ശ്രീനിവാസന്റെ കാപട്യങ്ങളെ കുറിച്ച് ഞാന്‍ ഒരു പുസ്തകം എഴുതാം, എത്ര സിനിമകളുടെ കഥയിലാണ് നിങ്ങള്‍ പ്രതിപ്പട്ടികയിലായത്: നടനെതിരെ സംവിധായകന്‍

അടുത്തിടെ നടന്‍ ശ്രീനിവാസന്‍ മോഹന്‍ലാലിനെ കുറിച്ച് നടത്തിയ പ്രസ്താവന വിവാദമായിരുന്നു. മോഹന്‍ലാല്‍ കാപട്യക്കാരനാണെന്നും ഇതേപറ്റി പുസ്തകമെഴുതുമെന്നുമായിരുന്നു ശ്രീനിവാസന്‍ പറഞ്ഞത്. ശ്രീനിവാസന്റെ വെളിപ്പെടുത്തലിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് രംഗത്ത് വന്നത്.ഇപ്പോള്‍, ശ്രീനിവാസനെതിരെ തന്റെ യൂട്യൂബ് ചാനലിലൂടെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്.

സന്തോഷ് പൊയ്കയില്‍ എന്നോ മറ്റോ പേരുള്ള ഒരു കവി ഇദ്ദേഹത്തിന് ഒരു കഥ കൊണ്ടു കൊടുത്തു. ഇദ്ദേഹം അതില്‍ നിന്ന് ചുരണ്ടിയതാണ് കഥ പറയുമ്പോള്‍ എന്ന സിനിമയെന്ന് പറഞ്ഞ് കേസ് കൊടുത്തു. അയാളെ പറ്റി ഇന്നലെ എന്നെ വിളിച്ച് ഒരാള്‍ പറഞ്ഞു.

കഥ പറയുമ്പോള്‍ എന്ന സിനിമ ശ്രീനിവാസനും മുകേഷും കൂടി നിര്‍മ്മിച്ച് അത് കുചേലനാക്കാന്‍ വേണ്ടി എത്രയോ രൂപയ്ക്ക് രജിനികാന്തിന് വിറ്റ് കോടീശ്വരനായ ശ്രീനിവാസന്‍ ആ കവിക്ക് സ്വന്തമായി കയറിക്കിടക്കാനുള്ള വീട് വെച്ചോയെന്ന് പറഞ്ഞ് അഞ്ച് ലക്ഷം രൂപ കൊടുത്തില്ലല്ലോ. കൊടുക്കൂല. ചമ്പക്കുളം തച്ചന്‍ അടക്കം എത്ര സിനിമകളുടെ കഥയിലാണ് ശ്രീനിവാസാ നിങ്ങള്‍ പ്രതിപ്പട്ടികയിലായത്.

മോഹന്‍ലാലിനെ കുറിച്ച് ശ്രീനിവാസന്‍ പറഞ്ഞത് അസ്ഥാനത്തായിപ്പോയി. നിങ്ങള്‍ ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിലൂടെയാണ് പോവുന്നത്. ഡയാലിസിസ് നടത്തുന്നത് കൊണ്ടാണ് നിങ്ങള്‍ കഴിഞ്ഞ് പോവുന്നത്.

ചെറിയ ലോകവും വലിയ മനുഷ്യരും എന്ന സിനിമ ചെയ്ത ചന്ദ്രശേഖറടക്കം ട്രാഫിക്കെടുത്ത രാജേഷ് പിള്ളയുള്‍പ്പെടെ പറഞ്ഞ കഥകളുണ്ട്. ശ്രീനിവാസനെ കുറിച്ച് ഇഷ്ടം പോലെ കഥകളുണ്ട്. അദ്ദേഹം കോമഡിയായി പറയുമായിരിക്കും പക്ഷെ പലരുടെയും ജീവിതം തകര്‍ത്ത കഥകളുണ്ട്. മോഹന്‍ലാലിന്റെ കാപട്യങ്ങളെ കുറിച്ചൊരു പുസ്തകം ശ്രീനിവാസൻ എഴുതുകയാണെങ്കില്‍ ശ്രീനിവാസന്റെ കാപട്യങ്ങളെ കുറിച്ച് ഒരു പുസ്തകം ഞാനെഴുതാം.’

Latest Stories

ഇന്ത്യക്ക് കനത്ത തിരിച്ചടി, സ്റ്റാർ ബാറ്ററിന്‌ പരിക്ക്; പരമ്പര നഷ്ടമായേക്കും

ASIA CUP 2025: അവന്മാർ ഇങ്ങോട്ട് വന്ന് മോശമായ വാക്കുകൾ പറഞ്ഞു, പിന്നെ ഒന്നും നോക്കിയില്ല അടിച്ച് തൂക്കി: അഭിഷേക് ശർമ്മ

മോനെ സഞ്ജു, നിന്റെ കാര്യത്തിൽ ഉടൻ തീരുമാനം ആകും, ആ കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ: മുരളി കാർത്തിക്

ASIA CUP 2025: അവന്മാർക്കെതിരെ ആ സമയത്ത് എനിക്ക് അങ്ങനെ ചെയ്യണം എന്ന് തോന്നി: സാഹിബ്‌സാദ ഫര്‍ഹാന്‍

ഛത്തീ​സ്ഗ​ഡി​ൽ ഏ​റ്റു​മു​ട്ട​ൽ; 80 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന ര​ണ്ട് മാ​വോ​യി​സ്റ്റ് നേതാക്ക​ളെ വ​ധി​ച്ചു

മു​ണ്ട​ക്കൈ - ചൂ​ര​ൽ​മ​ല പു​ന​ര​ധി​വാ​സം: മു​സ്ലീം ലീ​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വീ​ടു നി​ര്‍​മാ​ണം നി​ർ​ത്തി​വ​യ്ക്കാ​ൻ നി​ർ​ദേ​ശം

ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം വ​ൻ വി​ജ​യം, 4126 പേ​ർ പ​ങ്കെ​ടു​ത്തു: തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്

ദൈ​വ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ​വ​ർ ഭ​ഗ​വ​ത് ഗീ​ത​യെ​ക്കു​റി​ച്ച് ക്ലാ​സെ​ടു​ക്കു​ന്നു, പി​ണ​റാ​യി ന​ര​ക​ത്തി​ല്‍ പോ​കും: അ​ണ്ണാ​മ​ലൈ

'ശബരിമല മതേതര കേന്ദ്രം ആണെന്ന് ചിത്രീകരിക്കാൻ ശ്രമിക്കുന്നു, ആഗോള അയ്യപ്പ സംഗമത്തിൽ ദുരൂഹത'; കുമ്മനം രാജശേഖരൻ

ഈ ഗ്രാമത്തിൽ വൃത്തി അൽപം കൂടുതലാണ്.. ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം ഇന്ത്യയിൽ?