സ്ത്രീകള്‍ക്ക് പ്രാധാന്യമുണ്ടെന്ന് വെച്ച് അത്തരം സിനിമകളെ സ്ത്രീ കേന്ദ്രീകൃതമെന്ന് വിളിക്കരുത്'; ഹുമ ഖുറേഷി

സ്ത്രീ പ്രാധാന്യമുണ്ടെന്ന് വെച്ച് അത്തരം സിനിമകളെ സ്ത്രീ കേന്ദ്രീകൃത സിനിമകളെന്ന് വിളിക്കരുതെന്ന് ബോളിവുഡ് നടി ഹുമ ഖുറേഷി. രണ്ട് പുരുഷന്മാര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സിനിമയെ പുരുഷ കേന്ദ്രീകൃത സിനിമകള്‍ എന്ന് വിളിക്കുന്നില്ലെന്നും നടി ചൂണ്ടിക്കാട്ടി.

സ്ത്രീയോ പുരുഷനോ കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമകളെ സിനിമകള്‍ എന്ന് വിളിക്കാമെന്നും മറ്റൊരു തരത്തിലും അതിനെ അഭിസംബോധന ചെയ്യേണ്ടതില്ലെന്നും ഹുമ ഖുറേഷി കൂട്ടിച്ചേര്‍ത്തു. ‘മോണിക്ക ഓ മൈ ഡാര്‍ലിംഗ്’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഒടിടി പ്ലേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.

‘സ്ത്രീ പ്രാധാന്യമുള്ള സിനിമകളെ ‘സ്ത്രീ കേന്ദ്രീകൃതം’ എന്ന് വിളിക്കരുത്. രണ്ട് പുരുഷ താരങ്ങള്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന സിനിമയെ ‘പുരുഷ കേന്ദ്രീകത’ സിനിമയെന്ന് ഞങ്ങള്‍ സ്ത്രീകള്‍ വിളിക്കുന്നില്ല. നായകന്റെ സിനിമ അല്ലെങ്കില്‍ നായികയുടെ സിനിമ എന്നൊന്നില്ല.

നമുക്ക് സിനിമ എന്ന് തന്നെ വിളിക്കാം. ഇത്തരത്തിലുള്ള ടാഗിംഗ് ഉപേക്ഷിക്കണം. മോണിക്ക എന്ന കഥാപാത്രം സാധാരണ രീതിയില്‍ തന്നെയാണ് ചെയ്തിരിക്കുന്നത്. വലിയ തയാറെടുപ്പുകള്‍ ഒന്നും ചെയ്തിട്ടില്ല’, ഹുമ ഖുറേഷി കൂട്ടിച്ചേര്‍ത്തു.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്