'പ്രേക്ഷകര്‍ സ്വീകരിക്കാന്‍ സാധ്യതയില്ലെന്നും ഞാന്‍ കരുതി, എന്റെ പ്രവചനം തെറ്റി'; മണിരത്‌നത്തിന്റെ സ്വപ്‌ന സിനിമയെ കുറിച്ച് സുഹാസിനി

മണിരത്‌നം സംവിധാനം ചെയ്ത് രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങിയ ബിഗ് ബജറ്റ് ചിത്രമാണ് ‘പൊന്നിയിന്‍ സെല്‍വന്‍’. ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. എന്നാല്‍ ചിത്രം പ്രേക്ഷകര്‍ സ്വീകരിക്കാന്‍ സാധ്യതയില്ലെന്നാണ് താന്‍ ആദ്യം കരുതിയതെന്ന് സുഹാസിനി മണിരത്‌നം വെളിപ്പെടുത്തി. കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സുഹാസി ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

എല്ലാ സിനിമയും മണിയുടെ കുട്ടികള്‍ തന്നെയാണ്. അതിപ്പോള്‍ അധികം വിജയികാത്ത, അഭിനന്ദിക്കപ്പെടാത്ത സിനിമയാണെങ്കിലും എല്ലാം എനിക്ക് പ്രിയപ്പെട്ടതാണ്. എന്നാലും വ്യക്തിപരമായി എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് നായകന്‍ സിനിമയാണ്. കാരണം അതില്‍ മണിയുടെയും എന്റെ അമ്മാവന്‍ കമല്‍ഹാസസന്റെയും പരിശ്രമവും പ്രാവീണ്യവുമുണ്ട്. അതുകൊണ്ട് വൈകാരികമായി കൂടുതല്‍ ഇഷ്ടം ആ സിനിമയോടാണ്.

പൊന്നിയിന്‍ സെല്‍വനാണ് മറ്റൊരു പ്രിയ സിനിമ. കാരണം പൊന്നിയിന്‍ സെല്‍വന്‍ ബുദ്ധിമുട്ടുകള്‍ നിറഞ്ഞ പ്രൊജക്ടായിരിക്കുമെന്നും പ്രേക്ഷകര്‍ അത് കാണുമ്പോള്‍ തന്നെ സ്വീകരിക്കാന്‍ സാധ്യതയില്ലെന്നും ഞാന്‍ കരുതി. പക്ഷേ മണി മുന്നോട്ട് പോയി.

കഴിഞ്ഞ മുപ്പത് വര്‍ഷം പൊന്നിയിന്‍ സെല്‍വന്‍ യാഥാര്‍ത്ഥ്യമാകുന്നതിന് മണി പരിശ്രമിച്ചു. അത് അദ്ദേഹത്തിന്റെ പാഷന്‍ ആയിരുന്നു. ഒരു ചരിത്ര സിനിമ പ്രേക്ഷകര്‍ സ്വീകരിക്കില്ല എന്ന എന്റെ പ്രവചനം തെറ്റി. തഗ് ലൈഫ് പുറത്തിറങ്ങുമ്പോഴും അത് എനിക്ക് പ്രിയപ്പെട്ടത് ആകുമെന്ന് ഉറപ്പുണ്ട്.

Latest Stories

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ

'അമ്മയുടെ ഇടപെടൽ, സംഗീതയും വിജയ്‌യും വീണ്ടും ഒന്നിച്ചു'? വിവാഹമോചനക്കേസ് പിൻവലിച്ചുവെന്ന് റിപ്പോർട്ട്

'കെ ബി പ്രദീപിന്റെ നിയമനം കള്ളന് ചൂട്ട് പിടിക്കും പോലെ, ചെയ്യാന്‍ പാടില്ലാത്ത കാര്യം'; വിമർശിച്ച് പിണറായി വിജയന്‍