അധോലോകത്തിൽ നിന്ന് പാർട്ടിയിൽ പങ്കെടുക്കാൻ ക്ഷണം, ഏത് ജോലിയും ചെയ്തു തരാമെന്ന് വാഗ്ദാനം ചെയ്തു, ഞാൻ നിരസിച്ചു : ആമിർ ഖാൻ

1980കളിലും 1990കളിലും ബോളിവുഡിൽ അധോലോകത്തിന് ശക്തമായ ഒരു സ്വാധീനമുണ്ടായിരുന്നു. വലിയ ഗുണ്ടാസംഘങ്ങൾ പലപ്പോഴും സിനിമാ വ്യവസായത്തിൽ ചരടുവലിക്കാൻ ശ്രമിച്ചിരുന്നു. ഈ സമയത്ത്, 1988 ൽ തന്റെ കസിൻ മൻസൂർ ഖാൻ സംവിധാനം ചെയ്ത ‘ഖയാമത് സേ ഖയാമത് തക്’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ ആമിർ ഖാൻ ഒരു താരമായി മാറി. എന്നാൽ ഒരിക്കൽ അധോലോകത്തിൽ നിന്നുള്ള ഭയപ്പെടുത്തുന്ന ഒരു ക്ഷണം താൻ എങ്ങനെ നേരിട്ടുവെന്ന് പങ്കുവയ്ക്കുകയാണ് നടൻ ആമിർ ഖാൻ.

1990 കളുടെ അവസാനത്തിൽ, ആമിർ തന്റെ പ്രശസ്തിയുടെ ഉന്നതിയിലായിരുന്നു. അന്നത്തെ പല താരങ്ങളെയും പോലെ മിഡിൽ ഈസ്റ്റിലെ ഒരു പാർട്ടിയിൽ പങ്കെടുക്കാൻ അധോലോകത്തിൽ നിന്ന് അദ്ദേഹത്തിനും ക്ഷണം ലഭിച്ചു എന്നാണ് ദി ലാലന്റോപ്പിന് നൽകിയ അഭിമുഖത്തിൽ ആമിർ പറയുന്നത്. ‘ദുബായിലെ അവരുടെ പാർട്ടിയിൽ പങ്കെടുക്കാനുള്ള ക്ഷണം ഞാൻ നിരസിച്ചു. അധോലോകത്തിൽ നിന്നുള്ള ചിലർ എന്നെ പാർട്ടിയിലേക്ക് ക്ഷണിക്കാൻ എന്നെ സന്ദർശിച്ചിരുന്നു’

അധോലോകം ഒരു സന്ദർശനത്തിൽ മാത്രം അവസാനിച്ചില്ല. അവർ ആമിറിനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരുന്നു. ‘അവർ ഒരുപാട് ശ്രമിച്ചു. അവർ എനിക്ക് പണം വാഗ്ദാനം ചെയ്തു. എന്റെ ഇഷ്ടപ്രകാരം ഏത് ജോലിയും ചെയ്തു തരാമെന്ന് വാഗ്ദാനം ചെയ്തു. എന്നിട്ടും ഞാൻ വരാൻ വിസമ്മതിച്ചു. അവർ പെട്ടെന്ന് സ്വരം മാറ്റി. ഞാൻ അവിടെ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നതിനാൽ ഞാൻ ഇപ്പോൾ വരണമെന്ന് പറഞ്ഞു. അതൊരു അഭിമാന പ്രശ്നമായിരുന്നു. കാര്യങ്ങൾ ഗൗരവമായി മാറിയിരുന്നു. ആമിർ തന്റെ നിലപാടിൽ ഉറച്ചുനിന്നു എന്നും അദ്ദേഹം ഓർത്തു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി