സംവിധായകനായാല്‍ കൊള്ളാമെന്ന് ഇപ്പോള്‍ ഇന്ദ്രജിത്തിനും മോഹം തുടങ്ങിയിട്ടുണ്ട്: മല്ലിക സുകുമാരന്‍

ബ്രോ ഡാഡി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ഇപ്പോള്‍ ഗോള്‍ഡ് സിനിമയുടെ ലൊക്കേഷനിലാണ് പൃഥ്വിരാജ്. മകന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ അമ്മയായി അഭിനയിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് മല്ലിക സുകുമാരന്‍. പൃഥ്വിരാജും ഇന്ദ്രജിത്തും നടന്‍മാര്‍ ആകണമെന്നേ താന്‍ ആഗ്രഹിച്ചിരുന്നുള്ളു എന്നാണ് മല്ലിക പറയുന്നത്.

പൃഥ്വിരാജ് സംവിധായകന്‍ ആകുമെന്ന് ഭര്‍ത്താവും നടനുമായ സുകുമാരന്‍ പറയുമായിരുന്നുവെന്ന് മല്ലിക പറയുന്നു. മാത്രമല്ല പൃഥ്വിരാജിന് പിന്നാലെ ഇപ്പോള്‍ ഇന്ദ്രജിത്തിനും സംവിധാന മോഹം തുടങ്ങിയിട്ടുണ്ട് എന്നാണ് മല്ലിക മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

”രണ്ടു മക്കളും താരങ്ങള്‍ ആകണമെന്നേ ആഗ്രഹിച്ചിട്ടുള്ളൂ. പക്ഷേ, പൃഥ്വിരാജ് സംവിധായകന്‍ ആകുമെന്നു സുകുവേട്ടന്‍ (സുകുമാരന്‍) പറയുമായിരുന്നു. സുകുവേട്ടന്റെ സിനിമയിലെ രംഗങ്ങള്‍ എങ്ങനെയാണ് എടുത്തതെന്ന് അവന്‍ ചോദിച്ചു മനസിലാക്കുമായിരുന്നു.”

”സംവിധായകനായാല്‍ കൊള്ളാമെന്ന് ഇപ്പോള്‍ ഇന്ദ്രജിത്തിനും മോഹം തുടങ്ങിയിട്ടുണ്ട്” എന്നാണ് മല്ലികയുടെ വാക്കുകള്‍. പൃഥ്വി തന്നോട് ബ്രോ ഡാഡിയിലെ വേഷത്തെ കുറിച്ച് പറഞ്ഞതിനെ പറ്റിയും മല്ലിക നേരത്തെ വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് 17ന് ഒരു രഹസ്യം പറയാനുണ്ട് എന്ന് പറഞ്ഞാണ് ഇക്കാര്യം പൃഥ്വി അവതരിപ്പിച്ചത് എന്നാണ് മല്ലിക പറഞ്ഞത്.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍