ഹിന്ദുക്കള്‍ക്കായി ഞാന്‍ പറയുന്നു, നിങ്ങളുടെ വേദന ഞങ്ങളുടെയും വേദനയാണ്; ഇന്ത്യന്‍ മുസ്ലിമുകള്‍ക്ക് സന്ദേശവുമായി സംഗീത സംവിധായകന്‍

ഇന്ത്യയിലെ മുസ്ലിംകള്‍ക്ക് സന്ദേശവുമായി സംഗീത സംവിധായകന്‍ വിശാല്‍ ദദ്ലാനി. ബോളിവുഡില്‍ പ്രസിദ്ധമായ വിശാല്‍-ശേഖര്‍ സഖ്യത്തിന്റെ ഭാഗമായ വിശാല്‍ ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം പങ്കുവച്ചത്.

ഇന്ത്യയിലെ ഭൂരിപക്ഷം ഹിന്ദുക്കള്‍ക്കും വേണ്ടി ഇന്ത്യയിലെ മുസ്ലിംകളോട് എനിക്ക് പറയാനുള്ളത് ഇതാണ്: നിങ്ങളെ കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ട്. നിങ്ങളെ സ്നേഹിക്കുകയും വിലമതിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങളുടെ വേദന ഞങ്ങളുടെയും വേദനയാണ്. നിങ്ങളുടെ ദേശസ്നേഹം ചോദ്യം ചെയ്യുന്നില്ല. നിങ്ങളുടെ സ്വത്വം ഇന്ത്യക്കോ മറ്റുള്ളവരുടെ മതങ്ങള്‍ക്കോ ഭീഷണിയല്ല. നമ്മള്‍ ഒരു രാഷ്ട്രമാണ്, ഒരു കുടുംബമാണ്…’ – വിശാല്‍ ട്വീറ്റ് ചെയ്തു.

ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും വ്യക്തിഗത നേട്ടങ്ങള്‍ക്കു വേണ്ടിയാണ് അവരിത് ചെയ്യുന്നതെന്നും അദ്ദേഹം മറ്റൊരു ട്വീറ്റില്‍ പറഞ്ഞു.

കംപോസര്‍, പാട്ടെഴുത്തുകാരന്‍, ഗായകന്‍ എന്നീ നിലകളില്‍ പേരെടുത്ത വിശാല്‍ ദദ്ലാനി സുഹൃത്തും ശേഖര്‍ റാവ്ജിയാനിയുമായുള്ള കൂട്ടുകെട്ടിലൂടെയാണ്് ബോളിവുഡില്‍ ചുവടുറപ്പിക്കുന്നത്. ഇരുവരും ചേര്‍ന്ന വിശാല്‍-ശേഖര്‍ മുപ്പതോളം ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കി

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്