അങ്ങനെയൊന്ന് ഞാനിതുവരെ ചെയ്തിട്ടില്ല" ! 'വരയൻ' ലെ കഥാപാത്രത്തെ കുറിച്ച് നായിക ലിയോണ ലിഷോയ്

സിജു വിൽസനെ നായകനാക്കി ജിജോ ജോസഫ് സംവിധാനം ചെയ്ത മലയാള ചിത്രമാണ് ‘വരയൻ’. യഥാർത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം സത്യം സിനിമാസിന്റെ ബാനറിൽ എ.ജി. പ്രേമചന്ദ്രനാണ് നിർമ്മിച്ചിരിക്കുന്നത്. ഫാദർ ഡാനി കപ്പൂച്ചിന്റെതാണ് തിരക്കഥ. മെയ് 20 ന് റിലീസ് ചെയ്യുന്ന ചിത്രം ‘പുഞ്ചിരിക്ക് പിന്നിലെ ഭീകരത’ എന്ന ടാഗ്‌ലൈനിൽ പുറത്തിറങ്ങുന്നത്. ലിയോണ ലിഷോയിയാണ് നായിക. മണിയൻപിള്ള രാജു, ജോയ് മാത്യു, വിജയരാഘവൻ, ബിന്ദു പണിക്കർ, ജയശങ്കർ, സംവിധായകൻ ജൂഡ്‌ ആന്റണി ജോസഫ്‌, ഡാവിഞ്ചി, അരിസ്റ്റോ സുരേഷ് എന്നിവരാണ് മറ്റ് താരങ്ങൾ. ‘ടൈ​ഗർ’ എന്ന് പേരുള്ള നായയും പ്രധാന കഥാപാത്രമാണ്.

‘വരയൻ’ നെ കുറിച്ചും നായികാ കഥാപാത്രത്തെ കുറിച്ചും കൂടുതൽ അറിയുവാനായി ‘എം.ആർ പ്രൊഫഷണൽ’ നടി ലിയോണ ലിഷോയിയുമായി അഭിമുഖം നടത്തിയിരുന്നു. അഭിമുഖത്തിൽ തന്റെ കഥാപാത്രത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ലിയോണ പറഞ്ഞതിങ്ങനെ, “ജിജോ ചേട്ടനാണ് ഈ കഥാപാത്രം ചെയ്യാനായി എന്നെ വിളിക്കുന്നത്. ‘ഇഷ്ക്’, ‘അന്വേക്ഷണം’, ‘അതിരൻ’ ഇതെല്ലാം ചെയ്തിട്ട് കമ്മിറ്റ് ചെയ്ത ചിത്രമാണ് ‘വരയൻ’.

ഈ ചിത്രങ്ങളിലെല്ലാം കുറച്ചധികം സീരിയസായ കഥാപാത്രമായിരുന്നു എന്റേത്. എന്നാൽ ‘വരയൻ’ ലെ അങ്ങനെ ആയിരുന്നില്ല. ഇവയിൽ നിന്നെല്ലാം തികച്ചും വേറിട്ട് നിൽക്കുന്ന ഒന്നായിരുന്നു. അങ്ങനെയൊന്ന് ഞാനിതുവരെ ചെയ്തിട്ടില്ല. അത് എനിക്ക് ഇന്ററസ്റ്റിംങായി തോന്നി. എനിക്ക് എന്തെങ്കിലുമൊക്കെ വ്യത്യസ്ഥമായി ചെയ്യണമെന്നുണ്ടായിരുന്നു. അത് കാരണമാണ് ‘വരയൻ’ തിരഞ്ഞെടുത്തത്. സത്യം സിനിമാസ് പ്രൊഡ്യൂസ് ചെയ്യുന്ന ആദ്യ ചിത്രം, സിജുവിന്റെ കൂടെയുള്ള ആദ്യ ചിത്രം, ഇതെല്ലാം എനിക്ക് പുതുമയുള്ളതായിരുന്നു. പിന്നെ ഒരു ഡ്യൂയറ്റ് സോങ്ങുണ്ട്, ഞാൻ ഇതിനു മുന്നെ ചെയ്യാത്തൊരു കാര്യമാണത്. അതൊന്ന് ചെയ്തു നോക്കണമെന്നുണ്ടായിരുന്നു.”

കഥാപാത്രത്തെ കുറിച്ച് ചോദിച്ചപ്പോൾ താരം പറഞ്ഞതിങ്ങനെ, “ഡേയ്സി എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. ഡേയ്സി ഭയങ്കര ബോൾഡായിട്ടുള്ള യങ്ങർ ആൻഡ് ക്യൂട്ടായ ഒരാളാണ്. അതോടൊപ്പം കുറച്ച് കുരുത്തക്കേടും അഹങ്കാരവുമൊക്കെ അവൾക്കുണ്ട്. ആ നാട്ടിലെ ഏറ്റവും വലിയ പ്രമാണിയുടെ മകളാണ്. കാശുള്ളവന്റെ മോളെന്നുള്ള അഹങ്കാരം നല്ലപോലെ അവൾക്കുണ്ട്. ബുള്ളറ്റാണ് ഓടിക്ക, പിന്നെ പള്ളിലച്ഛനെ വളക്കാനുള്ള വൻ ശ്രമത്തിലാണ്, അങ്ങനെയൊക്കെയാണവൾ.”

“സിജുവിനോടൊപ്പമുള്ള കെമസ്ട്രി അടിപൊളി ആയിരുന്നു. ആലപ്പുഴ അയലന്റിലായിരുന്നു ഷൂട്ട്. എല്ലാ ദിവസവും ബോട്ടിൽ കയറി ഒന്നര മണിക്കൂർ യാത്ര ചെയ്തിട്ടാണ് തുരുത്തിലേക്കെത്തുന്നത്. തുരുത്തിലെത്തി കഴിഞ്ഞാൽ സെറ്റിലെ ആളുകൾ മാത്രമൊള്ളൂ. ഷൂട്ട് കഴിഞ്ഞാൽ ഞങ്ങൾ ഭക്ഷണം കഴിക്കാൻ പുറത്തുപോവും. ഞങ്ങൾ രണ്ടുപേരും ഫുഡീസായതുകൊണ്ട് നല്ല കോമ്പിനേഷൻ ആയിരുന്നു. ഷൂട്ട് കഴിഞ്ഞാൽ പുറത്ത് ഫുഡ് കഴിക്കാൻ പോവലായിരുന്നു ഞങ്ങളുടെ മെയിൻ പരിപാടി” സിജു വിൽസണോടൊപ്പമുള്ള ഷൂട്ടിംങ്ങ് അനുഭവത്തെ കുറിച്ച് ചോദിച്ചപ്പോൾ ലിയോണ പറഞ്ഞ വാക്കുകളാണിത്.

‘വരയൻ’ ഫാമിലി എന്റർടെയ്ൻമെന്റ് കൊമേർഷ്യൽ മൂവിയാണ്. പ്രേക്ഷകരെ പൂർണ്ണമായും തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്