ഇയാളെയൊക്കെ ആരാണ് വിളിച്ചത്, വലിഞ്ഞ് കയറി വന്നിരിയ്ക്കുന്നു അയാള്‍ പറഞ്ഞു; ദുരനുഭവം പങ്കുവെച്ച് നടന്‍

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് കാര്‍ത്തിക് പ്രസാദ് . മൗനരാഗം സീരിയലിലെ ബൈജു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന് ആരാധകര്‍ ധാരാളമുണ്ട്. ഇപ്പോഴിതാ തുടക്കകാലത്ത് തനിക്കുണ്ടായ ഒരു ദുരനുഭവം പങ്കുവെച്ചിരിക്കുകയാണ് നടന്‍.

ഒരുപാട് പേര്‍ നമ്മള്‍ അംഗീകരിക്കുന്നുണ്ടെങ്കിലും ചിലര്‍ അവഗണിക്കും. അത് വല്ലാത്ത വേദനയാണ്. സീരിയലിന്റെ തുടക്കകാലത്ത് ഒരു അനുഭവം ഉണ്ടായി. ഞാന്‍ ചെയ്യുന്ന സീരിയലിന്റെ അസിസ്റ്റന്റ് ഡയരക്ടര്‍ വിളിച്ചിട്ട് ഒരു സിനിമയുടെ പൂജയ്ക്ക് പോയതായിരുന്നു. ചടങ്ങുകള്‍ നടക്കുമ്പോള്‍ എല്ലാം ഞാന്‍ അവിടെയുണ്ട്.

ഫോട്ടോ എടുക്കാന്‍ നേരം അദ്ദേഹം വിളിച്ചിട്ട് ഞാന്‍ പോയി നിന്നു. അപ്പോള്‍ പിന്നില്‍ നിന്ന്, ‘ഇയാളെയൊക്കെ ആരാണ് വിളിച്ചത്, വലിഞ്ഞ് കയറി വന്നിരിയ്ക്കുന്നു, നിനക്കിതിന്റെ ആവശ്യമുണ്ടോ’ എന്നൊക്കെ ചോദിയ്ക്കുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു.

പെട്ടന്ന് ഞാന്‍ വല്ലാതെയായി. പതിയെ പിന്നോട്ട് വന്ന് അവിടെ നിന്ന് അറിയാത്ത ഭാവം ഇറങ്ങി പോരുകയായിരുന്നു. കാര്‍ത്തിക് പറഞ്ഞു.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്