ആരാധകരുടെ പ്രതിഷേധം; സല്‍മാനെയോ ആമിറിനെയോ അപമാനിച്ചതല്ലെന്ന് വിശദീകരിച്ച് ഹൃത്വിക് റോഷന്‍

ആരാധകരുടെ പ്രതിഷേധത്തിന് പിന്നാലെ സല്‍മാന്‍ ഖാനും ആമിര്‍ ഖാനും എതിരെ നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണവുമായി ഹൃത്വിക് റോഷന്‍. ആമിര്‍ ഖാന്റെയും സല്‍മാന്‍ ഖാന്റെയും ഉയരത്തെക്കുറിച്ചുള്ള പരാമര്‍ശത്തിന് പിന്നാലെ ഇരുവരുടെയും ആരാധകര്‍ രംഗത്തെത്തിയതോടെയാണ് ഹൃത്വിക്കിന്റെ പ്രതികരണം. സല്‍മാനോടോ അമിറിനോടോ തന്റെ പ്രസ്താനയില്‍ അനാദരവ് കാണിച്ചിട്ടില്ലെന്ന് ഹൃത്വിക് വ്യക്തമാക്കി.

‘എനിക്ക് അവരെ മറികടക്കാന്‍ കഴിയുന്ന ഒരേയൊരു കാര്യം ഉയരമാണെന്ന് ഞാന്‍ പറഞ്ഞിരുന്നു. ആമിറും സല്‍മാനും അത്തരത്തിലുള്ള പ്രതിഭകളാണ്. അവര്‍ ഇതിഹാസങ്ങളാണ് അവരുടെയടുത്തെത്താന്‍ ഇനിയും സമയം എടുക്കും’- ഹൃത്വിക് പറഞ്ഞു.

നടി പ്രിയങ്ക ചോപ്രക്കൊപ്പം കരണ്‍ ജോഹറിന്റെ കോഫി വിത്ത് കരണ്‍ എന്ന ചാറ്റ് ഷോയില്‍ പങ്കെടുത്തപ്പോഴായിരുന്നു ഹൃത്വികിന്റെ പരാമര്‍ശം. റാപ്പിഡ് ഫയര്‍ സെക്ഷനില്‍ ആര്‍ക്കൊപ്പമാണ് അഭിനയിക്കാന്‍ താല്‍പ്പര്യം എന്ന കരണിന്റെ ചോദ്യത്തിന് ‘ ആമിറിനും സല്‍മാനും ഒരേ പൊക്കമായാത്കൊണ്ട് അവരില്‍ ഒരാളെ തെരഞ്ഞെടുക്കാനൊന്നുമില്ലല്ലോ’ എന്നായിരുന്നു ഹൃത്വിക്കിന്റെ മറുപടി .എന്നാല്‍ താരത്തിന്റെ ഈ മറുപടി വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കുകയായിരുന്നു.

Latest Stories

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സഞ്ജു ഇല്ലാതെ കരീബിയൻ ദ്വീപിലേക്ക് വിമാനം പറക്കരുത്, അവൻ ഇല്ലെങ്കിൽ ആ യാത്ര കൊണ്ട് പ്രയോജനം ഇല്ല; രാജസ്ഥാൻ നായകനെ പുകഴ്ത്തി ഇതിഹാസം

സൈഡ് നല്‍കിയില്ല, കെഎസ്ആര്‍ടിസി തടഞ്ഞ് ആര്യ രാജേന്ദ്രന്‍; കേസെടുത്ത് പൊലീസ്