സ്വന്തം വീടിനെതിരെ കേസ് കൊടുത്തിരിക്കുകയാണ്, കോടതിയുടെ പരിഗണനയിലാണ്: തുറന്നു പറഞ്ഞ് ഹരിശ്രീ അശോകന്‍

സ്വന്തം വീടിന് എതിരെ കേസ് കൊടുത്ത ലോകത്തിലെ ഏക സിനിമ നടന്‍ താന്‍ ആയിരിക്കുമെന്ന് നടന്‍ ഹരിശ്രീ അശോകന്‍. താമസിക്കാന്‍ തുടങ്ങിയപ്പോഴേക്ക് വീടിന്റെ ടൈലുകള്‍ ഒക്കെ ഇളകി നടക്കാന്‍ പറ്റാത്ത അവസ്ഥയായി എന്നാണ് ഹരിശ്രീ അശോകന്‍ പറയുന്നത്.

”എന്റെ വീടിനെതിരെ ഞാന്‍ തന്നെ കേസ് കൊടുത്തിരിക്കുകയാണ്. ഒരുപക്ഷേ സ്വന്തം വീടിന് എതിരെ കേസ് കൊടുത്ത ലോകത്തിലെ ഏക സിനിമ നടന്‍ ഞാന്‍ ആയിരിക്കും” എന്നാണ് താരം പറയുന്നത്. സംഗതി സത്യമാണ് കേസ് കോടതിയുടെ പരിഗണനയിലാണെന്ന് താരം വ്യക്തമാക്കുന്നു.

ഉള്ളതെല്ലാം നുള്ളിപ്പെറുക്കി ഉണ്ടാക്കിയ വീടാണ്. താമസിക്കാന്‍ തുടങ്ങിയപ്പോഴേക്കും തറ പൊളിയാന്‍ തുടങ്ങി. ടൈലുകള്‍ ഒന്നുമില്ലാതെ ഇളകി. ഇപ്പോള്‍ വീടിനകത്ത് നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ് എന്നാണ് ഹരിശ്രീ അശോകന്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

പഞ്ചാബി ഹൗസ് എന്ന് പേരിട്ടിരിക്കുന്ന വീട്ടില്‍ ഹരിശ്രീ അശോകനൊപ്പം ഭാര്യ പ്രീതയും മകന്‍ അര്‍ജുനും മരുമകള്‍ നിഖിതയും പേരക്കുട്ടിയുമാണ് താമസിക്കുന്നത്. അതേസമയം, അന്ത്രുമാന്‍ എന്ന ചിത്രമാണ് താരത്തിന്റെതായി ഒരുങ്ങുന്നത്. തെയ്യം കലാകാരന്റെ ജീവിതം പശ്ചാത്തലമാക്കി സിനിമ വരുന്നുണ്ടെന്നും ഹരിശ്രീ അശോകന്‍ പറഞ്ഞു.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍