'15 വർഷമായുള്ള സൗഹൃദം, പ്രതിസന്ധി ഘട്ടങ്ങളിൽ എനിക്കായി സംസാരിച്ചയാൾ'; വിശാലുമായുള്ള പ്രണയത്തെക്കുറിച്ച് സായ് ധന്‍ഷിക

തമിഴിൽ ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങൾ ചെയ്ത‌ അഭിനയത്രിയാണ് സായ് ധൻഷിക. 1989-ൽ തഞ്ചാവൂരിൽ ജനിച്ച സായ് ധൻഷിക, 2006-ൽ പുറത്തിറങ്ങിയ ‘മനത്തോട് മഴൈക്കാലം’ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. 2009-ൽ കന്നഡയിൽ അരങ്ങേറ്റം കുറിച്ച നടി തെലുങ്കിലും ഏതാനും സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

ബിജോയ് നമ്പ്യാർ സംവിധാനംചെയ്‌ത ദുൽഖർ സൽമാൻ ചിത്രം ‘സോളോ’യിലൂടെ ധൻഷിക മലയാളത്തിൽ സാന്നിധ്യം അറിയിച്ചു. രവിമോഹൻ നായകനായ ‘പേരന്മ’, സംവിധായകൻ ബാലയുടെ ‘പരദേശി’, രജനീകാന്തിന്റെറെ ‘കബാലി’, വിജയ് സേതുപതി നായകനായ ‘ലാഭം’ തുടങ്ങി ഒട്ടേറെ ശ്രദ്ധേയ ചിത്രങ്ങളിൽ സായ് ധൻസിക ഭാഗമായിട്ടുണ്ട്.

നടൻ വിശാലിന്റേ്റേയും നടി സായ് ധൻഷികയുടേയും വിവാഹവാർത്തയാണ് ഇപ്പോൾ തമിഴ് സിനിമാ ലോകത്തെ ചർച്ചാവിഷയം. സായ് ധൻസിക നായികയാവുന്ന പുതിയ ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ചിനിടെയാണ് ഇരുവരും വിവാഹിതരാവുന്ന കാര്യം സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 29-ന് ഇരുവരും വിവാഹിതരാവും.

May be an image of 2 people, people smiling and text that says "SRI CINY CINY ۷ SENTH รป 御方"

വേദിയില്‍ വെച്ച് വിശാലാണ് ആദ്യം വിവാഹത്തെ കുറിച്ച് സംസാരിച്ചത്. പിന്നീട് ധന്‍ഷികയും പ്രണയ നാളുകളെ കുറിച്ച് സംസാരിച്ചു. 15 വര്‍ഷത്തോളമായി വിശാലിനെ അറിയാമെന്നും കരിയറിന്റെ പല പ്രതിസന്ധി ഘട്ടങ്ങളിലും അദ്ദേഹം ഒരു സഹപ്രവര്‍ത്തകന്‍ എന്ന രീതിയില്‍ തനിക്കൊപ്പം നിന്നിട്ടുണ്ടെന്നും ധന്‍ഷിക പറഞ്ഞു. അടുത്ത നാളുകളിലാണ് വ്യക്തിപരമായി സംസാരിച്ച് തുടങ്ങിയതെന്നും അപ്പോള്‍ തന്നെ വിവാഹത്തിലേക്ക് നയിക്കുന്ന ഒരു ബന്ധത്തിന്റെ തുടക്കമായിരിക്കും ഇതെന്ന് ഇതെന്ന് ഇരുവർക്കും തോന്നി. പിന്നെ എന്തിനാണ് വെച്ച് താമസിപ്പിക്കുന്നത് എന്ന് കരുതിയെന്നും ധന്‍ഷിക പറഞ്ഞു.

May be an image of 1 person and smiling

‘എന്നാ ബേബി സൊല്ലിടലാമാ’ എന്ന് വിശാലിനോട് ചോദിച്ചതിന് ശേഷമായിരുന്നു ധന്‍ഷിക പ്രണയത്തെയും വിവാഹത്തെയും കുറിച്ച് സംസാരിച്ചത്.15 വര്‍ഷമായി വിശാല്‍ സാറിനെ അറിയാം. എപ്പോഴും ബഹുമാനപൂര്‍വമാണ് അദ്ദേഹം ഇടപെട്ടിട്ടുള്ളത്. മാത്രമല്ല, എനിക്ക് ചില പ്രശ്‌നങ്ങള്‍ നേരിട്ടപ്പോള്‍ അദ്ദേഹം അതേ കുറിച്ച് സംസാരിച്ചിട്ടുണ്ട്. എനിക്കായി ശബ്ദമുയര്‍ത്തിയിട്ടുണ്ട്. ആ സമയങ്ങളില്‍ എന്റെ വീട്ടിലേക്ക് പോലും വന്നിട്ടുണ്ട്. മറ്റൊരു ഹീറോയും അങ്ങനെയൊന്നും ചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ ആ പ്രവര്‍ത്തി എനിക്ക് ഏറെ ഇഷ്ടപ്പെട്ടു.

വിവാഹം കഴിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. എനിക്ക് അദ്ദേഹം എപ്പോഴും സന്തോഷത്തോടെയിരിക്കണം എന്നാണ് ആഗ്രഹം.15 വര്‍ഷമായി സുഹൃത്തുക്കളാണ് എന്ന് തന്നെയാണ് ഈ വേദിയിലും ഞങ്ങള്‍ പറയാന്‍ ഉദ്ദേശിച്ചിരുന്നത്. പക്ഷെ രാവിലെ ചില വാര്‍ത്തകള്‍ കണ്ടു. അതുകൊണ്ടാണ് തീരുമാനം മാറ്റി പ്രണയത്തെ കുറിച്ചും നടക്കാന്‍ പോകുന്ന വിവാഹത്തെ കുറിച്ചും തുറന്നു സംസാരിക്കാമെന്ന് കരുതിയതെന്നും ധന്‍ഷിക പറഞ്ഞു.

ഇക്കഴിഞ്ഞ ദിവസമാണ് കോളിവുഡിലെ ആക്ഷൻ ഹീറോ വിശാൽ തന്റെ വിവാഹത്തെ പറ്റി വെളിപ്പെടുത്തൽ നടത്തിയത്. ഭാവി വധുവിനെ കണ്ടെത്തിയെന്നും തന്റെ വിവാഹം ഉടനുണ്ടാവുമെന്നുമാണ് വിശാൽ പറഞ്ഞത്. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് താൻ ഉടൻ വിവാഹിതനാവുമെന്ന് വിശാൽ പറഞ്ഞത്. കൂടുതൽ വിവരങ്ങൾ വൈകാതെ അറിയിക്കുമെന്നും വിശാൽ പറഞ്ഞിരുന്നു.

Latest Stories

മോദിയുടെ പരിപാടി ബഹിഷ്ക്കരിച്ച് സർക്കാർ; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല, മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധം

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ; നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ