ഒരുകാലത്ത് തെന്നിന്ത്യൻ സിനിമകളിലെ നിറ സാന്നിധ്യമായിരുന്നു നടി ഖുശ്‌ബു. ചിന്നത്തമ്പി എന്ന സിനിമയിലെ സുന്ദരിയായ നായിക. പിന്നീട് അവർ രാഷ്ട്രീയത്തിലേക്കും, സിനിമ നിർമാണത്തിലേക്കും കടക്കുകയും ചെയ്തു. നടി ഖുഷ്ബുവിനെ നടൻ സുന്ദർ സി വിവാഹം ചെയ്തതിന് പിന്നിശ വലിയൊരു രഹസ്യമുണ്ടെന്ന് പറഞ്ഞ് തമിഴിലെ യൂട്യൂബറായ പണ്ഡ്യൻ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്.
ഖുശ്‌ബുവിൻ്റെയും മകളായ അവന്തികയുടെയും ജീവിതത്തിലെ ചില സംഭവങ്ങളും അതോടൊപ്പം മോഹൻലാലിൻ്റെ മകൾ വിസ്മയയുടെ സിനിമ വിശേഷങ്ങളുമാണ് പുതിയ വീഡിയോയിൽ ആലപ്പി അഷ്റഫ് പറയുന്നത്. ഇതോടൊപ്പമാണ് തമിഴിലെ യൂട്യൂബറായ പണ്ഡ്യന്റെ വെളിപ്പെടുത്തലും ആലപ്പി അഷ്റഫ് പങ്കുവെച്ചിരിക്കുന്നത്.
ആലപ്പി അഷ്റഫ് പറയുന്നത് ഇങ്ങനെ
തമിഴ്നാട്ടിൽ നിന്നും നടി ഖുഷ്ബുവിനെതിരെ ഒരു അപവാദം ഉയർന്നു കേട്ടിരുന്നു. അത് അവരുടെ ഭർത്താവായ സുന്ദർ സീയുമായുള്ള വിവാഹത്തെ സംബന്ധിച്ചായിരുന്നു. നടി ഖുഷ്ബുവിനെ സുന്ദർ സി വിവാഹം ചെയ്തതിന് പിന്നിൽ വലിയൊരു രഹസ്യമുണ്ടെന്ന് പറഞ്ഞ് തമിഴിലെ യൂട്യൂബർ ആയ പാണ്ഡ്യൻ രംഗത്തെത്തി. കല്യാണമൊക്കെ കഴിഞ്ഞ് രണ്ട് പെൺകുട്ടികളുടെ മാതാവുമായി സന്തോഷത്തോടെയും സ്വസ്ഥതയോടെയും ജീവിതം മുന്നോട്ടു നീങ്ങുകയും ഖുഷ്ബുവിന് ഏതാണ്ട് 57 വയസ്സ് പിന്നിട്ടപ്പോഴാണ് പാണ്ഡ്യൻ ഇങ്ങനെ ഒരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയതെന്ന് ഓർക്കുക. അതെന്താണെന്ന് വെച്ചാൽ ഭർത്താവായ സുന്ദർ സി പണ്ട് ഖുഷ്ബുവിനെ പ്രണയിച്ച് ഗർഭിണിയാക്കിയ ശേഷം ഖുഷ്ബുവിനെ ഉപേക്ഷിച്ച് മുങ്ങി നാടുവിട്ടുപോയി അങ്ങനെ ഖുഷ്ബു ആകെ തകർന്ന മനസ്സുമായി കഴിയുമ്പോൾ ഒളിവിലായിരുന്ന സുന്ദർ സിക്ക് ഒരു ഫോൺ കാൾ വരുന്നു, ബോംബെയും ദുബായിയെയും വിറപ്പിക്കുന്ന അധോലോകനായകനായ ദാവൂദ് ഇബ്രാഹിം ആയിരുന്നു മറുതലക്കൽ. എന്താടോ എന്റെ കുടുംബത്തിലെ പെണ്ണിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കടന്നുകളഞ്ഞതെന്ന് ചോദ്യം. ഇത്രയും കേട്ടപ്പോൾ തന്നെ സുന്ദർ സി ഭയന്നുവിറച്ചു. അതോടെ ഖുഷ്ബുവിനെ വിവാഹം കഴിക്കാമെന്ന് സമ്മതിക്കുകയായിരുന്നുവെന്നാണ്. പുതിയ ചിന്തന എന്ന ടിവി പേജിലാണ് പാണ്യന്റെ ഈ അഭിമുഖം വന്നത്. ഈ വാർത്ത കണ്ട് കോപാകുലയായ ഖുഷ്ബു അയാളുടെ വീഡിയോക്കടിയിൽ നേരിട്ടെത്തി മറുപടി കൊടുത്തു. ഈ ഡാഷ് മോനെ ഞാൻ നടുറോഡിലിട്ട് തല്ലേണ്ടിയിരിക്കുന്നു ഉറപ്പായും ഞാൻ ഇവനെ ചെരുപ്പൂരി അടിക്കും, ഒറ്റ തന്തക്ക് പിറന്നവനാണെങ്കിൽ അവനോട് എന്റെ മുൻപിൽ വരാൻ പറയൂവെന്നാണ് ഖുശ്ബു പറഞ്ഞത്. ഇത് തമിഴ്നാട്ടിൽ എങ്ങും വലിയ വാർത്താ പ്രാധാന്യത്തോടെ പ്രചരിച്ചു. തന്റെ വ്യക്തി ജീവിതത്തിൽ സംഭവിക്കുന്ന നല്ലതും ചീത്തയുമായ എല്ലാ കാര്യങ്ങളും ഒരു മറയുമില്ലാതെ വെട്ടിത്തുറന്നു പറയുന്ന സ്വഭാവമാണ് ഖുഷ്ബുവിന്റേത്. നടൻ പ്രഭുവുമായി നാലര വർഷം ലിവിങ് ടുഗതർ ബന്ധത്തിൽ ജീവിച്ചതിനെക്കുറിച്ചും അതുപോലെതന്നെ കുട്ടിക്കാലത്ത് തൻറെ പിതാവിൽ നിന്നും ഏൽക്കേണ്ടി വന്ന പീഡനത്തെക്കുറിച്ചും യാതൊരു മടിയുമില്ലാതെ അവർ പൊതുമദ്യത്തിൽ തുറന്നു പറഞ്ഞിട്ടുണ്ട്. ബോംബയിൽ നിന്നുള്ള ഹിന്ദി നടിമാർ തമിഴകത്ത് വന്ന് വേരുറപ്പിക്കുന്നതിന് ആരംഭം കുറിച്ച നടി ഖുഷ്ബു ആണെന്ന് തന്നെ പറയാം. അവരെ പിന്തുടർന്നു വന്ന നടിമാരായ മനീഷ കൊയരോള, തബു ,നഗ്മ, ശിൽപ ഷെട്ടി, പൂജാഭട്ട് എന്നിവർക്ക് ആർക്കും തന്നെ ഖുഷ്ബുവിനെ പോലെ ജനഹൃദയങ്ങളിൽ സ്ഥാനംഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ഒരു നടിയോടുള്ള ആരാധന മൂത്ത് അവരെ അതിൽ പ്രതിഷ്ഠിച്ച് അമ്പലം പണിഞ്ഞത് ചരിത്രത്തിൽ ആദ്യമായി ഖുഷ്ബുവിന വേണ്ടിയായിരുന്നല്ലോ. എന്നാൽ അതേ ആളുകൾ തന്നെ ആ അമ്പലം തല്ലിതകർത്തു. പെൺകുട്ടികൾ വിവാഹത്തിനു മുൻപും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം എന്ന് ഖുശ്ബു പറഞ്ഞതായിരുന്നു ആ വാചകം അതിനെതിരെ സ്ത്രീകൾ തെരുവിലിറങ്ങി. ഖുഷ്ബൂവിന് വീടിനു ചുറ്റും കുറ്റിച്ചൂലുമായി സ്ത്രീകൾ അണിനിരന്നു. രാഷ്ട്രീയക്കാരും മതസംഘടനകളും ഖുഷ്ബുവിനെതിരെ വാളെടുത്തു. അതോടെ ആ അമ്പലത്തിലെ പ്രതിഷ്ഠയായ ഖുഷ്ബൂദേവി വെറും മൂദേവിയായി. ഈ വിഷയത്തിൽ ഖുഷ്ബുവിനെതിരെ നിരവധി കോടതികളിൽ കേസുകൾ കുമിഞ്ഞുകൂടി. ഒടുവിൽ കേസ് ബഹുമാനപ്പെട്ട സുപ്രീം കോടതി വരെ എത്തി .സുപ്രീം കോടതിയുടെ ഒരു ചോദ്യത്തോടെ കേസുകള എല്ലാം വാനിഷ് ആയി. കോടതി ചോദിച്ചു വിവാഹത്തിനു മുൻപ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ എന്താണ് കുഴപ്പം എന്ന്. ഖുഷ്ബുവിന്റെ രാഷ്ട്ര രാഷ്ട്രീയത്തെകുറിച്ച് പറയുകയാണെങ്കിൽ ഖുഷ്ബു കയറി ഇറങ്ങാത്ത രാഷ്ട്രീയ പാർട്ടികൾ തമിഴ്നാട്ടിൽ ഇല്ല എന്ന് തന്നെ വേണമെങ്കിൽ പറയാം. പുതുതായി രൂപംകൊണ്ട വിജയയുടെ പാർട്ടിയിലേക്കും ഒരെത്തിനോട്ടം നടത്തിയിട്ടുണ്ട് താമസിയാതെ അതിലേക്കും കടന്നു ചെല്ലാനുള്ള സാധ്യത തള്ളിക്കളയാനാവില്ല . ഇനി ഖുഷ്ബുവിന്റെ കാര്യമെടുത്താൽ അവരുടെ സൗന്ദര്യത്തെ വർണിക്കുകയാണെങ്കിൽ ചിന്നത്തമ്പിയിലെ ഒരു പാട്ടാണ് ഓർമ്മ വരുന്നത്. അരച്ചചന്ദനം മണക്കും കുങ്കുമം അഴകക് നെറ്റിയിലെ എന്ന ഗാനമാണത്. ഈ ഗാനത്തെ അന്വർത്ഥമാക്കും വിധമുള്ള മുഖസൗന്ദര്യമുള്ള നടിയായിരുന്നു ഖുഷ്ബു. അത്രത്തോളം സൗന്ദര്യം ഖുബുവിന്റെ രണ്ട് പെൺമക്കൾക്കും കിട്ടിയിട്ടുണ്ടോ എന്ന് സംശയമാണ്. ഈ സംശയം നമുക്ക് അവർ കുട്ടികളായിരുന്നപ്പോൾ തോന്നിയിരുന്നതാണ്. അങ്ങനെ തോന്നാനുള്ള കാരണം വലിയ വണ്ണവും നീളവും ഒക്കെ ആയിരുന്നു കുട്ടികൾക്ക്, പ്രത്യേകിച്ച് മൂത്തമകൾ അവന്തികയ്ക്ക് .എന്നാൽ അവന്തിക ഇപ്പോൾ അമ്മയെ പോലെ അതിസുന്ദരിയായി സിനിമ അഭിനയത്തിലേക്ക് കടന്നുവന്നിരിക്കുകയാണ്, അതും ഒരു മലയാള സിനിമയിലൂടെ. അവന്തികയുടെ അഭിനയത്തിന് ആരംഭം കുറിക്കുന്ന ചിത്രത്തിന്റെ പേര് ആരംഭം എന്ന് തന്നെയാണ്. അതുപോലെതന്നെ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ തുടക്കം കുറിക്കുന്ന ചിത്രത്തിന്റെ പേര് തുടക്കം എന്ന് തന്നെയാണ്. ആരംഭവും തുടക്കവും ഈ വർഷം തന്നെ തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. അവന്തിക സുന്ദർ ലണ്ടനിൽ പോയി അഭിനയത്തിൽ ബിരുദം നേടിയെങ്കിൽ വിസ്മയ മോഹൻലാൽ തായ്ലൻഡിൽ പോയി മാർഷൽ ആർട്സിലാണ് പരിശീലനം നേടിയത് ഈ രണ്ടുപേരുടെയും ചിത്രങ്ങൾ പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ആരാധകർ. ഇവർ രണ്ടുപേരുടെയും അഭിനയരംഗത്തേക്കുള്ള കടന്നുവരവിന് പ്രത്യേകതകളുണ്ട്. വിസ്മയ തന്റെ അച്ഛന്റെ നിർമ്മാണ കമ്പനിയിലൂടെയാണ് കടന്നുവന്നതെങ്കിൽ അവന്തിക തന്റെ അച്ഛന്റെയും അമ്മയുടെയും ശുപാർശകളിലൂടെയോ നിർമ്മാണ കമ്പനികളിലൂടെയോ കടന്നുവരുന്നതിന് തീരെ താല്പര്യമുള്ള കുട്ടിയായിരുന്നില്ല. തന്റെ കഴിവ് മനസ്സിലാക്കി ഏതെങ്കിലും സംവിധായകർ വിളിക്കുന്നുണ്ടെങ്കിൽ മാത്രമേ അഭിനയിക്കുന്നുള്ളൂ എന്ന തീരുമാനത്തിലായിരുന്നു എന്ന് പറയുന്നു .അവന്തിക പറയുന്ന മറ്റൊരു കാര്യം തന്റെ അമ്മ ഇത്രയും വലിയ പോപ്പുലറായ ഒരു നടിയായിരുന്നു എന്ന് തനിക്കറിയില്ലായിരുന്നു എന്നാണ്. അമ്മയുടെ ഒരു ചിത്രം പോലും കണ്ടിട്ടില്ല എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ എന്നും അവർ ചോദിക്കുന്നുണ്ട്. എന്നാൽ ഇതേ അവന്തിക തന്നെ പറയുന്നു സുന്ദരിമാരായ നടികളെ സ്ക്രീനിൽ കാണുമ്പോൾ അഭിനയം തനിക്ക് പറ്റിയ പണിയല്ല എന്ന് തോന്നിയിട്ടുണ്ടെന്ന്. എന്നാൽ ഇതൊക്കെ പറഞ്ഞ അവന്തിക ഇന്ന് ചിട്ടയായ വ്യായാമത്തിലൂടെയും ഭക്ഷണക്രമത്തിലൂടെയും അതിസുന്ദരിയായി രൂപമാറ്റം വരുത്തി അഭിനയരംഗ ത്തേക്ക് കടന്നിരിക്കുകയാണ്. വിസ്മയയുടെ തുടക്കവും അവന്തികയുടെ ആരംഭവും വൻ വിജയമായി മാറട്ടെ എന്ന് ആശംസിക്കാം.