ഇച്ചാക്കയുടെ ടര്‍ബോ കണ്ടാല്‍ കരച്ചില്‍ വരും.. ലക്കി ഭാസ്‌കര്‍ കണ്ട് ടിവി ഓഫ് ചെയ്തു: ഇബ്രാഹിംകുട്ടി

മമ്മൂട്ടിയുടെ ‘ടര്‍ബോ’ സിനിമ കണ്ടാല്‍ തനിക്ക് കരച്ചില്‍ വരുമെന്ന് നടനും താരത്തിന്റെ സഹോദരനുമായ ഇബ്രാഹിംകുട്ടി. അതൊരു കോമഡി സിനിമ ആണെങ്കിലും സങ്കടം വരും എന്നാണ് നടന്‍ പറയുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ‘ലക്കി ഭാസ്‌കര്‍’ സിനിമയെ കുറിച്ചും മകന്‍ മക്ബൂല്‍ സല്‍മാന്റെ സിനിമാ പ്രതീക്ഷകളെ കുറിച്ചും ഇബ്രാഹിംകുട്ടി പറയുന്നുണ്ട്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇബ്രാഹിംകുട്ടി സംസാരിച്ചത്.

ദുല്‍ഖറിന്റെ ലക്കി ഭാസ്‌കര്‍ കണ്ടപ്പോള്‍, ഭാസ്‌കറിനെ പിടിക്കപ്പെടും എന്നായപ്പോള്‍ ഞാന്‍ സിനിമ ഓഫ് ചെയ്തു. എനിക്ക് ടെന്‍ഷനായി. രാത്രി കണ്ടാല്‍ ശരിയാവില്ല നാളെ ബാക്കി കാണാം എന്ന് വിചാരിച്ചു. ആളുകളുടെ കൂടെ ഇരുന്ന് കാണുമ്പോള്‍ അത്രയും ടെന്‍ഷന്‍ ഉണ്ടാകില്ല. ഇച്ചാക്കയുടെയോ ദുല്‍ഖറിന്റെയോ മക്ബൂലിന്റെയോ സിനിമ കാണുമ്പോഴും ഇങ്ങനെയാണ്.

ഇച്ചാക്കയുടെ ടര്‍ബോ സിനിമ കണ്ടാല്‍ ഞങ്ങള്‍ക്ക് കരച്ചില്‍ വരും. കോമഡി സിനിമയാണെങ്കിലും സങ്കടം വരും. അതിന് കാരണം ഞങ്ങള്‍ ഇച്ചാക്കയെ കാണുമ്പോള്‍ കിട്ടുന്ന ഒരു കണക്ഷനാണ്. കഥാപാത്രത്തിനും മുകളില്‍ ആ വ്യക്തിയെ ഇങ്ങനെ കാണുമ്പോള്‍ കിട്ടുന്ന ഫീല്‍ ആണത്. അതുപോലെ ഇച്ചാക്കയുടെ തനിയാവര്‍ത്തനത്തിന്റെ ക്ലൈമാക്‌സ് ഞാന്‍ ഇതുവരെ കണ്ടിട്ടില്ല.

ഇനി കാണുകയും ഇല്ല. വടക്കന്‍ വീരഗാഥയിലെ എല്ലാ ഡയലോഗും കാണാതെ അറിയാം. സിനിമയില്‍ അഭിനയിക്കാന്‍ വീട്ടില്‍ പറയാതെയാണ് മമ്മുട്ടി പോയിരുന്നത്. പീന്നിട് അഭിനയം നിര്‍ത്തിയെങ്കിലും കുറച്ച് കാലങ്ങള്‍ക്ക് ശേഷം സിനിമയിലേക്ക് എത്തിപ്പെടുകയായിരുന്നു. മോഹന്‍ലാല്‍ ചമ്മല്‍ ഉള്ള ആണ്. എന്നാല്‍ മമ്മൂട്ടിയോട് സിനിമക്ക് അപ്പുറം വലിയ സൗഹൃദം കാത്തുസൂക്ഷിക്കുന്ന ആളാണ്.

മക്ബൂലിനെ കുറിച്ച് മമ്മൂട്ടിക്ക് വലിയ പ്രതീക്ഷയാണ്. നല്ല സ്പാര്‍ക്കുള്ള ആളാണെന്ന് പറയാറുണ്ട്. ഒരുപാട് നല്ല ജോലികള്‍ കിട്ടിയിട്ടും ഓഡിഷന്‍ എന്ന് പറഞ്ഞ് ഒരു മാസം തികയുന്നതിന് മുമ്പ് അവിടെ നിന്ന് പോരും. ഓഡിഷനില്‍ റിജക്റ്റായിട്ടുമുണ്ട്. അസുരവിത്ത് അഭിനയിക്കാന്‍ പോയപ്പോള്‍ ആരോടും എന്റെ മകനാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല എന്നാണ് ഇബ്രാഹിംകുട്ടി പറയുന്നത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ