുമെല്ലാം വ്യക്തമാക്കുന്നു. മനോജ് കെ ജയന്‍, ശാന്തി ബാലചന്ദ്രന്‍, അമിക്ക് ചക്കാലക്കല്‍, അശ്വിന്‍ കുമാര്‍ എന്നിവരും ‘ആഹാ’യില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നു. ഛായാഗ്രഹണം ബോളിവുഡ് ക്യാമറാമാന്‍ രാഹുല്‍ ദീപ് ബാലചന്ദ്രനാണ്.

Latest Stories

കൊച്ചിയിൽ നടുക്കുന്ന ക്രൂരത; നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി