ആ വേഷത്തില്‍ ഞാന്‍ വന്നാല്‍ അങ്ങനെ തോന്നണമെന്നില്ല, വേറെ വല്ല തരത്തിലും സൂപ്പര്‍ ഹീറോ ആകാന്‍ നോക്കാം: ദുല്‍ഖര്‍

മിന്നല്‍ മുരളി തനിക്ക് വളരെയധികം ഇഷ്ടപ്പെട്ട ചിത്രമാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍. എത്രയും പെട്ടെന്ന് മിന്നല്‍ മുരളിയുടെ പാര്‍ട്ട്-2 ഇറക്കട്ടെയെന്ന് ആഗ്രഹിക്കുകയാണെന്നും, ടൊവിനോയ്ക്ക് ചേരുന്നത് പോലെ അത്തരം വേഷങ്ങള്‍ തനിക്ക് ചേരുമെന്ന് കരുതുന്നില്ലെന്ന് ദുല്‍ഖര്‍ പറഞ്ഞു.

‘ഞാന്‍ വളരെയധികം എന്‍ജോയ് ചെയ്ത മൂവിയാണ് മിന്നല്‍ മുരളി. ഷൂട്ട് ചെയ്ത സമയത്ത് തന്നെ ഇതൊരു സൂപ്പര്‍ ഹീറോ പടമാണെന്ന് ടൊവി പറഞ്ഞിരുന്നു. കോമണ്‍ മാന്‍സ് സൂപ്പര്‍ ഹീറോയാണെന്ന് അറിഞ്ഞപ്പോള്‍ ഭയങ്കര രസമായിട്ട് തോന്നി.

ബേസിലിന്റെ പടങ്ങളൊക്കെ എനിക്ക് വളരെ ഇഷ്ടമാണ്. നമ്മള്‍ കൂട്ടുകാരൊക്കെ ഇരുന്ന് സംസാരിക്കുന്നത് പോലെയാണ് അതിലെ തമാശകള്‍. എങ്ങനെയെങ്കിലും അത് തിയേറ്ററില്‍ ഇറക്കാന്‍ നോക്കണമെന്ന് ഞാന്‍ അവരോട് പറഞ്ഞിരുന്നു.

എത്രയും പെട്ടെന്ന് മിന്നല്‍ മുരളിയുടെ പാര്‍ട്ട്-2 ഇറക്കട്ടെയെന്ന് ആഗ്രഹിക്കുകയാണ്. ടൊവിയാണ് എനിക്കതിലെ സൂപ്പര്‍ ഹീറോ. ആ വേഷത്തില്‍ അവന്‍ പെര്‍ഫക്ട് ആണ്. ഞാന്‍ അത് ഇട്ടിട്ടു വന്നാല്‍ അങ്ങനെ തോന്നണമെന്നില്ല. ഞാന്‍ വേറെ വല്ല തരത്തിലും സൂപ്പര്‍ ഹീറോ ആകാന്‍ നോക്കാം’. ദുല്‍ഖര്‍ കൗമുദിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

Latest Stories

വീണ്ടും അരളി ചെടി ജീവനെടുത്തു; ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിന്ന് അരളി പൂവ് പുറത്ത്

ദൈവത്തിന്റെ പോരാളികൾക്ക് ഇനിയും അവസരം, മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ എത്താനുള്ള വഴികൾ ഇത്; ആ ടീമുകൾക്ക് വേണ്ടി പ്രാർത്ഥനയിൽ ആരാധകർ

വിദ്വേഷ പ്രചാരണം; ബിജെപി ദേശീയാധ്യക്ഷൻ ജെപി നദ്ദ, വിജയേന്ദ്ര, അമിത് മാളവ്യ എന്നിവർക്കെതിരെ കേസ്

ദേഷ്യമല്ല സങ്കടമാണ്, 25 വര്‍ഷമായി നില്‍ക്കുന്ന ഇന്‍ഡസ്ട്രിയില്‍ നിന്നും ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല: കരണ്‍ ജോഹര്‍

ടി20 ലോകകപ്പ് 2024: 'ഗംഭീറിനെ മെന്ററായി നിയമിക്കൂ': വിദേശ ടീമിന് നിര്‍ദ്ദേശവുമായി വരുണ്‍ ആരോണ്‍

അയോധ്യയില്‍ രാമ ദര്‍ശനം നടത്തിയതിന്റെ പേരില്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു; കടുത്ത അപമാനം നേരിട്ടു; കോണ്‍ഗ്രസ് വക്താവ് രാധിക ഖേര രാജിവെച്ചു

ടണ്‍ കണക്കിന് സാഹസികത നിറഞ്ഞ എന്റെ ബേബി ഡോള്‍..; കുഞ്ഞുമറിയത്തിന് ആശംസകളുമായി ദുല്‍ഖര്‍

"കങ്കണ C/O അബദ്ധം": പ്രതിപക്ഷത്തെ ആക്രമിക്കുന്നതിനിടെ ആളുമാറി പുലിവാല് പിടിച്ച് കങ്കണ

IPL 2024: ആ രണ്ട് താരങ്ങളെ കൊണ്ട് ഒരു രക്ഷയുമില്ല, അവന്മാർ വിഷയമാണ്; സൂര്യകുമാർ യാദവ് പറയുന്നത് ഇങ്ങനെ

ഐപിഎല്‍ 2024: 'അവന്‍ ഇപ്പോള്‍ ശരിയായ ഒരു ബാറ്ററായി മാറി'; പ്രശംസിച്ച് ബ്രെറ്റ് ലീ