നാട്ടുകാരെ ബോധിപ്പിക്കേണ്ട കാര്യമില്ല എനിക്ക്; 'ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും അടിച്ചിറക്കി വിട്ടു' എന്നൊക്കെയാണ് പറയുന്നത്: ഡിംപിൾ

ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ഡിംപിൾ റോസ്. ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരത്തിൻ്റെ വ്ളോഗുകൾക്ക് ഒരുപാട് ആരാധകരുണ്ട്. തൻ്റെ കുടുംബത്തിലെ വിശേഷങ്ങളൊക്കെ ഡിംപിൾ ചാനലിലൂടെ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം തൻ്റെ 2024 നെക്കുറിച്ചുള്ള ഡിംപിളിൻ്റെ വീഡിയോ വൈറലായിരുന്നു.

എന്നാൽ ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലെ ചിലര്‍ തന്റെ വീഡിയോയെ തെറ്റായി വ്യാഖ്യാനിക്കുകയും പുതിയ അര്‍ത്ഥങ്ങള്‍ കണ്ടെത്തുകയും ചെയ്തുവെന്നാരോപിച്ച് എത്തിയിരിക്കുകയാണ് ഡിംപിൾ. തന്റെ ചാനലിലൂടെയാണ് തെറ്റായ വാര്‍ത്ത നല്‍കിയ യൂട്യൂബ് ചാനലുകളുടെ തമ്പ്‌നെയ്‌ലുകള്‍ അടക്കം പങ്കുവച്ചു കൊണ്ട് ഡിംപിള്‍ പ്രതികരിച്ചിരിക്കുന്നത്. ‘ഒന്ന് രണ്ട് ലിങ്കുകള്‍ ഡിവൈന്‍ എനിക്ക് അയച്ചു തന്നു. തമ്പ്‌നെയ്ല്‍ കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി.

‘പണമില്ലെങ്കില്‍ ആര്‍ക്കും വേണ്ട’, ‘ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും അടിച്ചിറക്കി വിട്ടു’ എന്നൊക്കെയാണ്. ഇതോടെ ഞാന്‍ തന്നെ വീഡിയോ രണ്ടാമതും കണ്ടു. എന്താണ് ഞാന്‍ പറഞ്ഞതെന്ന് അറിയാന്‍. എനിക്ക് അങ്ങനൊരു സാഹചര്യമൊന്നുമല്ല ഉള്ളത്’, എന്നാണ് ഡിംപിള്‍ പറയുന്നത്. ‘ഒരു പ്രശ്‌നമുണ്ടെന്ന് പറയുമ്പോള്‍ ഉടനെ തന്നെ ആളുകള്‍ ചിന്തിക്കുക അവരുടെ കുടുംബത്തില്‍ എന്തോ പ്രശ്‌നമുണ്ട്, വീട്ടില്‍ തമ്മില്‍ത്തല്ലാണ്, ഭാര്യയും ഭര്‍ത്താവും തമ്മില്‍ പ്രശ്‌നമുണ്ട് എന്നൊക്കെയാകും. ഒരു തരത്തിലും അല്ല. പല തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടാകും.

പ്രശ്‌നമുണ്ട് എന്ന് പറഞ്ഞാല്‍ അത് ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള തല്ലോ, വിവാഹ മോചനോ കുടുംബത്തിലെ അടിയോ ഒന്നും ആയിരിക്കണമെന്നില്ല. സാമ്പത്തിക പ്രശ്‌നവും ആരോഗ്യ പ്രശ്‌നവും മാനസിക പ്രശ്‌നുമൊക്കെ ആകാനുള്ള സാധ്യതയും ഉണ്ടെ’ന്നും ഡിംപിള്‍ പറയുന്നു. ‘ഭാര്യയും ഭര്‍ത്താവും തമ്മില്‍ പ്രശ്‌നമാണ്. അതിനാലാണ് ഇവിടെ താമസിക്കുന്നത് എന്നും കണ്ടു. എന്തുകൊണ്ട് ഞാന്‍ ഇവിടെ താമസിക്കുന്നു? എന്തുകൊണ്ടാണ് അവിടെ സ്ഥിരമായി നില്‍ക്കാത്തത്? ഇതിനൊക്കെ വ്യക്തമായ മറുപടി എനിക്കുണ്ട്. പക്ഷെ ഞാനത് പറയാന്‍ ആഗ്രഹിക്കുന്നില്ല. നാട്ടുകാരെ ബോധിപ്പിക്കേണ്ട കാര്യമില്ല എനിക്ക്. എനിക്ക് വേണ്ടപ്പെട്ട കുറച്ചു പേരുണ്ട്. അവരോട് ഞാന്‍ എല്ലാം വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ടെന്നും ഡിംപിള്‍ പറയുന്നു.

Latest Stories

പശ്ചിമേഷ്യയിൽ സമാധാനം കൊണ്ടുവരാൻ ഇറാൻ മുന്നോട്ട് വെച്ച നിർദേശങ്ങൾ അസ്വീകാര്യം: ഡൊണാൾഡ് ട്രംപ്

പിണറായി വിജയൻ വാടകവീട്ടിലേക്ക് മാറുന്നു; സാധനങ്ങൾ ക്ലിഫ് ഹൗസിൽ നിന്ന് മാറ്റി

'നടി ഖുഷ്‌ബുവിനെ ഗർഭിണിയാക്കി അയാൾ കടന്നുകളഞ്ഞു, പിന്നാലെ അധോലോക നായകന്റെ ഭീഷണി'; ആ ആരോപണത്തിന്റെ സത്യാവസ്ഥ തുറന്ന് പറഞ്ഞ് ആലപ്പി അഷ്റഫ്

വാഹനാപകടത്തിൽ പ്രതിശ്രുത വരൻ മരിച്ചു; മനംനൊന്ത് യുവതി ജീവനൊടുക്കി

മുഖ്യമന്ത്രി ചർച്ചയിൽ മുൻ കെസിപിസി അധ്യക്ഷന്മാരുമായി ചർച്ച; മുരളീധരനും സുധാകരനും ഡൽഹിക്ക്

“120ന്റെ അരികിലെ സർക്കാർ: വിജയിയുടെ യഥാർത്ഥ പരീക്ഷണം ഇനി നിയമസഭാ ഗണിതത്തിൽ”

'ഈ മനുഷ്യന്‍ ഇനി എന്തെങ്കിലും പറഞ്ഞാല്‍ പഴയ ചരിത്രങ്ങളൊക്കെ ഞാന്‍ വിളിച്ചു പറയും, ആയാള്‍ അത് കേള്‍ക്കേണ്ടിയും വരും'; കെ വി തോമസിനെ തള്ളി പത്മജ വേണുഗോപാൽ

നേപ്പാളിൽ വിമാനത്താവളത്തിൽ ലാന്‍റ് ചെയ്യവേ തുർക്കി വിമാനത്തിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതാരെന്ന് റിപ്പോർട്ട്

'കെ കരുണാകരനും സോണിയ ഗാന്ധിയും അകലാൻ കാരണം പത്മജയെ ചൊല്ലി'; കെ വി തോമസിന്റെ പുസ്തകം

'കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര, തീരുമാനം സ്വകാര്യ ബസ് വ്യവസായത്തെ തകർക്കും'; ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ