കെട്ടിക്കഴിഞ്ഞ് എനിക്ക് അസഹ്യമായാൽ ഞാൻ ഡിവോഴ്‌സും ചെയ്യും; വിവാഹ ജീവിതത്തോട് താത്പര്യമുണ്ട്: അഭിരാമി

ഗായിക അമൃത സുരേഷിൻറെ സഹോദരിയാണ് നടികൂടിയായ അഭിരാമി സുരേഷ്. ഈ അടുത്തിടെയായി നിരന്തരം വിവാദങ്ങളിൽ നിറഞ്ഞ് നിന്ന താരങ്ങളാണ് ഗായിക അമൃത സുരേഷും സഹോദരി അഭിരാമി സുരേഷും. അമൃത ജീവിതത്തിൽ നേരിട്ട എല്ലാ പ്രശ്‌നങ്ങളിലും താങ്ങായി ഒപ്പം അഭിരാമിയുണ്ടായിട്ടുണ്ട്. തന്റെ കുടുംബത്തെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിക്കുന്നവർക്ക് തക്കതായ മറുപടി അഭിരാമി നൽകാറുണ്ട്.

ഇപ്പോഴിതാ വിവാദങ്ങളെല്ലാം ഏറെക്കുറെ കെട്ടടങ്ങി പുതിയൊരു വിഡിയോയുമായി എത്തിയിരിക്കുകയാണ് അമൃത സുരേഷിന്റെ സഹോദരിയും നടിയുമൊക്കെയായ അഭിരാമി സുരേഷ്. വിവാഹ ജീവിതത്തോട് തനിക്ക് താൽപര്യമുണ്ടെന്നും എന്നാൽ ചില ഭയങ്ങൾ ഉള്ളിലുണ്ടെന്നും തുറന്ന് പറയുകയാണ് അഭിരാമി സുരേഷ്. ചേച്ചിയുടെ വിവാഹ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങൾ അഭിരാമിയെയും മാനസികമായി ബാധിച്ചിട്ടുണ്ട്. താൻ വിവാഹം കഴിക്കാത്തതിന് കാരണങ്ങളിലൊന്ന് ഈ മാനസിക ആഘാതമാണെന്ന് അഭിരാമി നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്.

വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കാണ് അഭിരാമി സുരേഷ് തന്റെ യൂട്യൂബ് ചാനലിലൂടെ മറുപടി നൽകിയിരിക്കുന്നത്. വിവാഹ ജീവിതത്തോട് തനിക്ക് താൽപര്യമുണ്ട്. എന്നാൽ ചില ഭയത്തെ ഉള്ളിലുണ്ട്. എങ്കിലും ഞാൻ വിവാഹം കഴിക്കാൻ പോകുന്ന ആൾ എന്നെ പൊന്നുപോലെ നോക്കുന്ന ആളായിരിക്കണം. എനിക്കും എന്റെ വീട്ടുകാർക്കും ഒരുപാട് വിഷമങ്ങളുണ്ടായിട്ടുണ്ട്. ഇനിയും വിഷമിപ്പിക്കാൻ ഒരാളെ വേണ്ട.

തന്നെ നന്നായി നോക്കാൻ പറ്റുന്ന ഒരാൾ വരും. വന്നില്ലെങ്കിലും കുഴപ്പമില്ലെന്ന് അഭിരാമി വ്യക്തമാക്കി. ഞാൻ കല്യാണം കഴിച്ചിട്ട് ഡിവോഴ്സായെന്ന് കേട്ടാൽ എനിക്ക് തീരെ പറ്റാത്തത് കൊണ്ടാണെന്ന് നിങ്ങൾ മനസിലാക്കണം. അത്യാവശ്യം നല്ല രീതിക്ക് സഹിക്കുന്ന ആളാണ് ഞാൻ. നിങ്ങൾ ഈ കാണുന്ന ആളല്ല യഥാർത്ഥത്തിൽ. എല്ലാം സഹിക്കുന്ന ആളാണ്. അത്രയും സഹിക്കാൻ പറ്റാത്ത സാഹചര്യത്തിലൂടെ കടന്ന് പോയാലേ ഞാനത് വേണ്ടെന്ന് വെക്കൂ.

അത്രയും പോലും സഹിക്കരുത്. വാക്കുകൾ കൊണ്ട് വേദനിപ്പിക്കുന്നയാൾക്കൊപ്പം കല്യാണത്തിലേക്ക് കടക്കരുത്. ആണുങ്ങളോടും അത് തന്നെയാണ് പറയാനുള്ളതെന്നും അഭിരാമി പറയുന്നു. കെട്ടിക്കഴിഞ്ഞ് എനിക്ക് അസഹ്യമായാൽ ഞാനെന്തായാലും ഡിവോഴ്‌സും ചെയ്യും. ട്രോമയുള്ളതിനാൽ കല്യാണ മാർക്കറ്റിലേക്ക് പോലും ഞാൻ ഇറങ്ങിയിട്ടില്ല. കുഞ്ഞുങ്ങൾ വേണമെന്ന് വലിയ ആഗ്രഹമുണ്ട്. പാപ്പുവിനെ മകളെ പോലെ നോക്കുന്നു. അമൃത ചേച്ചിയും അമ്മയും എൻ്റെ പത്തിരട്ടി അവളെ സ്നേഹിക്കുന്നുണ്ട്. വിവാഹവും കുടുംബ ജീവിതവും അനുയോജ്യമായ സമയത്ത് നടക്കുമെന്നുംതാനത് വേണ്ടെന്ന് വെച്ച ആളല്ലെന്നും അഭിരാമി പറയുന്നു.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്